Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സസ്പെൻഷൻ: ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാൻ കേരള സര്‍വകലാശാല രജിസ്ട്രാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാല വൈസ് ചാന്‍സലറുടെ നടപടിയിൽ അതിവേഗത്തിൽ നിയമപരമായ നീക്കത്തിന് രജിസ്ട്രാർ. സസ്പെൻഷനിൽ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കും. നിയമവശം പരിശോധിച്ച് അന്തിമ തീരുമാനം എടുക്കും. വിസിയുടെ നടപടിക്ക് നിയമ സാധുത ഇല്ലെന്ന് രജിസ്ട്രാർക്ക് നിയമോപദേശം കിട്ടിയിരുന്നു.കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണര്‍ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നല്‍കിയതിനാണ് നടപടിയെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവിലുള്ളത്.

വേദിയില്‍ ഉപയോഗിച്ച മതചിഹ്നം ഏതാണെന്ന് വ്യക്തമല്ലെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വിചിത്രവാദം ഉന്നയിച്ചിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യാതെ വി സിയുടെ ഏകപക്ഷീയ നടപടിയാണിത്. കഴിഞ്ഞ മാസം സർവകലാശാലയിൽ സ്വകാര്യ സംഘടന പരിപാടിക്കായി തയ്യാറാക്കിയ പരിപാടിയിൽ ആർ എസ് എസ് ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാൻ രജിസ്ട്രാർ നിർദേശിച്ചിരുന്നു. ഇതിനുള്ള പ്രതികാര നടപടിയായാണ് സസ്പെൻഷൻ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix