Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വ‍ർണപാളി വിവാദം; മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് പത്തനംതിട്ട ജില്ലയിലെ പെരുന്നയിലെ വീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. ദ്വാരപാലക ശിൽപ പാളികളും കട്ടിള പാളികളുമായി ബന്ധപ്പെട്ട കള്ളക്കടത്ത് കേസിൽ മുരാരി ബാബുവാണ് പ്രധാന പ്രതികളിൽ ഒരാൾ. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇയാളെ തിരുവനന്തപുരം എത്തിച്ചെന്നാണ് റിപ്പോർട്ട്.

2019 മുതൽ 2024 വരെയുള്ള ഗൂഢാലോചനയിൽ മുരാരി ബാബുവിന്റെ പങ്ക് വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പൊതിഞ്ഞതും, വ്യാജ രേഖകൾ തയ്യാറാക്കൽ ആരംഭിച്ചതും മുരാരി ബാബുവിന്റെ കാലത്താണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ശബരിമല സ്വർണപ്പാളി വിവാദത്തിൽ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച മുരാരി ബാബു, താന്ത്രികന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയതെന്ന് പറഞ്ഞിരുന്നു. താൻ നൽകിയിരുന്നത് പ്രാഥമിക റിപ്പോർട്ടാണെന്നും അന്തിമ അനുമതി നൽകുന്നത് മേൽനിലവാര ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. “ദ്വാരപാലകരിലും കട്ടിളയിലും സ്വർണം വളരെ ചെറുതായി മാത്രമേ പൂശിയിട്ടുള്ളൂ, അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞത്,” എന്നും മുരാരി ബാബു മുൻപ് പറഞ്ഞിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer