Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

SSLC സർട്ടിഫിക്കറ്റ് കാലതാമസം; പരീക്ഷാഭവനിൽ മന്ത്രിയുടെ മിന്നൽ പരിശോധന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും കാലതാമസമുണ്ടെന്ന പരാതികൾ വ്യാപകമായതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പരീക്ഷാഭവനിൽ മിന്നൽ പരിശോധന നടത്തി. പരീക്ഷാഭവനിലെത്തിയ അപേക്ഷകരുടെ പരാതികൾ മന്ത്രി നേരിട്ട് കേട്ടറിഞ്ഞു. അടിയന്തരമായി പരിഹാരം കാണാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും നിലവിൽ രണ്ട് മുതൽ മൂന്ന് മാസം വരെ കാലതാമസമുണ്ടാകുന്നതായി പരിശോധനയിൽ മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു. അപേക്ഷകൾ ലഭിച്ച് 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നൽകുന്ന തരത്തിൽ നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ തിരുത്തുന്നതിനായി അപേക്ഷകൾ സ്കൂളുകളിലേക്ക് അയച്ച് നടപടികൾ പൂർത്തിയാക്കി തിരിച്ചെത്തിക്കുന്നതാണ് കാലതാമസത്തിന് പ്രധാന കാരണമെന്ന് പരീക്ഷാഭവനിലെ ജീവനക്കാർ മന്ത്രിയെ അറിയിച്ചു. ഈ രീതി ഒഴിവാക്കി കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ മന്ത്രി നിർദേശിച്ചു. ഇതിനായി പരീക്ഷാഭവനിൽ അടിയന്തരമായി 60 ലാപ്‌ടോപ്പുകൾ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

പരീക്ഷാഭവനിലെ റിസപ്ഷൻ ഫോണുകൾ എടുക്കുന്നില്ലെന്ന പരാതിയും പരിശോധനയ്ക്കിടെ മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു. അപേക്ഷകർക്ക് ആവശ്യമായ വിവരങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിനായി റിസപ്ഷനിലും സൂപ്രണ്ടുമാർക്കും മൊബൈൽ ഫോൺ സൗകര്യം ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി.

അപേക്ഷകർക്ക് കൂടുതൽ സമയം ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാൻ കൗണ്ടറുകളിൽ അധിക ജീവനക്കാരെ നിയോഗിക്കണമെന്നും പരീക്ഷാഭവൻ സെക്രട്ടറിക്ക് മന്ത്രി കർശന നിർദേശം നൽകി. നടപടികളുടെ പുരോഗതി പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സർട്ടിഫിക്കറ്റ് നടപടികളിലെ കാലതാമസം ഒഴിവാക്കുന്നതിനായി കർശന മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും മന്ത്രി നിർദേശം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix