Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം

കോഴിക്കോട്: താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം. സംഭവത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പഞ്ചസാര ലോഡുമായി ചുരം ഇറങ്ങി വന്ന ലോറിയാണ് ബ്രേക്ക് നഷ്‌ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Read more

മലപ്പുറം തെയ്യാലയിൽ വാഹനാപകടത്തിൽ ഒരു മരണം

മലപ്പുറം: തെയ്യാല കല്ലത്താണിയിൽ വീണ്ടും അപകടം. ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. കല്ലത്താണി മെതുവിൽ ഹൗസിന് മുൻപിൽ വെച്ച് ഇന്നലെ രാത്രി 9 മണിയോടുകൂടിയായിരുന്നു അപകടം. തെയ്യാല സ്വദേശി പുല്ലാണി കൊച്ചുവിൻ്റെ മകൻ ഷാജി(44) യാണ് മരണപ്പെട്ടത്.അപകടം നടന്ന ഉടനെ തിരൂരങ്ങാടി എം കെ ഹാജി ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരന്തരം അപകടം നടക്കുന്ന മേഖലയാണ് ഇവിടെ. വിവിധ അപകടങ്ങളിലായി മൂന്നോളം മരണങ്ങൾ ഇവിടെ […]
Read more

കൂടെ ഉണ്ടായിരുന്ന 42 പേരും മരിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് 24 ക്കാരൻ

ദുബായ്: മദീനയ്ക്ക് അടുത്ത് 42 ഇന്ത്യൻ ഉംറ തീർഥാടകരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം. മുഹമ്മദ് അബ്ദുൽ ഷോയബ് എന്ന 24 വയസ്സുകാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇയാൾ ഡ്രൈവറുടെ അടുത്ത് ഇരിക്കുകയായിരുന്നു. ഷോയബ് ഹൈദരാബാദ് സ്വദേശിയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി കൃത്യമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. തിങ്കളാഴ്ച പുലർച്ചെയാണ് മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ് ഡീസൽ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. മരിച്ചവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തിൽ താൻ അതീവ […]
Read more

അരൂർ അപകടം; രാജേഷിന്റെ കുടുംബത്തിനു 25 ലക്ഷം രൂപ കൈമാറി

ആലപ്പുഴ : അരൂർ- തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടത്തിൽ മരണപ്പെട്ട പള്ളിപ്പാട് തെക്കേക്കര ജിഷ്ണു ഭവനത്തിൽ രാജേഷിന്റെ കുടുംബത്തിന് നിർമാണ കമ്പനി അശോക ബിൽഡ്സ് കോൺ ലിമിറ്റഡ് 25 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി. ശനിയാഴ്ച്ച് പകൽ 11.30നു തഹസീൽദാർ ബി പ്രദീപ് പള്ളിപ്പാട്ടെ വീട്ടിലെത്തി രാജേഷിന്റെ ഭാര്യ ഷൈലജക്കാണ് തുക കൈമാറിയത്. കമ്പനി കൺസ്ട്രക്ഷൻ മാനേജർ സിബിൽ ശ്രീധർ, പഞ്ചായത്തംഗം റേച്ചൽ വർഗീസ്, പൊതുപ്രവർത്തകനായ ജോമോൻ എന്നിവരും സന്നിഹിതരായിരുന്നു . ഞായറാഴ്ച […]
Read more

കാറും ട്രാക്ടറും കൂട്ടിയിടിച്ച് അഞ്ച് പേർ‌ക്ക് ദാരുണാന്ത്യം

ഗ്വാളിയോർ: കാറും ട്രാക്ടറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഗ്വാളിയോർ നാഷണൽ ഹൈവേയിലായിരുന്നു സംഭവം. പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ച് സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ വന്ന ഫോർച്യൂണർ കാർ മണൽ നിറച്ച ട്രാക്ടർ ട്രോളിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ട്രാക്ടർ ഡ്രൈവർ ട്രോളി ഉപേക്ഷിച്ച് ട്രാക്ടറുമായി രക്ഷപ്പെട്ടു. അഞ്ച് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വേഗത കൂടുതലായതിനാൽ ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
Read more

യു പി ക്വാറി ദുരന്തം; ഒരു മരണം

ലഖ്‌നൗ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്. 15 പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഒബ്രയിലെ ബില്ലി മർകുണ്ടി ഗ്രാമത്തിലാണ് അപകടം നടന്നത്. എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും സംഘങ്ങൾ സ്ഥലത്ത് എത്തി. അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനുശേഷം മാത്രമേ രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ക്വാറിയ്ക്ക് 500 മീറ്ററോളം ആഴമുള്ളതായാണ് നിഗമനം. അപകടം നടക്കുമ്പോൾ 15 ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്ന് […]
Read more

ആലത്തൂരിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞു; ഒരാൾ മരിച്ചു

പാലക്കാട്: ആലത്തൂർ വാനൂരിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ മതിലിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആലത്തൂർ ലക്ഷംവീട് കോളനിയിലെ ഷാജഹാൻ(55) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡ് കവിഞ്ഞ് വീടിന്റെ മതിലിൽ ഇടിച്ച ശേഷം മറിഞ്ഞു വീഴുകയായിരുന്നു. അപകട സമയത്ത് ഓട്ടോ ഡ്രൈവറുടെ സമീപത്ത് സഞ്ചരിച്ച യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പരേതന്റെ ഭാര്യ ബികുട്ടി, മക്കൾ ഷിഹാന, ഷിഫാന
Read more

ബൈക്ക് അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം; സംഭവം കൊയിലാണ്ടിയിൽ

മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. പുല്പറ്റ തൊട്ടേക്കാട് സ്വദേശിനിയായ കുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ​അപകടത്തിൽ പരിക്കേറ്റ മിഥുൻ എന്നയാളുടെ നില ഗുരുതരമായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

എൻഎച്ച്‌ നിർമാണ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; അധികൃതർ കയ്യൊഴിഞ്ഞെന്ന് കുടുംബം

കോഴിക്കോട്: സ്വിഗി ജീവനക്കാരൻ എൻഎച്ച് നിർമാണക്കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ ഗുരുതര അനാസ്ഥ ഉണ്ടായിട്ടും അധികൃതർ കയ്യൊഴിഞ്ഞെന്ന് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ പത്ത് മാസത്തിനിടെ നിരവധി ഓഫീസുകളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും കുടുംബം ഒരു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ട് മറുപടി പോലും ലഭിച്ചില്ല. ലീഗൽ സർവീസ് അതോറിറ്റി അദാലത്തിലേക്ക് ഹാജരാകാൻ നിരവധി തവണ നോട്ടീസ് അയച്ചിട്ടും കരാർ കമ്പനിയും എൻഎച്ച് അധികൃതരും ഹാജരായില്ലെന്നും കുടുംബം ആരോപിച്ചു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് ചേവരമ്പരത്ത് ഉണ്ടായ […]
Read more

അരൂർ ദേശീയ പാത അപകടം; കളക്‌ടർ സ്ഥലം സന്ദർശിച്ചു

ആലപ്പുഴ : അരൂർ ദേശീയ പാത അപകടം നടന്ന സ്ഥലം ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഇന്ന് പുലർച്ചെ ആരൂർ–തുറവൂർ ഉയർന്ന പാത നിർമാണ പ്രദേശത്ത് നടന്നത് എന്നും ഗർഡർ തകർന്നു വീണുണ്ടായ ഈ അപകടത്തിന്റെ വിവരം ലഭിച്ച ഉടൻ സംഭവസ്ഥലം സന്ദർശിച്ചിരുന്നു എന്നും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട രാജേഷിൻറെ കുടുംബത്തിൻറെ ദുഖഃത്തിൽ പങ്കുചേരുന്നു എന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ അപകടത്തിൻറെ കാരണം വിശദമായി പരിശോധിക്കാനും ഭാവിയിൽ ഇത്തരം […]
Read more

Recent News

Advertisement
WhiteswanTV Footer