നടുറോഡിൽ ഗുണ്ടകൾ തമ്മിൽ സംഘർഷം; കത്തിക്കുത്തിൽ ഒരാളുടെ നില ഗുരുതരം
ആലപ്പുഴ: ആലപ്പുഴയില്‍ ചെട്ടിക്കാട് ഭാഗത്ത് ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം. നിരവധി കേസുകളില്‍ പ്രതിയായ തുമ്പി ബിനുവും ജോണ്‍ കുട്ടിയും ആണ് ഏറ്റുമുട്ടിയത്. സംഘര്‍ഷം കത്തിക്കുത്തില്‍ ഒടുവില്‍ കലാശിച്ചു. പരിക്കേറ്റ ശേഷം ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴും ഏറ്റുമുട്ടല്‍ ശ്രമം നടന്നു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
Read more

