Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അജിത് പവാറിന്റെ മരണം; രോഹിത് പവാർ എംഎൽഎ കർണാടക പൊലീസിൽ പരാതി നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ∙ അജിത് പവാറിന്റെ മരണത്തിൽ അട്ടിമറി സംശയം ഉയർന്നതിനാൽ രോഹിത് പവാർ എംഎൽഎ കർണാടക പൊലീസിൽ പരാതി നൽകി. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുംബൈയിലും ബാരാമതിയിലും നൽകിയ പരാതികളിൽ മഹാരാഷ്ട്ര പൊലീസ് നടപടി സ്വീകരിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് കർണാടകയിൽ ‘സീറോ എഫ്ഐആർ’ ഫയൽ ചെയ്തത്.

“രാജ്യത്തിലെ ഏത് പൊലീസ് സ്റ്റേഷനിലും സീറോ എഫ്ഐആർ ഫയൽ ചെയ്യാവുന്ന സംവിധാനമാണ് ഇത്. കർണാടകയിൽ രജിസ്റ്റർ ചെയ്ത പരാതിയെ അവർ മഹാരാഷ്ട്ര പൊലീസിന് കൈമാറി. “സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും മഹാരാഷ്ട്ര സർക്കാർ മൗനം പാലിക്കുന്നു. മുതിർന്ന നേതാവിന്റെ മരണത്തിൽ ഉയരുന്ന സംശയങ്ങളെ നിയമസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. അപകടത്തിൽപെട്ട വിമാനത്തിന്റെ ഉടമയായ വിഎസ്ആർ കമ്പനിയെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നിട്ടും ശക്തമായ നടപടി ഉണ്ടായിട്ടില്ല.” എന്നും അദ്ദേഹം പറഞ്ഞു.

എൻസിപി അജിത് വിഭാഗത്തിലെ മുതിർന്ന നേതാക്കളും മൗനമാണ് പാലിക്കുന്നതെന്ന് രോഹിത് പവാർ വ്യക്തമാക്കി. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് നിരവധി ദിവസം മുമ്പ് കത്തെഴുതിയിട്ടുണ്ടെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും രോഹിത് പവാർ കൂട്ടിച്ചേർത്തു.

Recent News

Advertisement
WhiteswanTV Footer