മലപ്പുറം: പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. കര്‍ണ്ണാടക സ്വദേശി ഉമേഷ് ആണ് മരിച്ചത്. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. പതിനൊന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ഇന്നലെയും ശബരിമല പാതയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് എസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിലയ്ക്കൽ- പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.






