Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് നാളെ പണിമുടക്ക്; ‘കൈകാര്യം’ ചെയ്യാനൊരുങ്ങി സർക്കാരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സർക്കാരിന്റെ വിവിധ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും നാളെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പണിമുടക്കിനോട് അനുഭാവ സമീപനം കാട്ടാതെ പ്രതിഷേധമുന ഓടിക്കുവാനുള്ള സർക്കാർ നടത്തുന്നത്. ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോൺഗ്രസിന്റെയും പ്രതിപക്ഷ സംഘടനകളുടെയും സർവീസ് സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം നടപ്പാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്‌കരണ കുടിശികകള്‍ പൂര്‍ണമായും അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ചതു പിന്‍വലിക്കുക, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അധ്യാപക സര്‍വീസ് സംഘടനാ സമര സമിതി നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്. അതേസമയം, സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവര്‍ക്കു ഡയസ്നോണ്‍ ബാധകമാക്കുമെന്നു വ്യക്തമാക്കി പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.

Advertisement
WhiteswanTV Footer