സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാര്‍ കടത്തിയെന്ന് സംശയം: കണ്ടെയ്‌നര്‍ ലോറി പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഊട്ടിയില്‍നിന്ന് കാര്‍ കടത്തിക്കൊണ്ടു വരുന്നു എന്ന സംശയത്തില്‍ കണ്ടെയ്‌നര്‍ ലോറി പിടികൂടി പൊലീസ്. രാജസ്ഥാന്‍ റജിസ്‌ട്രേഷനുള്ള കണ്ടെയ്‌നറാണ് പനങ്ങാട് പൊലീസ് പിടികൂടിയിരിക്കുന്നത്. ഇതിലുണ്ടാിരുന്ന 3 രാജസ്ഥാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെട്ടൂരില്‍ വച്ച് ലോറി പിടികൂടിയത്.

എന്നാല്‍ പരിശോധനയില്‍ കാര്‍ കണ്ടെത്താനായില്ല. കണ്ടെയ്‌നറില്‍ എസിയും അനുബന്ധ ഉപകരണങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിശദമായ പരിശോധനയില്‍ ലോറിയില്‍നിന്ന് ഗ്യാസ് കട്ടര്‍ കണ്ടെത്തി. കാര്‍ മോഷ്ടിച്ച് കടത്തിക്കൊണ്ടു വരുന്നു എന്ന് ലോറിയുടെ നമ്പര്‍ അടക്കം പൊലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. എന്നാല്‍ ഒരു കാറാണോ ഒന്നിലധികം കാറുകള്‍ കടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കടത്തിക്കൊണ്ടു വന്ന കാര്‍ മറ്റെവിടെയെങ്കിലും ഇറക്കിയോ എന്നറിയാന്‍ കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ലോറിയിലുണ്ടായിരുന്നത് 3 രാജസ്ഥാന്‍ സ്വദേശികളാണ്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു, തുടര്‍ന്ന് പനങ്ങാട് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ് കൂട്ടത്തിലൊരാള്‍ ശുചിമുറിയില്‍ പോവുകയും ഇവിടുത്തെ ജനാല ഇളക്കി രക്ഷപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഇയാളെ പിടികൂടിയതായാണ് വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.