തൃശ്ശൂർ: തൃശ്ശൂരിൽ നാളെ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യവേദി സന്ദർശിച്ചു. ഇന്ന് പുലർച്ചെ തേക്കിൻകാട് മൈതാനത്തെത്തിയ മന്ത്രി കലോത്സവത്തിന്റെ മുഖ്യവേദിയും അനുബന്ധ സൗകര്യങ്ങളും നേരിട്ട് പരിശോധിച്ചു. തുടർന്ന് ഊട്ടുപുരയും സന്ദർശിച്ചു.
കലോത്സവം 2026ലെ തൃശൂർ പൂരത്തിന്റെ കർട്ടൻ റെയ്‌സറായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. പൂരം കാണുന്നതുപോലെ തന്നെ ലോകം മുഴുവൻ കലോത്സവത്തെയും ഏറ്റെടുക്കുന്ന അവസ്ഥയിലേക്ക് ഇത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കലയും സംസ്കാരവും ഒന്നിക്കുന്ന വേദിയായി സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിനെ ആഗോള ശ്രദ്ധാകേന്ദ്രമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.






