Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ajith pavar

അജിത് പവാറിന്റെ മരണം; രോഹിത് പവാർ എംഎൽഎ കർണാടക പൊലീസിൽ പരാതി നൽകി

മുംബൈ∙ അജിത് പവാറിന്റെ മരണത്തിൽ അട്ടിമറി സംശയം ഉയർന്നതിനാൽ രോഹിത് പവാർ എംഎൽഎ കർണാടക പൊലീസിൽ പരാതി നൽകി. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുംബൈയിലും ബാരാമതിയിലും നൽകിയ പരാതികളിൽ മഹാരാഷ്ട്ര പൊലീസ് നടപടി സ്വീകരിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് കർണാടകയിൽ ‘സീറോ എഫ്ഐആർ’ ഫയൽ ചെയ്തത്. “രാജ്യത്തിലെ ഏത് പൊലീസ് സ്റ്റേഷനിലും സീറോ എഫ്ഐആർ ഫയൽ ചെയ്യാവുന്ന സംവിധാനമാണ് ഇത്. കർണാടകയിൽ രജിസ്റ്റർ ചെയ്ത പരാതിയെ അവർ മഹാരാഷ്ട്ര പൊലീസിന് കൈമാറി. “സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും മഹാരാഷ്ട്ര സർക്കാർ […]
Read more

അജിത് പവാറിന്റെ മരണം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. അപകടം നടന്ന ജനുവരി 28-ന് ബാരാമതി വിമാനത്താവളത്തിൽ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അജിത് പവാറിനൊപ്പം രണ്ട് അംഗരക്ഷകരും രണ്ട് പൈലറ്റുമാരുമടക്കം ആകെ അഞ്ചുപേരാണ് ദുരന്തത്തിൽ മരിച്ചത്. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പറന്ന വിഎസ്ആർ വെഞ്ചേഴ്സിന്റെ ലിയർജെറ്റ് 45 വിമാനം ലാൻഡിംഗിനിടെ റൺവേയിൽ പതിച്ച് തകർന്നുവീണതായാണ് കണ്ടെത്തൽ. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം നിലംപതിച്ചതിന് പിന്നാലെ തീപിടിച്ച് […]
Read more

അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് ബാരാമതിയില്‍, വിമാന അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

മുബൈ: വിമാനാപകടത്തില്‍ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് ബാരാമതിയില്‍ നടക്കും. ഭൗതിക ശരീരം രാവിലെ ഏഴുമണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഇവിടെ നിന്ന് വിലാപയാത്രയായി സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന വിദ്യാ പ്രതിഷ്ഠാന്‍ കോളേജില്‍ എത്തിക്കും. രാവിലെ 11നാണ് സംസ്‌കാര ചടങ്ങുകള്‍. അതേസമയം അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ ഡിജിസിഎ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനം വാടകയ്ക്ക് നല്‍കിയ വിഎസ്ആര്‍ കമ്പനി ഓഫീസില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ […]
Read more

ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന് വിട

മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ഉണ്ടായ വിമാനപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ അന്തരിച്ചു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തില്‍ യാത്ര ചെയ്തത്. അപകടത്തില്‍ പെട്ടതോടെ വിമാനം പൂര്‍ണ്ണമായും കത്തിനശിക്കുകയായിരുന്നു. 2024 ഡിസംബര്‍ മുതല്‍ 2026 ജനുവരിയില്‍ മരിക്കുന്നതുവരെ ദേവേന്ദ്ര ഫഡ്നാവിസിന്റെ കീഴില്‍ ഏക്നാഥ് ഷിന്‍ഡെയോടൊപ്പം മഹാരാഷ്ട്രയുടെ എട്ടാമത്തെ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി […]
Read more

മഹാരാഷ്ട്രയിൽ വിമാനാപകടം; ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മഹാരഷ്ട്ര: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണു. അപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു. ലാൻ്റിം​ഗിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനം പൂർണ്ണമായും കത്തി നശിച്ചു.  മഹാരാഷ്ട്രയിൽ നിന്ന് 260 കിലോ മീറ്റർ അകലെയുള്ള ബാരാമതിയിലെ കർഷകരുടെ പരിപാടിയിൽ പങ്കെടുക്കാനായി അജിത് പവാറും മറ്റ് അഞ്ചുപേരും യാത്ര ചെയ്യുകയായിരുന്നു. രാവിലെയാണ് മുംബൈയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ യാത്ര തിരിച്ചത്. അജിത് പവാറുൾപ്പെടെ 6 പേർ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ​
Read more

Recent News

Advertisement
WhiteswanTV Footer