Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂർ പന്തപ്പറമ്പിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മുടപ്പല്ലൂർ കിഴക്കേ പാറക്കൽ വേലായുധൻ (63) ആണ് മരിച്ചത്. പാക്കാട് കിഴക്കേ പാറക്കൽ സുനിൽ (30), ബൈക്ക് യാത്രികനായ നെന്മാറ അയിലൂർ സ്വദേശി കിരൺബാബു (25) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. പന്തപറമ്പ് ആയുർവ്വേദ ആശുപത്രിക്ക് സമീപമാണ് അപകടം സംഭവിച്ചത്. വേലായുധനും, സുനിലും റോഡ് മുറിച്ച് കടക്കുന്നതിനിടെ കിരൺബാബു സഞ്ചരിച്ച ബൈക്ക് ഇരുവരെയും ഇടിക്കുകയായിരുന്നു. നെന്മാറ അയലൂർ സ്വദേശികളാണ് […]
Read more

വാഹന അപകടം; യുവാവിന് ഗുരുതര പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയിൽ വാഹന അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതര പരിക്ക്. കുതിരാൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽപ്പെട്ട് സഹയാത്രികന്റെ കൈ അറ്റുപോയി. കൊല്ലംകോട് സ്വദേശി സുജിൻ (22) ഇടതുകൈയാണ് മുട്ടിനു മുകളിൽ വച്ച് അറ്റു പോയത്. ഇന്ന് രാവിലെയാണ് അപകടം. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരുവശം ചേർന്നു പോകുകയും സുജിന്റെ കൈ കൈവരിയിൽ ഇടിക്കുകയയിരുന്നു. പരിക്കേറ്റ സുജിനെ ഒരു ആംബുലൻസിലും കൈ മറ്റൊരു ആംബുലൻസിലുമായാണ് ആശുപത്രിയിൽ എത്തിച്ചത്.
Read more

വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലിരുന്ന യുവാവ് മരിച്ചു

തൃശ്ശൂർ : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. വെള്ളറക്കാട് ആദൂരിൽ താമസിക്കുന്ന, കോട്ടയം സ്വദേശിയായ എലവക്കാട്ട് രാജേന്ദ്രന്റെ മകൻ രാജേഷ് (39) ആണു മരിച്ചത്. നവംബർ 23 രാത്രി ഏകദേശം 7.30 ഓടെയാണ് കുന്നംകുളം–വടക്കാഞ്ചേരി സംസ്ഥാന പാതയിലെ കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപം ദുരന്തം നടന്നത്. ബൈക്കിൽ യാത്ര ചെയ്തുകൊണ്ടിരുന്ന രാജേഷിന്റെ വാഹനത്തെ, മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാജേഷ് റോഡിലേക്ക് തെറിച്ച് വീണ് […]
Read more

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്

പാലക്കാട്: ചിറ്റിലഞ്ചേരി കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. ചെന്നൈ സ്വദേശിയായ ആദിത്യനാണ് (28) പരിക്കേറ്റത്. ആദിത്യനെ ആദ്യം നെന്മാറയിലെസ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ശനിയാഴ്ച രാവിലെ 7.30-ന് മംഗലം-ഗോവിന്ദാപുരം പാതയിൽ ചിറ്റിലഞ്ചേരി കടമ്പിടി ബസ്‌ സ്റ്റോപ്പിന് സമീപമാണ് അപകടം. മുടപ്പല്ലൂരിൽ നിന്ന് നെന്മാറയിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെ, തൃശ്ശൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക്‌ തെറിച്ചുവീണ ആദിത്യന് കാലിനും കൈയ്‌ക്കും താടിയെല്ലിനും ഗുരുതര പരിക്കേറ്റു. സ്‌കൂട്ടർ തകർന്നു. […]
Read more

ജമ്മുകാശ്മീരിൽ അപകടത്തിൽ വീരമൃത്യു വരിച്ച ജവാന് മലപ്പുറത്തിൻ്റെ യാത്രാമൊഴി

മലപ്പുറം: ജമ്മുകാശ്മീർ രജോരി സെക്ടറിൽ വെച്ചുണ്ടായ അപകടത്തിൽ ജവാന് വീരമൃത്യു. മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബേദാർസജീഷ് (48) ആണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടതായി വെള്ളിയാഴ്ച വൈകുന്നേരം ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. 27 വർഷമായി സൈന്യത്തിൽ ജോലി ചെയ്യുന്നു. ഡൽഹിയിൽ നിന്നുംപ്രത്യേക വിമാനത്തിൽ  കരിപ്പൂരിൽ എത്തിച്ച മൃതദേഹം ആർമി അധികൃതർ ഏറ്റുവാങ്ങി. ഞായറാഴ്ച രാവിലെ 7 മുതൽ 8.30 വരെ മണിക്ക് ഒതുക്കുങ്ങൽ ചെറുകുന്ന് ബാലപ്രബോധനി സ്കൂൾ  പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു […]
Read more

കണ്ണോത്ത് പിക്കപ്പ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം

കോഴിക്കോട്: കോടഞ്ചേരി കണ്ണോത്ത് അങ്ങാടിയിൽ പിക്കപ്പ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം. റോഡിന്റെ സൈഡിൽ നിർമ്മിച്ചിരുന്ന ഹാൻഡ് റെയിലും തകർത്ത് വട്ടം മറിഞ്ഞ് വാഹനത്തിന് തീപിടിച്ചു. അപകടം നടന്ന ഉടനെ കണ്ണോത്ത് പെട്രോൾ പമ്പിലെ ജീവനക്കാരൻ സ്ഥലത്തെത്തി ഫയർ എസ്റ്റിംഗുഷർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. പമ്പ് ജീവനക്കാരന്റെ അവസരോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കർണാടക രജിസ്ട്രേഷനിൽ ഉള്ളതാണ് പിക്കപ്പ് അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് […]
Read more

ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു

മലപ്പുറം: ഖത്തറിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. അരീക്കോട് വടക്കും മുറി സ്വദേശി അബ്ദുൽഹമീദ് കാരിയോടനാണ് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ദോഹയിലെ മദീന ഖലീഫയിൽ വെച്ച് നടന്ന അപകടത്തിൽ സാരമായ പരിക്കേറ്റ് ഖത്തറിലെ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്. മൃതദേഹം നാളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നു. നാളെയോടെ മൃതദേഹം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more

കാറിനുള്ളിലേക്ക് കൊമ്പ് കുത്തികയറി യുവതി മരിച്ചു

തൃശ്ശൂർ : കടവല്ലൂർ റോഡ് സൈഡിലെ പൂമരത്തിന്റെ കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് കുത്തികയറി യുവതി മരിച്ചു. മലപ്പുറം സ്വദേശിനി ആതിരയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏകദേശം 7 മണിയോടെയാണ് സംഭവം. ചങ്ങരംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കാറും കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം എത്തിയപ്പോൾ, വലിയ ലോറിയുടെ മുകൾഭാഗം തട്ടിയതാണ് മരത്തിന്റെ കൊമ്പ് പൊട്ടാൻ കാരണം. പൊട്ടിയ കൊമ്പ് നേരെ കാറിനുള്ളിലേക്ക് കുത്തികയറി. കാറിലെ യാത്രക്കാരിയായ ആതിരയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറോടിച്ചിരുന്ന […]
Read more

ഇടുക്കിയിൽ സ്കൂൾ ബസ് ഇടിച്ച് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറിയിറങ്ങി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ച് തന്നെയായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസൽ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി, ക്ലാസിന് അകത്തേക്ക് കയറാനായി ബസിനു പിന്നിലൂടെ നടക്കുകയായിരുന്നു. ഈ സമയം വന്ന മറ്റൊരു സ്കൂൾ‌ ബസ്സാണ് ഹെയ്സൽ ബെന്നിനെ ഇടിച്ചത്. ബസ് ശരീരത്തിൽ കൂടി […]
Read more

സൗദി വാഹനാപകടം; ഒരു കുടുംബത്തിൽ പൊലിഞ്ഞത് 3 തലമുറയിലെ 18 ജീവനുകൾ

ഹൈദരാബാദ്: സൗദി അറേബ്യയിൽ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 42 ഇന്ത്യൻ തീർഥാടകരിലെ 18 പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. ഇവരിൽ ഒൻപത് പേർ കുട്ടികളാണ്. റെയിൽവേയിൽനിന്ന് വിരമിച്ച ഷെയ്ഖ് നസീറുദ്ദീനും ഭാര്യയും മകനും മൂന്ന് പെൺമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പമാണ് ഉംറയ്ക്ക് പോയതെന്ന് ബന്ധു മുഹമ്മദ് അസ്‌ലം പറഞ്ഞു. രാംനഗർ സ്വദേശികളായ നസീറുദ്ദീൻ (70), ഭാര്യ അഖ്തർ ബീഗം (62), മകൻ സലാവുദ്ദീൻ (42), പെൺമക്കളായ അമീന (44), റിസ്വാന (38), ഷബാന (40) എന്നിവരും കൊച്ചുമക്കളുമാണ് ഉംറയ്ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer