Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു

കോഴിക്കോട് : ഇന്നോവ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. അപകടത്തിൽ തൃക്കളയൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയും കോഴിക്കോട് ഓമശ്ശേരി സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി (63) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാം പറമ്പ് എയർപോർട്ട് റോഡിൽ വച്ചാണ് സംഭവം. ശ്രീധരൻ നമ്പൂതിരി ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം […]
Read more

പട്ടാമ്പിയിൽ ട്രെയിനിൽ അടിയിൽപ്പെട്ട് യുപി സ്വദേശി മരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ ഭാര്യയെയും മകനെയും യാത്രയാക്കാൻ വന്നയാൾ ട്രെയിൻ അടിയിൽപ്പെട്ട് മരിച്ചു. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ഇക്ബാൽ ഖാൻ ആണ് മരിച്ചത്.
Read more

അശാസ്ത്രീയ റോഡ് നിർമ്മാണം; അപകടങ്ങൾ പതിവാകുന്നു

കോഴിക്കോട് : കൊയിലാണ്ടി – എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ കരുമല വളവിൽ അപകടങ്ങൾ പതിവാകുന്നു.അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമാവുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നിർമാണത്തിന് ശേഷം ഇതുവരെ 80 ഓളം ചെറുതും വലുതുമായ വാഹന അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഈ അപകടങ്ങളിൽ 5 പേർ മരണപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ഇന്നും ചികിത്സയിൽ കഴിയുന്നു. അപകട വളവിൽ റോഡിൽ ചെറുതും വലുതുമായ കുഴികൾ രൂപപ്പെടുന്നത് പതിവാണ്, കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമാണത്തിലെ ആശാസ്ത്രീയതയാണ് […]
Read more

പഠന യാത്ര കഴിഞ്ഞു മടങ്ങവേ അപകടം; പ്ലസ് 2 വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂരിൽ കൂട്ടുകാരോടൊപ്പം സ്കൂളിലെ പഠനയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കരുവാരകുണ്ട് തരിശ് സ്വദേശി തൈക്കാടന്‍ വീട്ടില്‍ മുഹമ്മദ് സനദ് (18) ആണ് മരിച്ചത്. പൂക്കോട്ടുംപാടം പായമ്പാടത്ത് വെച്ച് ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനദിനെ ഉടന്‍ തന്നെ നാട്ടുകാര്‍ പൂക്കോട്ടുംപാടം ആശുപത്രിയിലും തുടര്‍ന്ന് നിലമ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കരുവാരകുണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിൽ നിന്ന് മൈസൂരിലേക്കുള്ള പഠനയാത്ര കഴിഞ്ഞ് […]
Read more

പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്രയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. 20ഓളം പേര്‍ക്കാണ് പരിക്കേറ്റത്. അപകടമുണ്ടായ ഉടനെ നാട്ടുകാരടക്കമുള്ളവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി.
Read more

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 20കാരന് ദാരുണാന്ത്യം; സംഭവം തൊടുപുഴയിൽ

തൊടുപുഴ: കുന്നംകവലയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാരൂപ്പാറ മധുരറ്റത്തിൽ സോജി സോജൻ (20) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു അപകടം. ഉടൻ തന്നെ യുവാവിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് സോജൻ, മാതാവ് അൽഫോൺസ, സഹോദരിമാർ സോന, സോനു സോമി.
Read more

ഭോപ്പാലിൽ ബൈക്കപകടത്തിൽ മലയാളി യുവാക്കൾ മരണപ്പെട്ടു

ആലപ്പുഴ: ഭോപ്പാലിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളികൾ മരിച്ചു.ആലപ്പുഴ സ്വദേശികളായ ദേശീയ കയാക്കിങ് താരങ്ങളാണ് മരിച്ചത്. ആലപ്പുഴ നെഹ്റു ട്രോഫി കാവുങ്കൽ ക്ഷേത്രത്തിന് സമീപം അനന്തു അജിത്ത്, കൈനകരി ഗുരുമന്ദിരം വായനശാലയ്ക്ക് സമീപം വിഷ്ണു രഘുനാഥ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭോപാലിലെ സുഹൃത്തുക്കൾ വഴിയാണ് വീട്ടുകാർ ഇന്ന് രാവിലെ വിവരമറിഞ്ഞത്.
Read more

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വണ്ടൂർ: വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കായിരുന്നു അപകടം. വണ്ടൂരിലെ എംടിഎസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ് നന്ദൻ. രാവിലെ വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടസ്ഥലത്ത് വച്ചുതന്നെ നന്ദൻ മരണപെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറും.
Read more

പെരിന്തൽമണ്ണയിൽ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ അമ്മിനിക്കാട് കൊടികുത്തി മലയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഇരുപതോളം അടി താഴ്ചയിലേക്ക് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്പറ്റി. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ പരിക്കുകൾ ഗുരുതരമല്ലന്നാണ് റിപ്പോർട്ട്.
Read more

അരൂരിൽ ലോറി ക്രെയിനിലിടിച്ച് ഇടിച്ച് അപകടം; ക്രെയിൻ ഡ്രൈവർക്ക് പരിക്ക്

കൊച്ചി: അരൂർ ഇടപ്പള്ളി ദേശീയ പാതയിൽ വാഹനാപകടം. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. ലോറി ക്രെയിനിൽ ഇടിച്ചു കയറിയാണ് അപകട‌മുണ്ടായത്. പരിക്കേറ്റതിനെ തുടർന്ന് ക്രെയിൻ ഡ്രൈവറെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരിയിൽ നിന്ന് മം​ഗലാപുരത്തേക്ക് മീൻ കയറ്റി പോകുകയായിരുന്നു ലോറി. കണ്ണാടിക്കാട് അരൂർ ഇടപ്പള്ളി ദേശീയപാതയിലെ പാലത്തിന് സമീപത്തെ വഴിവിളക്കുകൾ നന്നാക്കാനുള്ള ജോലി ക്രെയിനുപയോ​ഗിച്ച് നടക്കുകയായിരുന്നു. നിയന്ത്രണം വിട്ട് ലോറി ക്രെയിനിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് കാബിനിലിരുന്ന ക്രെയിൻ ഡ്രൈവർക്ക് പരിക്കേൽക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer