തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മഴ കനിയണമെന്ന അവസ്ഥയാണുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. നിലവിലെ സാഹചര്യത്തിൽ മഴ പെയ്യാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും മന്ത്രി പറഞ്ഞു.
സാധാരണഗതിയിൽ ആകാശത്ത് മഴക്കാറ് കാണുമ്പോൾ മയിലാണ് ആടാറുള്ളതെന്ന ചൊല്ല് തിരുത്തേണ്ട അവസ്ഥയാണുള്ളതെന്നും മന്ത്രി തമാശരൂപേണ പറഞ്ഞു. മഴക്കാർ കാണുമ്പോൾ മയിൽ സന്തോഷത്താൽ നൃത്തം ചെയ്യുന്നത് പോലെ ഇപ്പോൾ മന്ത്രിയാണ് ആടുന്നത്. മഴ കുറയുമ്പോൾ ചൂട് കൂടുന്നതും വൈദ്യുതി ഉപയോഗം കൂടുന്നതും ലളിതമായ ശാസ്ത്രമാണെന്നും മന്ത്രി പ്രതികരിച്ചു.


