Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എസ്പിസി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ജിവിഎച്ച്എസ് പറവണ്ണ 2023 – 25 ബാച്ചിന്റെ SPC PASSING OUT PARADE വർണ്ണാഭവും പ്രൗഢവുമായി നടക്കുകയുണ്ടായി .ചടങ്ങിന്റെ വിശിഷ്ടാതിഥിയായി തിരൂർ പോലീസ് സ്റ്റേഷ സബ് ഇൻസ്പെക്ടർ ശ്രീ നസീർ തിരൂർക്കാട് മുഖ്യാതിഥിയായി പരേഡ് പരിശോധിച്ചു. സ്കൂൾ മൈതാനത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങ് പ്രധാനാധ്യാപിക ശ്രീമതി ജലജ ടീച്ചർ നിർവഹിച്ചു.40 കാഡറ്റുകൾ രണ്ട് പ്ലറ്റുണുകളായി അണിനിരന്ന പരേഡിന് സെക്കന്റ് ഇൻ കമാ ൻഡറായ ഹനയിൽ നിന്നും പൂർണ്ണ ചുമതല സ്വീകരിച്ച് SPC സംസ്ഥാന ക്യാമ്പിലും ജില്ലാ ക്യാമ്പിലും പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായി മാറിയ റിയ സി പി നേതൃത്വം നൽകി.

ജി വി എച്ച് എസ് പ്രധാനാധ്യാപിക ജലജ ടീച്ചർ, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സക്കീന, പി ടി എ പ്രസിഡന്റ് നാസർ, എസ് പി സി ഗാർഡിയൻ പ്രസിഡന്റ് ഫാത്തിമത്ത് സുഹ്റ , വി എച്ച് എസ് സി പ്രിൻസിപ്പൽ ഇസ്മയിൽ സർ ,ഹയർ സെക്കന്ററി പ്രിൻസിപ്പൽ ബൈജു സാർ തുടങ്ങിയവർ പരേഡിൽ ആദരം ഏറ്റുവാങ്ങി. ചടങ്ങിന്റെ വിശിഷ്ടാതിഥി തിരൂർ എസ് ഐ ശ്രീ നസീർ സാർ പരേഡ് പരിശോധിച്ചു. ത്രിവർണ്ണ പതാക സ്കൂൾ ഫ്ലാഗിന്റെയും എസ് പി സി ഫ്ലാഗിന്റെയും അക മ്പടിയോടെ സ്കൂൾ മൈതാനത്തേക്ക് കടന്നുവന്നപ്പോൾ എസ് പി സി യുടെ നെടുoതൂണും സി പി ഒയുമായ ബിജി ടീച്ചർ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.

ഹൈസ്കൂൾ തലത്തിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് കർമ്മപഥത്തിൽ നിന്നു വിടവാങ്ങാൻ ഒരുങ്ങുന്ന ശ്രീമതി ജലജ ടീച്ചർക്ക് പ്രത്യേകം ആദരം നൽകി. എസ്പി സിയുടെ പരിശീലന കാലയളവിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവിതരണവും നടന്നു. എസ്പി സിയുടെ നിറസാന്നിധ്യവും എ സി പി ഒ യുമായ വനിൽ കുമാർ സാർ ചടങ്ങുകൾ ക്രോഡീകരിച്ചു.

Recent News

Advertisement
WhiteswanTV Footer