Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

പാലക്കാട് വാഹനാപകടത്തിൽ എംജിഎം സംസ്ഥാന സെക്രട്ടറിക്ക് ദാരുണാന്ത്യം

പാലക്കാട്‌: വോട്ട് ചെയ്ത് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ എംജിഎം (മുജാഹിദ് ഗേൾസ് മൂവ്മെന്റ്) നേതാവ് മരിച്ചു. സംസ്ഥാന സെക്രട്ടറി നാജിയ അബ്ദുൽ ലത്തീഫാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഭർത്താവുമൊത്ത് മടങ്ങുമ്പോൾ സേലം- കൊച്ചി ദേശീയപാതയിൽ കണ്ണാടി ഭാഗത്താണ് വാഹനാപകടമുണ്ടായത്. വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്കു കൊണ്ടുപോകവെ വഴിമധ്യേ മരിക്കുകയായിരുന്നു.
Read more

മുക്കം കെഎംസിടി ഹോസ്പിറ്റലിൽ കാറിന് തീപിടിച്ചു

കോഴിക്കോട്: മുക്കം കെഎംസിടി ഹോസ്പിറ്റൽകാർ പാർക്കിങ്ങിൽ തീപിടിത്തം. പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന നാനോ കാർ പൂർണമായി കത്തി നശിച്ചു. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു കാറിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഫയർഫോഴ്സിന്റെ പെട്ടന്നുള്ള ഇടപെടലിൽ മറ്റു വാഹനങ്ങളിലേക്ക് തീ പടരുന്നതുംവലിയ അപകടങ്ങൾ ഉണ്ടാവുന്നതും ഒഴിവായി.
Read more

തലയാട് കാവുമ്പുറം പാലത്തിൽ നിന്ന് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട് : തലയാട് കാവുമ്പുറം പാലത്തിൽ നിന്ന് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിലേക്ക് വോട്ടർമാരെ കൊണ്ടുവന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read more

എടത്വയിൽ ബസിന്റെ ടയറിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

എടത്വ: ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇന്നലെ രാത്രി 8 മണിയോടെ തകഴി കോളമംഗലം മുട്ടേൽ കലുങ്കിനു സമീപം വച്ചായിരുന്നു അപകടം. കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് വലത്തോട്ട് വെട്ടിക്കുകയും മെറിനയും ഭർത്താവും സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിലിൽ തട്ടുകയുമായിരുന്നു. നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും താഴെ വീണ യുവതിക്ക് മുകളിൽ കൂടി ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. ബൈക്കുമായി 10 മീറ്ററോളം ബസ് മുന്നോട്ടു പോകുകയും ചെയ്തു. ഇടപ്പള്ളി മാതാ അമൃതാനന്ദമയി ഹോസ്പിറ്റലിൽ […]
Read more

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

പാലക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുകയായിരുന്നു. പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ നാട്ടുകൽ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. കരിങ്കലത്താണിയിൽ നിന്നും തെരഞ്ഞെടുപ്പിൻ്റെ ഭാഗമായ വാഹന പരിശോധന കഴിഞ്ഞ് മണ്ണാർക്കാടേക്ക് തിരിച്ചു പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇലക്ഷൻ ഡ്യൂട്ടിക്ക് സ്പെഷ്യലായി എടുത്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്. പകടത്തിനിടയാക്കിയ പിക്കപ്പ് […]
Read more

കോട്ടക്കൽ പുത്തൂരിൽ കൂട്ടവാഹനാംപകടം നിരവധി പേർക്ക് പരിക്ക്

മലപ്പുറം: കോട്ടക്കൽ പുത്തൂരിൽ കൂട്ടാവഹനാപകടം. ഇന്ന് രാവിലെ 7:30 മണിയോടെയാണ് സംഭവം. ഇറക്കത്തിൽ ബ്രെക്ക് നഷ്ട്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടം. തുടർന്ന് ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്‌ഫോമറിലും ഇടിച്ചാണ് നിന്നതെന്ന് അറിയുന്നു.സമീപത്തെ കറന്റ് സംവിധാനം തകരാരിലായ നിലയിലാണ്. പുത്തൂർ അരിച്ചൊള് ഭാഗത്താണ് അപകടം സംഭവിച്ചിരിക്കുന്നത്.
Read more

മോട്ടോര്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തൃശ്ശൂർ: മാരാംങ്കോട് വെച്ച് മോട്ടോര്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മേലൂര്‍ പൂലാനി പുത്തന്‍ കണ്ടത്തില്‍ ശശിയുടെ മകന്‍ ജിഷ്ണു ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന മേലൂര്‍ സ്വദേശി മൂക്കനാപ്പിള്ളി ഉണ്ണികൃഷ്ണന്‍ പരിക്കേറ്റ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടോറസ് ലോറി ഇടിച്ചാണ് അപകടം നടന്നത്.
Read more

മണ്ണാർക്കാട് കൊടക്കാട് നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലേക്ക് പാഞ്ഞു കയറി അപകടം

പാലക്കാട്: കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ മണ്ണാർക്കാട് കൊടക്കാട് നിയന്ത്രണം വിട്ടക്കാർ റോഡ് സൈഡിലേക്ക് പാഞ്ഞു കയറിയ അപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കുള്ള ഒരാളെ പെരിന്തൽമണ്ണയിലേക്ക് മാറ്റി. ഉച്ചക്ക് രണ്ടു മണിയോടെയാണ് നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് പാഞ്ഞു കയറിയത്. അപകടത്തിൽ നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 
Read more

കുറ്റിപ്പുറം ദേശീയ പാതയിൽ ടെമ്പോ ട്രാവലർ കണ്ടെയ്നർ ലോറിയിലിടിച്ച് അപകടം; 1 മരണം, പത്തിലധികം അയ്യപ്പഭക്തർക്ക് പരുക്ക്

മലപ്പുറം: കുറ്റിപ്പുറം ദേശീയ പാതയിൽ പന്തേപാലത്ത് ടെമ്പോ ട്രാവലർ കണ്ടെയ്നർ ലോറിയിലിടിച്ച് അപകടം. ഒരു മരണം. പത്തിലധികം അയ്യപ്പഭക്തർക്ക് പരുക്ക്. കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്ക് തീർഥാടകയാത്രയിലായിരുന്ന ടെമ്പോ ട്രാവലർ വാഹനമാണ് പുലർച്ചെ 5.15 ഓടുകൂടി പന്തേ പാലത്തിന് സമീപം ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിറകിൽ ഇടിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ രണ്ട് പേർക്ക് നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക […]
Read more

അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് അപകടം; ഒരാൾ മരിച്ചു

മലപ്പുറം: പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. കര്‍ണ്ണാടക സ്വദേശി ഉമേഷ് ആണ് മരിച്ചത്‌. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. പതിനൊന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഇന്നലെയും ശബരിമല പാതയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് എസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിലയ്ക്കൽ- പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Read more

Recent News

Advertisement
WhiteswanTV Footer