തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥികൾ. ഇത്തവണ തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമന. കണക്കുകളെല്ലാം അനുകൂലമാണെന്നും ഇടതുപക്ഷത്തോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുധീര്‍ കരമന പറഞ്ഞു. ഫലം എന്ത് തന്നെയായാലും ഇനി മുതൽ സജീവമായി രാഷ്ട്രീയത്തിൽ ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി. പാര്‍ട്ടി ഏല്‍പ്പിക്കുന്ന എന്ത് ചുമതലയും നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലം വരുന്നതിന് മുൻപേയുള്ള മണിക്കൂറുകളിൽ സ്ഥാനാർത്ഥികൾ എല്ലാവരും വളരെ ആത്മവിശ്വാസത്തിലാണ്.




