സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സ്വര്‍ണപ്പാളി വിവാദം; സിബിഐ അന്വേഷിക്കണമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ സർക്കാരും ദേവസ്വം ബോർഡും പ്രതികൂല സാഹചര്യത്തിലാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഹൈക്കോടതി വിധി സർക്കാരിന്റെയും ബോർഡിന്റെയും പങ്ക് വ്യക്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര വിശ്വാസത്തെയും ആചാരത്തെയും ഗൗരവമായി ബാധിച്ച സംഭവമാണിത്. സിബിഐ അന്വേഷണം നടക്കണമെന്നും, പൊലീസ് നിഷ്പക്ഷമായി അന്വേഷിക്കുമോ എന്നതിൽ സംശയമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനാന്തര ബന്ധം ഉണ്ടാകാമെന്ന ആശങ്കയും ഉണ്ട്.

ശബരിമല വിഷയത്തിൽ കോൺഗ്രസിന്‍റെ മേഖല ജാഥകൾ ഈ മാസം 18ന് പന്തളത്തിൽ സംഗമിക്കും. കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരാണ് ജാഥ നയിക്കുന്നത്. 14 ന് കാസർകോട്, പാലക്കാട്, തിരുവനന്തപുരം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള മേഖല ജാഥകളും ആരംഭിക്കും.

എഡിജിപി തലത്തിലുള്ള അന്വേഷണത്തിലും മുഖ്യമന്ത്രി സ്വാധീനം ചെലുത്തുമെന്ന ആശങ്കയുണ്ടെന്നും, ഉന്നത ഉദ്യോഗസ്ഥർ മാത്രം രക്ഷപെടാൻ സർക്കാർ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ദേവസ്വം മന്ത്രി പ്രതികളെ സംരക്ഷിക്കുന്നുവെന്ന് സണ്ണി ജോസഫ് ആരോപിച്ചു. സമുദായ നേതാക്കളെയും പാർട്ടി പ്രവർത്തകരെയും ജാഥയിൽ പങ്കെടുപ്പിക്കും. ഔദ്യോഗിക ക്ഷണം നൽകിക്കൊണ്ടുള്ള പരിപാടി അല്ല. സണ്ണി ജോസഫ് പറഞ്ഞു, “സ്വർണം എവിടെ പോയെന്ന് എം.വി. ഗോവിന്ദൻ തെളിയിക്കട്ടെ.”

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement