Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: arrest

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 15 പേര്‍ അറസ്റ്റിൽ

ഹൈദരാബാദ്: കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ 15 പേർ അറസ്റ്റിൽ. ഐഐടി ബിരുദധാരി ഉൾപ്പെടെയുള്ള 15 പേരെയാണ് സൈബർ സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. 19 വയസിനും 50 വയസിനും ഇടയിലുള്ളവരാണ് പോലീസ് പിടിയിലായത്. പിടിയിലായവരിൽ 20 വയസിനിടയിലുള്ളവരാണ് ഏറെപ്പേരും. നാലു മാസത്തിനിടെ 294 എഫ്ഐആർ റജിസ്റ്റർ ചെയ്തതായും 110പേരെ അറസ്റ്റ് ചെയ്തതായും സൈബർ ബ്യൂറോ ഡയറക്ടർ ശിഖ ഗോയൽ ദേശീയമാധ്യമത്തോടു പറഞ്ഞു. അറസ്റ്റിലായ ഐഐടി ബിരുദധാരി പ്രശസ്തമായ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. അറസ്റ്റിലായ […]
Read more

വിദഗ്ധ ബൈക്ക് മോഷണ സംഘം ചെന്നൈയിൽ പിടിയിൽ

ചെന്നൈ: ആഡംബര വാഹനങ്ങൾ മാത്രം മോഷ്ടിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. ഒരു വർഷത്തോളമായി ഒരു തെളിവും അവശേഷിപ്പിക്കാതെ മോഷണം നടത്തി വാഹനങ്ങൾ വിദഗ്ധമായി മറിച്ചുവിറ്റിരുന്ന സംഘമാണ് പിടിയിലായത്. വാഹനം തട്ടിയെടുക്കുകയോ ലോക്ക് പൊട്ടിക്കുകയോ ചെയ്യാതെ സാങ്കേതിക പഴുതുകൾ ഉപയോഗിച്ചായിരുന്നു മോഷണം. ഭക്ഷണ ഡെലിവറി ഏജന്റുമാരായി ഓരോ സ്ഥലത്തും എത്തുന്ന മോഷണ സംഘാംഗങ്ങൾ പരിസരമാകെ നിരീക്ഷിച്ച് അവിടവുമായി പരിചിതരാവും. വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന വിലയേറിയ ബൈക്കുകളിലാവും ശ്രദ്ധ. മോഷ്ടിക്കേണ്ട ബൈക്ക് തീരുമാനിച്ച് കഴിഞ്ഞാൽ രണ്ട് ദിവസം കഴിഞ്ഞ് […]
Read more

16കാരനെ തട്ടിക്കൊണ്ടുപോകൽ, എഡിജിപി അറസ്റ്റിൽ

ചെന്നൈ: പ്രണയ വിവാഹത്തെച്ചൊല്ലിയുള്ള കുടുംബ തർക്ക൦. തർക്കത്തെ തുടർന്നുണ്ടായ തട്ടിക്കൊണ്ടുപോകലിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എച്ച്.എം. ജയറാമിനെ തമിഴ്നാട്ടിൽ കസ്റ്റഡിയിലെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു കസ്റ്റഡി. പുരട്ചി ഭാരതം പാർട്ടിയുടെ നേതാവും എംഎൽഎയുമായ പൂവൈ ജഗൻ മൂർത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജഡ്ജി രൂക്ഷമായ വിമർശനമുന്നയിച്ചു. നിങ്ങൾ എന്തിനാണ് പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നത്? ഒരു എംഎൽഎ മാതൃകയാകണമെന്നും കോടതി പറഞ്ഞു. പാർട്ടി കേഡർമാരുടെ […]
Read more

തൃശൂരിൽ കഞ്ചാവ് വേട്ട; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തൃശൂര്‍:രഹസ്യ വിവര അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. വെസ്റ്റ് ബംഗാള്‍ മുഷിദാബാദ് സ്വദേശി സുഫാല്‍ (33) ആണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.321 കിലോ കഞ്ചാവ് പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വടക്കേക്കാട് പോലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതി കേരളത്തില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയത്. […]
Read more

യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ചയാൾ പിടിയിൽ

വയനാട്: വയനാട്: സുൽത്തൻബത്തേരിയിൽ യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച കുറ്റവാളിയെ പിടികൂടി. ബത്തേരി പള്ളിക്കണ്ടി സ്വദേശി അമാൻ റോഷനെ (25) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള സംഘമാന് അറസ്റ്റിന് നേതൃത്വം നൽകിയത്. ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്. ശനിയാഴ്ച രാത്രി 12 നാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. ബത്തേരിയിലെ മലബാർ ഗോൾഡിന് സമീപം സുഹൃത്തിനെ ഒരു സംഘം ആളുകൾ […]
Read more

ബസ് കണ്ടക്ടർ പിടിയിലായത് എംഡിഎംഎയും കഞ്ചാവുമായി

ആലപ്പുഴ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കായംകുളം കെ പി റോഡിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിലായത്. മാവേലിക്കര വള്ളികുന്നം സ്വദേശി സുജിത്ത് (28) ആണ് പിടിയിലായത്. ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറും മാവേലിക്കര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറും ചേർന്ന് കെ പി റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം പന്തളം റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിലെ കണ്ടക്ടറാണ് ഇയാൾ. മൂന്നു പൊതി മാരക ലഹരി […]
Read more

മലാപ്പറമ്പ് അനാശാസ്യ കേന്ദ്രം സെക്സ് റാക്കറ്റ് കേസ്; ബിന്ദു നടത്തിപ്പുകാരി

കോഴിക്കോട്: മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത്. സംഭവത്തിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്‍റെ യഥാര്‍ഥ നടത്തിപ്പുകാര്‍ എന്ന പോലീസ് കണ്ടെത്തി. കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രം. ബിന്ദു കേന്ദ്രത്തിന്റെ മാനേജറും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. ഷൈജിത്തിനും സനിത്തിനുമായി അന്വേഷണം തുടരുകയാണ്. പ്രതികളുടെ മൊബൈൽ ഫോൺ ഇന്നലെ പ്രവർത്തിച്ചെങ്കിലും […]
Read more

പൊലീസുകാരെ നായയെ വിട്ട് ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

കൊല്ലം: കൊല്ലത്ത് പോലീസുകാരെ നായയെ വിട്ട് ആക്രമിച്ചു. കൊല്ലം കുണ്ടറയിലാണ് സംഭവം. കേസിൽ പ്രതി അറസ്റ്റില്‍. പടപ്പക്കര സ്വദേശി ജിജേഷ് ആണ് പിടിയിലായത്. മറ്റൊരു കേസില്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കാനെത്തിയപ്പോഴായിരുന്നു നായയെ വിട്ടുള്ള ആക്രമണം. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. സമീപവാസിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ പടപ്പക്കര സ്വദേശി ജിജേഷിനെ പിടികൂടാന്‍ എത്തിയതായിരുന്നു കുണ്ടറ സബ് ഇൻസ്പെക്ടർ സച്ചിൻ ലാലും സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തും. മദ്യലഹരിയിൽ ആയിരുന്ന ജിജേഷ് പൊലീസുകാരെ ആക്രമിച്ചു. കൈയ്യാങ്കളിക്കിടെ നിലത്തുവീണ […]
Read more

തൃശ്ശൂരിൽ വൻ സ്വർണത്തട്ടിപ്പ്; പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്

തൃശൂര്‍: തൃശ്ശൂരിൽ വൻ തട്ടിപ്പ്. വ്യാജ പേയ്‌മെന്‍റ് ആപ്പ് വഴി പണം അയച്ചതായി വിശ്വസിപ്പിച്ച് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഒന്നാം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. പെരിഞ്ഞനം മൂന്നുപീടികയിലെ ജ്വല്ലറിയില്‍ നിന്ന് എട്ട് പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയാണ് പാപ്പിനിശേരി സ്വദേശി അഭിഷേക് കടന്നുകളഞ്ഞത്. ജ്വല്ലറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ വ്യാജ റസീപ്റ്റ് ജീവനക്കാരെ കാണിച്ച് കടന്നുകളയുകയായിരുന്നു. എടക്കാട് പൊലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി തലശേരി സബ് ജയിലില്‍ തടവില്‍ കഴിയുന്ന അഭിഷേകിനെ […]
Read more

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികള്‍ക്ക് തടവ് ശിക്ഷ

തൃശൂര്‍: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ. ഒരു വര്‍ഷവും നാല് മാസവും തടവിനും 2000 രൂപ പിഴയടയ്ക്കുന്നതിനുമാണ് കോടതി ശിക്ഷ വിധിച്ചത്. മങ്ങാട് കോട്ടപ്പുറം നാലാംകല്ല് മൂത്തേടത്ത് പറമ്പില്‍ തങ്കപ്പനെ (60) ആക്രമിച്ച കേസിലാണ് മങ്ങാട് കോട്ടപ്പുറം മൂത്തേടത്ത് പറമ്പില്‍ ഉണ്ണിക്കൃഷ്ണന്‍, രാജേഷ്, മൂത്തേടത്ത് പറമ്പില്‍ പൊന്നു, പള്ളിക്കുന്നത്ത് വിജേഷ് എന്നിവരെ കോടതി ശിക്ഷിച്ചത്. പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി എസ്. തേജോമയി തമ്പുരാട്ടിയാണ് ശിക്ഷ വിധിച്ചത്. 2020 […]
Read more
Advertisement
WhiteswanTV Footer