Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ചെറൂപ്പയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: ചെറൂപ്പ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന നല്ലളം സ്വദേശികളായ അച്യുതൻ, ഗോപേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് റോഡിൽ ഡീസൽ വ്യാപിച്ചു. ഫയർഫോഴ്സ് എത്തിയാണ് ഡീസൽ കഴുകി കളഞ്ഞത്.
Read more

പ്രിന്റിംഗ് പ്രസിനിടയില്‍പ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം: സംഭവം വര്‍ക്കലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രിന്റിംഗ് പ്രസിനിടയില്‍പ്പെട്ട് ജീവനക്കാരി മരിച്ചു. വര്‍ക്കല ചെറുകുന്നം സ്വദേശിയായ മീനഭവനില്‍ മീനയാണ് മരിച്ചത് (51). വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ്ണ പ്രിന്റിംഗ് പ്രസ്സിലാണ് അപകടം നടന്നത്. പ്രസ്സില്‍ ഉപയോഗിക്കുന്ന മെഷീനില്‍ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്. മറ്റ് ജീവനക്കാരെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരുപത് വര്‍ഷമായി പ്രിന്റിംഗ് പ്രസില്‍ ജോലിചെയ്ത് വരികയായിരുന്നു മീന. അബദ്ധത്തില്‍ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം.
Read more

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന കാര്‍ അപകടത്തില്‍പെട്ടു; 4 അയ്യപ്പഭക്തര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്ത് കാര്‍ അപകടത്തില്‍ നാല് അയ്യപ്പഭക്തര്‍ അടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രാ സ്വദേശികള്‍ ആണ് മരിച്ചത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കീഴക്കരയില്‍ നിന്നുള്ള കാര്‍ ഡ്രൈവര്‍ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയില്‍ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമര്‍ (45)എന്നിവരാണ് മരിച്ചത്. റോഡിന് സമീപം കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവര്‍. രാമനാഥപുരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ തീര്‍ത്ഥടകരുടെ […]
Read more

രജിസ്റ്റർ രജിസ്ട്രാർ ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട്: കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് ഫുട്പാത്തിലൂടെ നടന്നു പോകുമ്പോൾ കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിനുതാഴെ ഫുട്പാത്തിൽ വെച്ച് തെരുവുനായ ചാടി വീഴുകയും കാലിൽ കടിച്ചു വലിയ മുറിവേൽപ്പിൽക്കുകയും ചെയ്തു. ഉടൻ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും പ്രഥമ ശുശ്രൂഷക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോടഞ്ചേരിയിലെ മത്സ്യ മാംസ്യ കടകളെ ചുറ്റി പറ്റി കഴിയുന്ന തെരുവുനായകൾ പൊതുജനങ്ങൾക്കും, കുട്ടികൾ അടക്കം വിവിധ സ്കൂളുകളിലേക്ക് വന്നു […]
Read more

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ വാഹനാപകടം

കോഴിക്കോട്: അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിൽ കോടഞ്ചേരി അങ്ങാടിക്ക് സമീപം കാർ നിർത്തിയിട്ടിരുന്ന ബൊലേറോയിൽ വന്നിടിച്ച് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടഞ്ചേരിക്കടുത്ത് ഇളയിടത്ത് പടിയിലാണ് അപകടം നടന്നത്. കാറോടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ ബോലേറോ പിറകിലേക്ക് തെന്നി മാറി. രണ്ടു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. വാഹനത്തിരക്ക് വളരെയധികം കൂടിയ പ്രസ്തുത റോഡിൽ ഇപ്പോൾ അപകടം പതിവായിരിക്കുകയാണ്. വളവും തിരുവും വാഹനങ്ങളുടെ അമിതവേഗതയും വാഹനത്തിരക്കും അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
Read more

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം

കോട്ടയം: പൊൻകുന്നത്ത് സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ–പൊൻകുന്നം റോഡിലെ ഒന്നാം മൈലിൽ ആണ് സംഭവം നടന്നത്. സ്കൂൾ ബസിന്റെ പിന്നിൽ കർണാടകയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നാലു കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടികൾക്ക് ആർക്കും ഗുരുതര പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 17 പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി ഡയാന ഹോട്ടലിന് സമീപം വ്യാഴാഴ്ച പകൽ 11 മണിയോടെ ആണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വടക്കഞ്ചേരിയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുഖത്തിനും തലക്കും നെറ്റിക്കുമാണ് പലർക്കും പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തൃശൂർ ഭാഗത്ത് നിന്നും വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു ഇരു ബസുകളും. ഡയാന ഭാഗത്ത് ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കവേ മുൻപിൽ പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലാണ് സ്വകാര്യ ബസ് ഇടിച്ച് കയറിയത് . വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ […]
Read more

പള്ളത്ത് സ്കൂട്ടർ യാത്രക്കാരന്റെ മരണം; ഇടിച്ചശേഷം  നിർത്താതെ പോയ കാർ കണ്ടെത്തി

കോട്ടയം: തിങ്കളാഴ്ച അർധരാത്രി പള്ളത്ത്‌ നടന്ന വാഹന അപകടത്തിൽ എംആർഎഫ് ജീവനക്കാരൻ പള്ളം പള്ളിക്കുന്നേൽ പി.ജെ.ഏബ്രഹാം (56)  മരിച്ച സംഭവത്തിൽ,  ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ ചിങ്ങവനം പൊലീസ് കണ്ടെത്തി. മാവേലിക്കര ചെന്നിത്തല സ്വദേശിയുടേതാണു കാർ. കാറുടമ മറ്റൊരാൾക്ക്‌ ഓടിക്കാൻ  കൊടുത്തതാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിക്ക്  എംസി റോഡിൽ  ബോർമ കവലയ്ക്കു സമീപം, ഏബ്രഹാം സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കാറിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിച്ച വാഹനത്തിൽനിന്നു റോഡിൽ അടർന്നുവീണ ഒരു ഭാഗം പോലീസിന് […]
Read more

ദേശീയ പാതയിൽ പോട്ട സിഗ്നൽ ജംഗ്ഷന് സമീപം നിയന്ത്രണ വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു

തൃശൂർ: ദേശീയ പാതയിൽ പോട്ട സിഗ്നൽ. ജംഗ്ഷന് സമീപം നിയന്ത്രണ വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. പോട്ട സ്വദേശികളായ ഞാറേക്കാടൻ ആൻസൺ ആന്റണി ( 32 ) അറക്കൽ ആൽഫി ആന്റണി ( 31 ) എന്നിവർക്കാണ് സാരമായി പരിക്കേറ്റു. ഇവരെ ചാലക്കുടി സെന്റ ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുധനാഴ്ച ഉച്ചക്ക് ഏകദേശം ഒരു മണിയോടെയാണ് അപകടം. ചാലക്കുടിയിൽനിന്ന് പോട്ടയിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട കാർ മറ്റൊരു കാറിൽ തട്ടിയെങ്കിലും മറ്റു […]
Read more

കണ്ണൂരില്‍ കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് ഒരാള്‍ മരണപ്പെട്ടു

കണ്ണൂര്‍: കണ്ണൂർ നഗരത്തില്‍ ബസിന് അടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. കണ്ണൂര്‍ കാള്‍ടെക്സ് എൻ എസ് ടാക്കീസിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസിന് അടിയില്‍ പെട്ടാണ് അപകടം. റോഡിലേക്ക് വീണയാളുടെ ദേഹത്ത് ബസിന്‍റെ പിൻവശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ, ഇന്ന് വൈകിട്ട് തിരുവനന്തപുരം കഴക്കൂട്ടത്തും വാഹനാപകടമുണ്ടായി. കഴക്കൂട്ടത്ത് സ്കൂള്‍ ബസും കാറും തമ്മിലിടിച്ച്‌ കാര്‍ ഡ്രൈവര്‍ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer