ഭോപ്പാൽ : കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ മന്ത്രി വിജയ് ഷാ നടത്തിയ വിദ്വേഷ പരാമർശം അന്വേഷിക്കാൻ മധ്യപ്രദേശ് പോലീസ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചതായി റിപ്പോർട്ട്. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് ഈ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എസ്ഐടിയിൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പ്രമോദ് വർമ്മ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കല്യാൺ ചക്രവർത്തി, പോലീസ് സൂപ്രണ്ട് വാഹിനി സിംഗ് എന്നിവരാണുള്ളത് .
മെയ് 28 ന് അന്വേഷണ സംഘം ആദ്യ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള മാധ്യമസമ്മേളനത്തിനിടെ, വനിതാ ഓഫീസറായ വിംഗ് കമാൻഡർ വ്യോമിക സിങ്ങിനൊപ്പം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ കേണൽ ഖുറേഷിക്കെതിരെ മന്ത്രി വിജയ് ഷാ വിദ്വേഷ പരാമർശങ്ങൾ നടത്തിയിരുന്നു മന്ത്രി വിദ്വേഷ പരാമർശം നടത്തിയതിന്റെ ഒരു വീഡിയോയും പുറത്ത് വന്നിരുന്നു ഇതിന് പിന്നാലെയാണ് രാജ്യവ്യാപകമായി മന്ത്രിക്കെതിരെ വിമർശനങ്ങൾ ഉയർന്നത്






