Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AMMA

അമ്മ’ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്റെ ഹർജി; അൻസിബ ഹസന്റെ കക്ഷിചേരൽ അപേക്ഷ തള്ളി കോടതി

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റിക്കെതിരെ പ്രസിഡന്റ് ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള നടി അൻസിബ ഹസന്റെ അപേക്ഷ കോടതി തള്ളി. എറണാകുളം മുൻസിഫ് കോടതിയാണ് അപേക്ഷ തള്ളിയത്. അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്റെ ഹർജിയിൽ കോടതി നടപടികൾ തുടരുകയാണ്. കേസിൽ കക്ഷി ചേരാൻ അൻസിബയ്ക്ക് അവകാശമില്ലെന്ന ശ്വേതാ മേനോന്റെ വാദം കോടതി അംഗീകരിച്ചതോടെയാണ് അപേക്ഷ തള്ളിയത്. കഴിഞ്ഞ ‘അമ്മ’ ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി […]
Read more

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; അന്വേഷണം പുനരാരംഭിക്കാന്‍ ശ്വേത സര്‍ക്കാരിനോട് അവശ്യപ്പെടുമോ: വിനയന്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള നടി ശ്വേതാ മേനോന്റെ പരാമർശത്തിന് പ്രതികരണവുമായി സംവിധായകൻ വിനയൻ. ‘അമ്മ’യിലെ പവർ ഗ്രൂപ്പിനെതിരെ ശ്വേത ആത്മാർഥമായി നിലകൊള്ളുമോയെന്ന് വിനയൻ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംഘടനയിലെ ആരും ഇതുവരെ പരസ്യമായി പിന്തുണച്ചിട്ടില്ലെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ സംഘടനയിലെ ചിലരുടെ ഇടപെടലിലൂടെ തടയപ്പെട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണം പുനരാരംഭിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ ശ്വേത തയ്യാറാകുമോയെന്നും വിനയൻ പ്രതികരിച്ചു. തന്നെയും അന്തരിച്ച നടൻ തിലകനെയും ‘അമ്മ’യിൽ നിന്ന് വിലക്കിയത് […]
Read more

കുറ്റാരോപിതരുടെ പേര് ശ്വേത തുറന്ന് പറയണം: നടി മാലാ പാർവതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പേരുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി. താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് എന്ന നിലയിൽ ഇക്കാര്യം വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ശ്വേത മേനോന് ഉണ്ടെന്ന് മാലാ പാർവതി പറഞ്ഞു. സാമൂഹ്യമാധ്യമത്തിലൂടെയാണ് മാലാ പാർവതി പ്രതികരിച്ചത്. പേരുകൾ വ്യക്തമാക്കാത്തത് അനാവശ്യ സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇടയാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ‘പവർ ഗ്രൂപ്പിനെതിരെയാണ്’ തന്റെ പോരാട്ടമെന്നും, കുറ്റാരോപിതർ ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് വരില്ലെന്നും ശ്വേത മേനോൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് […]
Read more

പിഷാരടി ഉൾപ്പെടെ അംഗീകരിച്ച അഴിമതി ആരോപണം ചർച്ചയാവുന്നില്ല: ശ്വേത മേനോൻ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ വീണ്ടും പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവരാണ് തനിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്താൻ സംഘടനയിലെ ചിലരെ ഉപയോഗിക്കുന്നതെന്ന് ശ്വേത ആരോപിച്ചു. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്. പരസ്യപ്രതികരണങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനാലാണ് വിശദീകരണം നൽകുന്നതെന്ന് അവർ പറഞ്ഞു. തന്റെ പോരാട്ടം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ‘പവർ ഗ്രൂപ്പിനെതിരെയാണ്’ എന്ന് ശ്വേത വ്യക്തമാക്കി. കഴിഞ്ഞ […]
Read more

അൻസിബയുടെ പരാതിയിൽ ഇനി പ്രതികരിക്കാനില്ല: ശ്വേതാ മേനോൻ

കൊച്ചി: നടി അൻസിബ ഹസ്സൻ നൽകിയ പരാതികളിൽ ഇനി കൂടുതൽ പ്രതികരിക്കാനില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചു. സംഘടനയിലെ വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കുമെന്ന് അവർ വ്യക്തമാക്കി. അൻസിബ ഹസ്സൻ രണ്ട് പരാതികളാണ് നൽകിയിരിക്കുന്നത്. നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറയിലെ വനിതാ എസ്.ഐ രേഷ്മയ്ക്കുമെതിരായ പരാതിയാണ് ആദ്യത്തേത്. ഇവർക്ക് എതിരെ ആഭ്യന്തര വകുപ്പിനും പോലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐ അപമാനിച്ചു എന്നതാണ് ആരോപണം. മറ്റൊരു പരാതി നടൻ ടിനി ടോമിനെതിരെയാണ്. ഇത് അമ്മ […]
Read more

മെമ്മറി കാർഡ് വിവാദം; കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ

കൊച്ചി: താരസംഘടനയിലെ മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണം പൂർത്തിയായതായി അമ്മയുടെ ഭാരവാഹികളായ ശ്വേത മേനോനും ജോയ് മാത്യുവും അറിയിച്ചു. അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സംഘടനയുടെ ലോക്കറിലേക്ക് മാറ്റുമെന്ന് അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കുക്കു പരമേശ്വരൻ കുറ്റക്കാരിയാണെന്ന് സംഘടന കരുതുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. വനിതാ അംഗങ്ങളുടെ യോഗം നടന്നതും അത് റെക്കോർഡ് ചെയ്തതുമാണ് വസ്തുത. എന്നാൽ ആ മെമ്മറി കാർഡ് കെപിഎസി ലളിതയ്ക്ക് കൈമാറിയതാണെന്നും ഇത് 2018ൽ നടന്ന സംഭവമാണെന്നും അവർ വ്യക്തമാക്കി. 2025ലെ സംഘടനാ […]
Read more

അമ്മയിൽ അംഗമല്ല, തിരികെ പോകുന്നത് ആലോചിച്ചിട്ടില്ല: ഭാവന

താര സംഘടനയായ അമ്മയിലേക്ക് തിരികെ പോകുന്നത് ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന. നിലവിൽ അമ്മയിൽ അംഗമല്ല. വിട്ടു നിൽക്കുന്നവരും തിരിച്ചുവരണമെന്ന അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഭാവന. താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഇതിന് ശേഷമാണ് ഭാവന തിരികെ വരണമെന്ന് ശ്വേത മേനോൻ ആവശ്യപ്പെട്ടത്. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ കമ്മിറ്റി ഉണ്ടാകുമെന്നും ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നു.
Read more

അമ്മയുടെ ആദ്യ യോഗം നാളെ: ചേരിതിരിവ് അവസാനിപ്പിക്കുന്നത് മുഖ്യ അജണ്ട

കൊച്ചി: താര സംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ യോഗം നാളെ. ചേരിതിരിവ് അവസാനിപ്പിക്കുക ആദ്യ അജണ്ട. ഓരോ അംഗങ്ങളുമായി അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ സംസാരിക്കും. മെമ്മറി കാര്‍ഡ് വിവാദവും പടല പിണക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. പുതിയ ഭരണസമിതിയുടെ ആദ്യ എക്‌സിക്യൂട്ടിവ് യോഗം നാളെ 11 മണിക്ക് അമ്മ ഓഫീസില്‍ വച്ചാണ് നടക്കുക. ചരിത്രം കുറിച്ചുകൊണ്ട് താരസംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ട്രഷറര്‍ […]
Read more

‘അമ്മ’യിലെ മാറ്റം നല്ലതിന്; ആസിഫ് അലി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ മാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് തനിക്ക് നേരത്തെ തന്നെയുള്ള അഭിപ്രായമാണ്. പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ കാലയളവിൽ ചിലർ സംഘടനയിൽ മാറി നിന്നിരുന്നു. അവരെയും തിരികെ കൊണ്ടുവരണം. ‘അമ്മ’ എന്നത് ഒരു കുടുംബമാണെന്നും ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ലെന്നും ആസിഫ് അലി പറഞ്ഞു.
Read more

നടിയെ ആക്രമിച്ച കേസ്; സത്യം ഉടന്‍ പുറത്ത് വരണം: ശ്വേത മേനോന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സത്യം ഉടന്‍ പുറത്ത് വരണമെന്ന് ശ്വേത മേനോന്‍. സത്യം പുറത്തുവരുന്നതില്‍ വലിയ കാലതാമസമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇനിയും വൈകരുതെന്നും അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ് ഗൗരവമുള്ള വിഷയമാണ്. അതിജീവിതയ്‌ക്കൊപ്പം എല്ലാവരുമുണ്ട്. കോടതിയിലുള്ള കേസാണ്. എത്രയും പെട്ടെന്ന് വിധി വരട്ടെയെന്നും അതിനായി കാത്തിരിക്കുകയാണെന്നും ശ്വേത മേനോന്‍ പറഞ്ഞു. മെമ്മറി കാര്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടില്ലെന്ന് ശ്വേത മേനോന്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗം കാര്യം ചര്‍ച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix