Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്പേസ് വുഡ് ഭാവി വികസനത്തിനായി 300 കോടി രൂപ സമാഹരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുന്‍നിര മോഡുലാര്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളായ സ്പേസ് വുഡ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എ91 പാര്‍ട്ട്ണേഴ്സില്‍ നിന്ന് 300 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു.

കമ്പനിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍, വിപുലീകരണം, ബ്രാന്‍ഡ് കെട്ടിപ്പടുക്കല്‍ എന്നിവയ്ക്കായി പ്രയോജനപ്പെടുത്തുന്ന ഈ നിക്ഷേപം എ91 പാര്‍ട്ട്ണേഴ്സിന് സ്പേസ്വുഡിലെ നിര്‍ണായകമായ ന്യൂനപക്ഷ ഓഹരികള്‍ ലഭ്യമാക്കും.

എ91 പാര്‍ട്ട്ണേഴ്സ് തങ്ങളുടെ ബോര്‍ഡിലെത്തുന്നതില്‍ ആവേശഭരിതരാണെന്നും നിക്ഷേപം എന്നതിലുപരിയായി കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ വളര്‍ത്തുന്നതിലെ ആഴത്തിലെ അനുഭവ സമ്പത്തു കൂടിയാണ് അവര്‍ ലഭ്യമാക്കുന്നതെന്നും സ്പേസ് വുഡ് സഹ സ്ഥാപകനും ഡയറക്ടറുമായ കിരിത് ജോഷി പറഞ്ഞു.

പ്രമുഖ സ്ഥാനത്തു നില്‍ക്കുന്ന കമ്പനിയെ കൂടുതല്‍ വളര്‍ത്തുന്നതിലും വിപണി വിപുലീകരിക്കുന്നതും ഉള്ള അവസരമാണ് ഈ പങ്കാളിത്തത്തിലൂടെ ലഭിക്കുന്നതെന്ന് എ91 പാര്‍ട്ട്ണേഴ്സിന്‍റെ പാര്‍ട്ടണറായ അഭയ് പാണ്ഡേ പറഞ്ഞു.

1996ല്‍ കിരിത് ജോഷി, വിവേക് ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച സ്പേസ് വുഡ്, ഇന്ത്യയിലെ സംഘടിത ഫര്‍ണിച്ചര്‍ മേഖലയിലെ ഏറ്റവും വിശ്വസ്തമായ പേരുകളില്‍ ഒന്നായി നിലനില്‍ക്കുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer