Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറിലിടിച്ച് അപകടം

തൃശ്ശൂർ : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സ്വിഫ്റ്റ് കാറിൽ ഇടിച്ച് അപകടം. പുന്നയൂർകുളത്തുള്ള ശാന്തി ഹോസ്പിറ്റലിനു സമീപമാണ് സംഭവം നടന്നത്. അപകടത്തിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. നായ കുറുകെ ചാടിയതോടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം വിടുകയായിരുന്നെന്നും കാറിൽ ഇടിച്ച് മറിഞ്ഞു വീഴുകയാണെന്നും നാട്ടുകാർ പറഞ്ഞു.
Read more

തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു

ശിവഗംഗ: തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ്റെ രണ്ട് ബസുകളാണ് അപകടത്തിൽപെട്ടത്. കാരൈക്കുടിയിൽ നിന്ന് ദേവക്കോട്ടയിലേക്ക് പോയ ബസും ദേവക്കോട്ടയിൽ നിന്ന് ദിണ്ടിഗലിലേക്ക് പോയ ബസുമാണ് നാചിയപുരത്തെ വിവേകാനന്ദ പോളിടെക്‌നിക് കോളേജിന് സമീപത്ത് വച്ച് കൂട്ടിയിടിച്ചത്. ഒരു ബസിൻ്റെ ഡ്രൈവറായ പി സെന്ദരയ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ കാരൈക്കുടി ഗവൺമെൻ്റ് ആശുപത്രിയിലും തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിലും ശിവഗംഗ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറ് പേരെ മധുരൈയിലെ രാജാജി സർക്കാർ […]
Read more

അപകടവളവിൽ മറിഞ്ഞ് ടാങ്കർ ലോറി ഒഴിവായത് വൻ ദുരന്തം

മലപ്പുറം : പെരിന്തൽമണ്ണ ആനമങ്ങാട് അപകടം പതിവായ കൃഷ്ണ‌ണപ്പടി വളവിൽ ശനിയാഴ്ച ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. മംഗലാപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ വളവിൽ മറിഞ്ഞത്. കയറ്റവും വളവും ഒരുമിച്ചുവരുന്ന ഈ ഭാഗത്ത് അമിതവേഗത്തിൽവന്ന കാറിൽനിന്ന് വെട്ടിച്ചുമാറ്റുമ്പോൾ ടാങ്കർ ലോറി മറിയുകയായിരുന്നു. ടാങ്കർ ലോറി വേഗത കുറവായതിനാലാണ് വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. വാഹനാപകടങ്ങളും അപകടമരണങ്ങളും പതിവായ ഇവിടെ റോഡരികിൽ ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളില്ലെന്ന് നാട്ടുകാർ പറയുന്നു. പെരിന്തൽമണ്ണ, തിരൂർ […]
Read more

ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: വടക്കഞ്ചേരി ദേശീയപാത പന്നിയങ്കരയ്ക്ക് സമീപം ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മണ്ണാർക്കാട് പുല്ലിശ്ശേരി നെല്ലിശ്ശേരി വീട്ടിൽ അർജുൻ (27)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. തൃശൂർ ഭാഗത്തേക്ക് വരുകയായിരുന്ന ലോറി അതേ ദിശയിൽ വരുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബാരിക്കേഡ് വച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ അർജുനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ
Read more

കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരപരിക്ക്

പാലക്കാട്: കൊല്ലങ്കോട് മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കൊല്ലങ്കോടിന്‌ സമീപം ബംഗ്ലാവുമേട് ഇറക്കത്തിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ചു. കാർയാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂർ കല്ലൂർ സ്വദേശി ജെറിൻ (29), മുതലമട ചുള്ളിയാർമേട് സ്വദേശി ജസ്‌ഫർ (30) എന്നിവർക്കാണ് പരിക്കേറ്റത്. ജെറിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും ജസ്ഫറിനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. പൊള്ളാച്ചി ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയും വടക്കഞ്ചേരിയിൽനിന്ന് മുതലമട ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. […]
Read more

കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു

പാലക്കാട്: വണ്ടാഴി കാട്ടുപന്നിയിടിച്ചു മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട് ഡ്രൈവർക്ക് ഗരുതര പരിക്ക്. വണ്ടാഴി കീഴ്‌പ്പാല രമേഷിനാണ് (44) പരിക്കേറ്റത്. മൂന്ന് വാരിയെല്ല്‌ പൊട്ടുകയും നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. ചിറ്റിലഞ്ചേരിയിലേക്ക് ഓട്ടംപോകുമ്പോൾ വെള്ളാരക്കോട്ടുവെച്ച് കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. രമേഷ് ഓട്ടോയിൽനിന്ന് പുറത്തേക്കുവീണതോടൊപ്പം വാഹനം രമേശിന്റെ ദേഹത്ത് വീഴുകയായിരുന്നു. യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഈസമയം ആവഴിവന്ന ബൈക്ക് യാത്രക്കാരും ഗ്രാമപ്പഞ്ചായത്തംഗം എം. ശിവദാസനും ചേർന്ന് വാഹനം ഉയർത്തി രമേഷിനെ പുറത്തെത്തിച്ച്, ആദ്യം ആലത്തൂരിലും […]
Read more

കോഴിക്കോട് വടകരയില്‍ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരനായ മധ്യവയസ്കന് ദാരുണാന്ത്യം. കുരിയാടി സ്വദേശിയായ കനകനാണ് മരിച്ചത്. കേള്‍ക്കാനോ സംസാരിക്കാനോ സാധിക്കാത്ത ആളായിരുന്നു കനകൻ. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്‍റർസിറ്റി ട്രെയിനാണ് കനകനെ ഇടിച്ചത്.പാളം കടന്ന്നടന്നു പോവുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ കനകൻ മരിച്ചു. പോലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.
Read more

ശബരിമല തീർഥാടക വാഹനം കൊടുംവളവിൽ അപകടത്തിൽപ്പെട്ടു

കോട്ടയം: ശബരിമല – എരുമേലി റൂട്ടിൽ കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ട്  അഞ്ചുപേർക്ക് പരിക്കു പറ്റി ഹോസ്പിറ്റലിൽ. ഇന്ന് പുലർച്ചെ 3 മണിക്കായിരുന്നു അപകടമുണ്ടായത്. എരുമേലി ഭാഗത്തേക്ക് പോയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കുഴിയിലേക്ക് മറിയും വിധം നിൽക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു. വാഹനം കുഴിയിലേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എരുമേലി റൂട്ടിൽ സ്ഥിരം അപകടം സംഭവിക്കുന്ന കണ്ണിമല വളവിൽ […]
Read more

വീണ്ടും സ്കൂൾബസ് അപകടം

തിരുവനന്തപുരം : കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂൾവാൻ റോഡരികിലെ ചെറുകൈത്തോട്ടിൽ മുൻചക്രങ്ങൾ കുടുങ്ങി തെങ്ങിൽ ഇടിച്ചുനിന്നു. ബസിനുള്ളിലുണ്ടായിരുന്ന ആറു കുട്ടികളിൽ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. മുല്ലൂരിലെ റോസ് മിസ്റ്റിക്ക റെസിഡെൻഷ്യൽ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ വിഴിഞ്ഞം നെല്ലിക്കുന്ന് കടയ്ക്കുളം അങ്കണവാടിക്ക് സമീപമായിരുന്നു അപകടം. തെങ്ങിലിടിച്ചതിനെത്തുടർന്ന് ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ചക്രങ്ങൾ കുടുങ്ങിനിന്നതിനാൽ വാൻ മറിഞ്ഞില്ല. അപകടം കണ്ട നാട്ടുകാർ ഓടിയെത്തി കുട്ടികളെ പുറത്തെടുത്ത് മുക്കോലയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിസ്സാര […]
Read more

നിയന്ത്രണം വിട്ട കാർ കടയിലേക്കു പാഞ്ഞുകയറി; ഡ്രൈവർക്കു പരിക്ക്

പാലക്കാട്: വടക്കഞ്ചേരി ടൗണിലെ കിഴക്കഞ്ചേരി റോഡിൽ നിയന്ത്രണം വിട്ട കാർ കടയിലേക്കു പാഞ്ഞുകയറി അപകടമുണ്ടായി. കാറോടിച്ചിരുന്ന കിഴക്കഞ്ചേരി സ്വദേശിയായ യുവാവിന് പരിക്കേറ്റു. യുവാവിനെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം സംഭവിച്ചത്. സുനിതാമുക്കിന്റെ ഭാഗത്ത് നിന്ന് വന്ന് ബിസ്മില്ല ഹോട്ടലിന് അടുത്തുള്ള ഫാത്തിമ മെറ്റൽസ് എന്ന കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. കടയുടെ ഷട്ടറുകൾ ഭാഗീകമായി തകർന്നു. ഡ്രെയ്നേജ് സ്റ്റെപ്പ് ചാടിക്കടന്നാണ് കാർ കടയിലേയ്ക്കു കയറിയത്. കടയിലെ ഷട്ടറുകളും ഉൾനിലയിലെ സാധനങ്ങളും നാശനഷ്ടം […]
Read more

Recent News

Advertisement
WhiteswanTV Footer