Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനശബ്ദം; മിസൈലുകളെയും ഡ്രോണുകളെയും തകർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫുജൈറ: വെള്ളിയാഴ്ച പുലർച്ചെ ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ സ്ഫോടനശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി തകർത്തതിനെ തുടർന്നാണെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. യുഎഇ ലക്ഷ്യമിട്ടെത്തിയ ശത്രുക്കളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ തകർക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകളിൽ വഞ്ചിതരാകാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്ന് ആവർത്തിക്കുകയാണ് അധികൃതർ.

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി നിർദ്ദേശിച്ചു. മിസൈലുകളോ ഡ്രോണുകളോ തകർന്നു വീഴുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങൾക്ക് സമീപം പോകാനോ അവ സ്പർശിക്കാനോ ഫോട്ടോ എടുക്കാനോ പാടില്ല. സ്പെഷ്യലൈസ്ഡ് ടീമുകൾക്ക് മാത്രമേ ഇത്തരം ഇടങ്ങളിൽ പരിശോധന നടത്താൻ അനുമതിയുള്ളൂ. സംശയാസ്പദമായ വസ്തുക്കളോ അവശിഷ്ടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കണം.

യുഎഇയുടെ വ്യോമപരിധി പൂർണമായും സുരക്ഷിതമാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ പ്രതിരോധ മന്ത്രാലയം സജ്ജമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കനത്ത ജാഗ്രത തുടരുംവെള്ളിയാഴ്ച പുലർച്ചെ ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ സ്ഫോടനശബ്ദങ്ങൾ മിസൈലുകളും ഡ്രോണുകളും വിജയകരമായി തകർത്തതിനെ തുടർന്നാണെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. യുഎഇയെ ലക്ഷ്യമാക്കി എത്തിയ ശത്രു ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായാണ് വിശദീകരണം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ വിശ്വസിക്കാതെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്ന് അധികൃതർ ജനങ്ങളെ അഭ്യർത്ഥിച്ചു.

നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷിതമായ ഇടങ്ങളിൽ തുടരണമെന്നും നിർദേശം നൽകി. മിസൈലുകളോ ഡ്രോണുകളോ തകർന്നുവീഴുന്ന അവശിഷ്ടങ്ങൾക്ക് സമീപം പോകുകയോ അവ സ്പർശിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം സംഭവങ്ങളിൽ പ്രത്യേക സംഘങ്ങൾക്കാണ് പരിശോധനാ ചുമതല. സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ ഉടൻ 999 നമ്പറിൽ വിവരം അറിയിക്കണമെന്നും നിർദേശിച്ചു.

യുഎഇയുടെ വ്യോമപരിധി പൂർണമായും സുരക്ഷിതമാണെന്നും ഏതു സാഹചര്യത്തെയും നേരിടാൻ പ്രതിരോധ മന്ത്രാലയം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ വരും ദിവസങ്ങളിലും ജാഗ്രത തുടരാനാണ് തീരുമാനം.

Recent News

Advertisement
WhiteswanTV Footer