മലപ്പുറം: തെങ്ങിൽ കയറാൻ ആളെ കിട്ടാത്ത കാലത്തും സുജിത്ത് തിരക്കിലാണ്. അതിരാവിലെ തേങ്ങയിടാൻ പോകണം അതിനുശേഷം വോട്ട് അഭ്യർത്ഥിക്കാനുമുണ്ട്.
തേഞ്ഞിപ്പലം പഞ്ചായത്തിലെ ആറാം വാർഡിൽ നിന്ന് 38 കാരനായ സുജിത്ത് (പൊന്നു) എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. നാട്ടിലെ ജനകീയനാണ് സുജിത്ത്.ആര് വിളിച്ചാലും പോകും അതിരാവിലെ ജോലിക്ക് ഇറങ്ങും.
ഉച്ചകഴിഞ്ഞ് മുമ്പേ ജോലി പൂർത്തിയാക്കും. രോഗികൾക്കും കുട്ടികൾക്കും ഉള്ള ഇളനീർ വലിക്കാൻ ഏത് സമയവും വിളിവരും. മടിയൊന്നും കൂടാതെ അവിടെയെത്തും. പൊതുപ്രവർത്തനവും അന്യമല്ല.സുജിത്തിന് സിപിഎം കോഹിനൂർ ബ്രാഞ്ച് അംഗങ്ങവും, ഡിവൈഎഫ്ഐ കോഹിനൂർ യൂണിറ്റ് അംഗവും,ബാലസംഘം വില്ലേജ് കൺവീനറുമാണ്. കോഹിനൂർ വട്ടപ്പറമ്പിൽ ചിത്രാലയത്തിലാണ് താമസം. പരേതനായ ശങ്കരന്റെയും തങ്കയുടെയും മകനാണ്. അനുശ്രിയാണ് ഭാര്യ, യുക്ത മകളുമാണ്. ഇത്തവണ വാർഡ് പിടിക്കുമെന്നാണ് സുജിത്ത് പറയുന്നത്.










