Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പരാജയത്തിന് കാരണം ചില നേതാക്കളുടെ ഉദാസീനത; സുജിത് വിജയൻ പിള്ള

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിൽ നേരിട്ട പരാജയവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മുൻ എംഎൽഎയും പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന ഡോ. സുജിത് വിജയൻ പിള്ള. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് തിരഞ്ഞെടുപ്പ് കാലത്ത് ചില മുൻനിര നേതാക്കൾ ഉദാസീനമായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചത്.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശ്യാം മോഹന് ആശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് സുജിത് വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ശ്യാം മോഹൻ കാട്ടിയ അർപ്പണബോധവും പ്രവർത്തന മികവും എടുത്തുപറഞ്ഞ അദ്ദേഹം, ചില മുൻനിര നേതാക്കൾ ഉദാസീനരായിരുന്നപ്പോഴും തിരഞ്ഞെടുപ്പിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ശ്യാം മോഹൻ ആത്മാർഥമായി നിർവഹിച്ചുവെന്ന് കുറിച്ചു.

മറ്റുള്ളവർക്ക് അവസരം നൽകുകയെന്ന ശ്യാം മോഹന്റെ തീരുമാനത്തെ അഭിനന്ദിച്ച സുജിത്, ഇത്തരം ത്യാഗ മനോഭാവം മറ്റ് ചില നേതാക്കൾക്കില്ലെന്നും അഭിപ്രായപ്പെട്ടു. പ്രസ്ഥാനത്തോടുള്ള കൂറും ആത്മസമർപ്പണവുമാണ് ശ്യാം മോഹന്റെ പ്രവർത്തനത്തിന് കരുത്തായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി സുജിത് വിജയൻ പിള്ള നേരത്തേ പ്രഖ്യാപിച്ചിരുന്നു. പുതിയ ഫേസ്ബുക്ക് കുറിപ്പ് സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനമായി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുകയാണ്.

Advertisement
WhiteswanTV Footer