Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

പാലാ- പൊൻകുന്നം റോഡിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച് വാഹനം ക്രെയിനിന്റെ സൂമിൽ ഇടിച്ച് അപകടം

കോട്ടയം: പാലാ-പൊൻകുന്നം റോഡിലെ വിളക്കുമരുതുങ്കൽ ജംഗ്ഷനിൽ ക്രെയിനും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. തോടനാൽ റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായി ഇറങ്ങിവന്ന ക്രെയിനിന്റെ സൂമിലേക്ക് തീർത്ഥാടകരുടെ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇതേസമയം തന്നെ ബസ്സിന് പിന്നിലുണ്ടായിരുന്ന കാറും ബസ്സിലിടിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. തോടനാൽ ഭാഗത്തുനിന്ന് വന്ന ക്രെയിൻ പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ ക്രെയിനിന്റെ നീളമുള്ള കൈ (സൂം) റോഡിലേക്ക് തള്ളിനിന്നതാണ് അപകടത്തിന് കാരണമായത്. അപകടത്തെത്തുടർന്ന് […]
Read more

താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളി കരുവന്‍കാവില്‍ കഴിഞ്ഞ ദിവസം ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. നടുവണ്ണൂര്‍ സ്വദേശി സത്യന്‍ ആണ് മരിച്ചത്. സത്യനൊപ്പം കാറില്‍ സഞ്ചരിച്ച തിക്കോടി സ്വദേശി സുര്‍ജിത്, മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു എന്നിവര്‍ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്നാട്ടിലെ ദേവാലയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസ്സും കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബസും കാറും മതിലില്‍ ഇടിച്ചാണ് നിന്നത്.
Read more

ലോറി ഇടിച്ചു ആശുപത്രിയിലായ വൃദ്ധൻ മരിച്ചു

തൃശ്ശൂർ: ചാവക്കാട് ടോറസ് ലോറി ഇടിച്ച് ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാരൻ മരിച്ചുചാവക്കാട് പാലയൂർ ഡോബിപ്പടി സ്റ്റോപ്പിന് സമീപം ടോറസ് ലോറി ഇലക്ട്രിക് സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. തെക്കൻ പാലയൂർ ഓസാരം വീട്ടിൽ അബു (65) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ചാവക്കാട് നിന്നും പൂവത്തൂരിലേക്ക് പോവുകയായിരുന്ന ടോറസ് ലോറി, അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്കിൽ കൊളുത്തി വലിച്ചു. ഇതോടെ ബൈക്ക് ലോറിയുടെ അടിയിൽ കുടുങ്ങുകയും അബുവിന്റെ കാലിലൂടെ ലോറിയുടെ ചക്രം […]
Read more

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

കോഴിക്കോട്: ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കോഴിക്കോട് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read more

പെരുമ്പളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട്: ദേശീയ പാത 766 കോഴിക്കോട് – കൊല്ലഗൽ റോഡിൽ പെരുമ്പള്ളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ താമരശ്ശേരി ഗവർമെൻറ് ഹോസ്പിലും, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read more

വളപട്ടണത്ത് മകനൊപ്പം പ്രഭാത സവാരി നടത്തിയ പിതാവ് ലോറിയിടിച്ചു മരിച്ചു

കണ്ണൂർ: മകനുമൊത്ത്പ്രഭാത സൈക്കിള്‍ സവാരിക്കിടെ പിതാവ് ലോറിയിടിച്ച്‌ മരിച്ചു. പ്രവാസിയും പാപ്പിനിശേരി കൊട്ടപ്പാലത്ത് സതീഷ്ഫ്ലോർ മില്‍ ഉടമയുമായ കൊട്ടപ്പാലത്തെ വെളുത്തേരി തോട്ടത്തില്‍ വീട്ടില്‍ രഞ്ജിത്ത് (58) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച്ച രാവിലെ 7.45 മണിയോടെ കൊട്ടപ്പാലത്ത് വെച്ചായിരുന്നു അപകടം. ഏറെക്കാലം വിദേശത്തായിരുന്ന രഞ്ജിത്ത് രണ്ട് വർഷമായി നാട്ടിലെത്തി ഫ്ലോർ മില്‍ നടത്തി വരികയായിരുന്നു. രാവിലെ ഇളയ മകനൊപ്പം സൈക്കിള്‍ സവാരിക്കിറങ്ങിയതായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ അതുവഴി വന്ന കെ.എല്‍. 50. കെ.4989 നമ്ബർ കണ്ടെയ്നർ ലോറിയിടിച്ചായിരുന്നു അപകടം. […]
Read more

ഡൽഹിയിലും ഹരിയാനയിലും രൂക്ഷമായ പുകമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിച്ച് അപകടം

ന്യൂഡൽഹി: ഡൽഹി, ഹരിയാണ സംസ്ഥാനങ്ങളിൽ തണുപ്പ് വർധിച്ചതോടെ അന്തരീക്ഷവായു കൂടുതൽ മോശം അവസ്ഥയിലായി. കടുത്ത പുകമഞ്ഞും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഹരിയാണയിലെ റോഹ്തക്കിൽ കനത്ത മൂടൽമഞ്ഞ് കാഴ്ച മറച്ചതിനെത്തുടർന്ന് ട്രക്കുകളും ബസുകളും ഉൾപ്പെടെ പന്ത്രണ്ടോളം വാഹനങ്ങൾ കൂട്ടിയിടിച്ച് വലിയ അപകടമുണ്ടായി. ശനിയാഴ്ച റോഹ്തക്കിൽ, മെഹാം പ്രദേശത്തെ ഹൈവേയിലാണ് അപകടമുണ്ടായത്. പുകമഞ്ഞുമൂലം റോഡിലെ കാഴ്ച മങ്ങിയതിനേത്തുടർന്ന് ആദ്യം ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് പുറകെയെത്തിയ ബസ് അടക്കമുള്ള വാഹനങ്ങൾ നിരനിരയായി കൂട്ടിയിടിച്ചു. അപകടത്തിൽ നൂറോളം ആളുകൾക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾക്ക് […]
Read more

നെടുമങ്ങാട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ 3 പേർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ​അതേ സമയം അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ കുക്കർ പൊട്ടിത്തെറിച്ചതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Read more

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സൗത്ത് കൊടുവള്ളി സ്വദേശി പുതുക്കുടി ചാലിൽ ഗഫൂറിന്റെ മകൻ മുഹമ്മദ് റിഷാൽ (15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഗുരുതരമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചക്കാലാക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിഷാൽ.
Read more

സൈൻ ബോർഡിന്റെ ലോഹപ്പാളി അടർന്നുവീണ് സ്കൂട്ടർ യാത്രികന്റെ കൈപ്പത്തിയറ്റു

കൊല്ലം: എം സി റോഡിൽ സ്ഥാപിച്ചിരുന്ന സൈൻ ബോർഡിലെ ലോഹപ്പാളി അടർന്നുവീണ് സ്കൂട്ടർ യാത്രക്കാരന്റെ കൈപ്പത്തി അറ്റു. കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻപിള്ള (57) യുടെ കൈപ്പത്തിക്കും വിരലുകൾക്കുമാണ് ഗുരുതരമായ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3 മണിയോടെ എം സി റോഡിൽ കൊട്ടാരക്കര കുന്നക്കരയിൽവച്ചായിരുന്നു സംഭവം. കെഎസ്എഫ്ഇയുടെ കളക്ഷൻ ഏജന്റായ മുരളീധരൻ പിള്ള ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് തൂണുകളിൽ സ്ഥാപിച്ചിരുന്ന ലോഹ പാളി അടർന്ന് വീണത്. നിയന്ത്രണം വിട്ടു സ്കൂട്ടർ മറിയുകയും ചെയ്തു. പരുക്കേറ്റ മുരളീധരൻ പിള്ളയെ കൊട്ടാരക്കര […]
Read more

Recent News

Advertisement
WhiteswanTV Footer