സന: സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനില്‍ അടിയന്തരാവസ്ഥ. ചൊവ്വാഴ്ചയാണ് തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെ സൗദി അറേബ്യയുടെ വ്യോമാക്രമണം നടന്നത്.
ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ 72 മണിക്കൂര്‍ നിരോധനം അടക്കമാണ് നിലവില്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.
എന്നാല്‍ ഫുജൈറയില്‍ നിന്ന് എത്തിയ കപ്പലില്‍ നിന്ന് ഇറക്കി വച്ച ആയുധങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് സൗദി അറേബ്യ വിശദമാക്കുന്നത്. ഹൂത്തി വിരുദ്ധ അധികാരികള്‍ യുണൈറ്റഡ് അറബ് എമിറേറ്റുകളുമായുള്ള സുരക്ഷാ കരാറും അവസാനിപ്പിച്ചു.
യുഎഇയിലെ ഫുജൈറയില്‍ നിന്ന് മുകല്ലയില്‍ എത്തിയ കപ്പലുകളില്‍ നിന്ന് ഇറക്കിയ കവചിത വാഹനങ്ങളെയും ആയുധങ്ങളെയും ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നാണ് സൗദി അറേബ്യ സ്ഥിരീകരിച്ചത്.






