മാന്നാര്‍: ആലപ്പുഴ ചെന്നിത്തലയില്‍ തെരുവ് നായ്ക്കള്‍ അഞ്ഞൂറിലധികം താറാവുകളെ കടിച്ചു കൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി മൂന്നുതെങ്ങില്‍ ഷോബിന്‍ ഫിലിപ്പി ന്റെ ഫാമിലെ അഞ്ഞൂറിലധികം താറാവുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. എട്ട് മാസം പ്രായമുള്ളതും, മുട്ട ഇട്ടു തുടങ്ങിയതുമായ താറാവുകളെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്. മുട്ടകള്‍ ശേഖരിക്കാന്‍ ഇന്നലെ പുലര്‍ച്ചയോടെ ഷെഡില്‍ എത്തിയപ്പോഴാണ് താറാവുകള്‍ കുട്ടത്തോടെ ചത്തു കിടക്കുന്നത് കാണുന്നത്.
പ്ലാസ്റ്റിക് വലകൊണ്ട് മൂടിയിരുന്ന വലിയ ഷെഡില്‍ ഉണ്ടായിരുന്ന എണ്ണൂറോളം താറാവുകളില്‍ അവശേഷിച്ചത് അര്‍ദ്ധ പ്രാണരായ ഏതാനും താറാവുകള്‍ മാത്രമായിരുന്നു.




