ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയായ ശേഷമുള്ള ഹരിണി അമര സൂര്യയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം ആണിത്. പരസ്പര താല്‍പ്പര്യമുള്ള ഉഭയകക്ഷി വിഷയങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായേക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി , വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവരുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.വ്യാപാരം, നിക്ഷേപം, വികസനം എന്നീ മേഖലകളില്‍ ഇന്ത്യ-ശ്രീലങ്ക ബന്ധം ഊര്‍ജ്ജിതമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കും. ചൈന സന്ദര്‍ശനത്തിനു ശേഷമാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം.
ഡല്‍ഹി ഐഐടിയും നിതി ആയോഗും ഹരിണി സന്ദര്‍ശിക്കും. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളജ് പൂര്‍വവിദ്യാര്‍ഥികൂടിയായ ഹരിണി അവിടെ നടക്കുന്ന അനുമോദനച്ചടങ്ങിലും പങ്കെടുത്ത ശേഷമാകും മടക്കയാത്ര ഉണ്ടാകു.






