തൃശ്ശൂർ: സെന്റ് ജെയിംസ് ആശുപത്രിക്ക് ദേശീയ അംഗീകാരം ലഭിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍ക്കുന്ന എന്‍എബിഎച്ച് അക്രിഡിറ്റേഷനാണ് സെന്റ് ജെയിംസ് ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഡോ.ഫാദര്‍ ആന്റു ആലപ്പാടന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 36 വര്‍ഷമായി ആരംഭിച്ച ആശുപത്രിക്ക് 2023ല്‍ എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ആശുപത്രിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നേരിട്ട് കണ്ട് ബോധ്യപ്പെടത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.
9 ഓപ്പറേഷന്‍ തീയറ്ററുകള്‍, എംആര്‍ഐ സ്‌കാന്‍ സെന്റര്‍, സിറ്റി ലാബ്, എക്‌സറേ,സ്‌കാനിംങ്ങ്, ഓക്‌സിജന്‍ ജനറേഷന്‍ കേന്ദ്രം,80 ഓളം ഡോക്ടര്‍മാര്‍, 320 നേഴ്‌സുമാര്‍, അടക്കം ഏകദേശം 900 ജീവനക്കാരും 24 സ്‌പെഷ്യാലിറ്റി വിബാദങ്ങളും 11 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.ആശുപത്രി ട്രസ്റ്റിന്റെ കീഴില്‍ നേഴ്‌സിംങ്ങ് കോളേജ്, ഫാര്‍മസി കോളേജ്, നേഴ്‌സിംങ്ങ് സ്‌കൂള്‍, അലൈഡ് ഹെല്‍ത്ത് സയന്‍സ് കോളേജ്, തുടങ്ങിയ പ്രവര്‍ത്തിക്കുന്നു.80 രോഗികള്‍ക്ക് ദിവസം ഫ്രീയായി ഡയലസീസ് ചെയ്തു കൊടുക്കുന്നു.
ഈ വര്‍ഷം നിരവധി സംസ്ഥാന പുരസ്‌ക്കാരങ്ങളും ആശുപത്രിക്ക് ലഭിച്ചിരുന്നു.ഇന്ന് (വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരക്ക് ആശുപത്രിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വെച്ച് ദേശീയ വൈസ് പ്രസിഡന്റ് ഫാദര്‍ ജോണ്‍സണ്‍ വാഴപ്പിള്ളി ആശുപത്രി ട്രസ്റ്റ് പ്രസിഡന്റ് ഫാദര്‍ ജോസ് മാളിയേക്കക്കല്ലിന് ലോഗോ കൈമാറുന്നതാണ്. ആസുപത്രി ഡയറക്ടര്‍ ഡോക്ടര്‍ ഫാദര് ആന്റു ആലപ്പാട്,ഫാദര്‍ ടിജോ ആലപ്പാട്ട് ഫാദര്‍ ഡിന്റോ തെക്കിനിയത്ത് നേഴ്‌സിംങ്ങ് സൂപ്രണ്ട് സിസ്റ്റര്‍ റൂബിന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.










