ന്യൂഡല്‍ഹി: ജസ്റ്റിസ് ചന്ദ്രചൂഡിനോട് വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തരമായി ഒഴിയണമെന്നാണ് സുപ്രീം കോടതിയുടെ ആവശ്യം. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. വസതി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി അധികൃതര്‍ കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. വിരമിച്ചശേഷം വസതിയില്‍ തുടരാവുന്നത് ആറുമാസംവരെയാണ്. നവംബറില്‍ ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് വിരമിച്ച ചന്ദ്രചൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയില്‍ തുടരുകയാണ്. പകരം അനുവദിച്ച വാടക വസതിയില്‍ അറ്റകുറ്റപണി നടക്കുകയാണെന്നാണ് വിഷയത്തില്‍ ചന്ദ്രചൂഡ് പ്രതികരിച്ചത്.






