വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നു മാറ്റണമെന്ന നിര്‍ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മൂസ് കടലിടുക്ക് നിലവില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അതിനാല്‍ ജലപാതയ്ക്ക് ട്രംപ് കടലിടുക്ക് എന്ന് പുനര്‍നാമകരണം നടത്തിയാലോ എന്ന ചിന്തയിലാണെന്നുമാണ് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ചോദിച്ചിരിക്കുന്നത്.
ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ നേരത്തെ ഹോര്‍മുസ് കടലിടുക്കിനെ ‘പുതിയ യുഎസ് ടെറിട്ടറി’ എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഈ ബാനര്‍ പതിച്ച മാപ്പ് ട്രംപ് പങ്കുവെയ്ക്കുകയും, വൈറ്റ് ഹൗസ് അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കടലിടുക്കിന് സ്വന്തം പേര് നല്‍കിയാലോ എന്ന് ആരാഞ്ഞുകൊണ്ട് ട്രംപ് രംഗത്തെത്തിയത്.




