Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: arrest

കോളജിലെ പ്രശ്നക്കാരൻ; പീഡനക്കേസ് പ്രതി

കൊൽക്കത്ത: നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത മനോജിത് മിശ്ര കോളജിലും പ്രശ്നക്കാരൻ. സഹപാഠികളായ പെൺകുട്ടികളുടെ ഫോട്ടോകൾ ഇയാൾ രൂപമാറ്റംവരുത്തി സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുവതികളോട് അടുത്തിടപഴകുന്ന വിഡിയോ ചിത്രീകരിച്ചും പ്രചരിപ്പിച്ചിരുന്നു. പരിചയപ്പെടുന്ന പെൺകുട്ടികളോടെല്ലാം വിവാഹ അഭ്യർഥന നടത്തിയിരുന്നു. ഇയാൾക്കെതിരെ പെൺകുട്ടികൾ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കോളജിലെ പൂർവവിദ്യാർഥിയായ മനോജിത് താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. തൃണമൂല്‍ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനാ നേതാവായിരുന്നതിനാൽ കോളജിലെ എല്ലായിടത്തും ഇയാൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത […]
Read more

മൊബൈൽ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികൾ തത്സമയം; ഹൈദരാബാദിൽ ദമ്പതികൾ അറസ്റ്റിൽ

ഹൈദരാബാദ്∙ മൊബൈൽ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികൾ തത്സമയം പ്രദർശിപ്പിച്ച് പണം സമ്പാദിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. 41 വയസ്സുകാരനും 37 വയസ്സുകാരിയുമാണ് അറസ്റ്റിലായത്. അമ്പർപേട്ടിലെ മല്ലികാർജുന നഗർ സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. അത്യാധുനിക ക്യാമറകൾ ഉൾപ്പെടെയുള്ള നിരവധി ഉപകരണങ്ങളാണ് വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്. എളുപ്പത്തിൽ പണം സമ്പാദിക്കാനാണ് ഈ പ്രവൃത്തിയിൽ ഏർപ്പെട്ടതെന്ന് ദമ്പതികൾ സമ്മതിച്ചു. യുവാവ് ക്യാബ് ഡ്രൈവറാണ്. ലൈംഗിക ദൃശ്യങ്ങൾക്ക് പണം നൽകാൻ തയാറുള്ള ഉപയോക്താക്കൾക്ക് ലൈംഗിക പ്രവൃത്തികളുടെ തത്സമയ, റെക്കോർഡ് […]
Read more

മയക്കുമരുന്ന് കേസില്‍ തമിഴ് നടന്‍ കൃഷ്ണ അറസ്റ്റില്‍

തമിഴ്‌നടന്‍ കൃഷ്ണ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. 20 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണയുടെ സുഹൃത്ത് കെവിനും അറസ്റ്റിലായി. മയക്കുമരുന്ന് കേസില്‍ നടന്‍ ശ്രീകാന്ത് നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെ കൃഷ്ണ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.അറസ്റ്റ് ചെയ്ത കൃഷ്ണയെ ചെന്നൈയില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. മുന്‍പ് നുങ്കമ്പാക്കം പൊലീസ് എഐഎഡിഎംകെ മുന്‍ എക്‌സിക്യൂട്ടീവ് അംഗം പ്രസാദ്, ഘാന സ്വദേശി ജോണ്‍, സേലം സ്വദേശി പ്രദീപ് എന്നിവരെ മയക്കുമരുന്ന് […]
Read more

വിദ്യാര്‍ത്ഥിയെ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റിൽ

കോഴിക്കോട്: 14 വയസ്സുകാരനെ പീഡനത്തിന് ഇരായക്കിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. മുക്കത്തെ ഓട്ടോ ഡ്രൈവറായ കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ മൂട്ടോളി സ്വദേശി രവി(56)യെ ആണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ തിരുവമ്പാടിയില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോയതായിരുന്നു വിദ്യാര്‍ത്ഥി. ഇയാളുടെ ഓട്ടോയിലാണ് സഞ്ചരിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. തിരുവമ്പാടി എസ്റ്റേറ്റ് റോഡില്‍ എത്തിയപ്പോള്‍ ഇയാള്‍ ഓട്ടോയില്‍ വച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പൊലീസ് രവിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ […]
Read more

മൂന്നരകിലോ കഞ്ചാവുമായി 2 പേർ അറസ്റ്റിൽ; സംഭവം കൊട്ടിയൂരിൽ

കൊല്ലം: കൊല്ലം കൊട്ടിയത്ത് മൂന്നര കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. കൊട്ടിയം കൊട്ടുംപുറം സ്വദേശികളായ അഭിനവ്, ചിന്തു എന്നിവരാണ് പോലീസ് പിടിയിലായത്. കൊട്ടിയത്ത് ഒരു യുവതി ഉൾപ്പടെ 7 പേരെ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്നും കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിൽപ്പെട്ടവരായിരുന്നു പ്രതികൾ. ഇവരുടെ കൂട്ടാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവാക്കൾ കൂടി പിടിയിലായത്.
Read more

ചികിത്സയിലുള്ള 13കാരിയെ ബാത്ത്റൂമിൽ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഉത്തർപ്രദേശ്: ഉത്തര്‍പ്രദേശില മീറ്ററ്റിൽ ചികിത്സയിലുള്ള പതിമൂന്നുകാരി ആശുപത്രിയിൽ പീഡനത്തിനിരയായി. മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കൽ കോളേജിൽ വെച്ചാണ് സംഭവം. മെഡിക്കൽ കോളേജിലെ ഓര്‍ത്തോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 13കാരിയെ ബാത്ത്റൂമിൽ വെച്ചാണ് പീഡനത്തിനിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം നടന്നത്. സംഭവത്തിൽ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ രോഹിത്ത് (20) പിടിയിലായി. ബാത്‌റൂമിലേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്ന് എത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം രാവിലെ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രോഹിത് കുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു. ജനറൽ വാര്‍ഡിൽ 13കാരിക്കൊപ്പം […]
Read more

ട്രേയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്; പെരുമ്പാവൂരിൽ 2 പേർ പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ മിനി ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 14 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പാലക്കാട് കുഴൽമന്ദം സ്വദേശി രതീഷ് (45), തമിഴ്നാട് തിരുപ്പൂർ സ്വദേശി സതീഷ് കുമാർ (36) എന്നിവരാണ് പോലീസ് പിടിയിലായത്. വാഹനത്തിനകത്ത് ട്രേകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് പെരുമ്പാവൂരിൽ വില്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
Read more

ഭർതൃപിതാവിനെ ‌വെട്ടിപ്പരുക്കേൽപിച്ച് യുവതി

പാലക്കാട്: പാലക്കാട് കണ്ടമംഗലം പുറ്റാനിക്കാട്ട് ഭർതൃപിതാവിനെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ യുവതി അറസ്റ്റിൽ. പുറ്റാനിക്കാട് മലയിൽ ഷരീഫിന്റെ ഭാര്യ തിരുവിഴാംകുന്ന് കാപ്പുപറമ്പ് കളത്തുംപടിയൻ സബ്നയാണ് പിടിയിലായത്. മണ്ണാർക്കാട് പൊലീസാനു സബ്നയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുഹമ്മദാലിയെ ഷബ്ന വെട്ടി പരുക്കേൽപിച്ചത്. ഭർത്താവിന്റെയും സബ്നയുടെയും പേരിൽ സ്ഥലം വാങ്ങാനായി വിറ്റ സബ്നയുടെ ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
Read more

ഇതരസംസ്ഥാന തൊഴിലാളിയുടെ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒഡീഷ കണ്ധമൽ സ്വദേശി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എറണാകുളം കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവമുണ്ടായത്. ദേഹത്ത് നിന്നും പൊടി കളയുന്നതിനിടയിൽ യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറ്റുകയായിരുന്നു. യുവാവിന്റെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. സഹപ്രവർത്തകരായ ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ, ബയാഗ് സിംഗ് എന്നിവരെ പൊലീസ് പിടികൂടി. ഇരുവരും റിമാൻഡിലാണ്.
Read more

ബലാത്സംഗം ചെയ്ത സ്ത്രീകളുടെ സാധനങ്ങൾ ട്രോഫി ബോക്സിലിട്ട് സൂക്ഷിച്ചു; പിഎച്ച്ഡി വിദ്യാർത്ഥിക്ക് 24 വർഷം തടവ്

ലണ്ടൻ: യുകെയിൽ 10 ബലാത്സംഗക്കേസുകളിൽ പ്രതിയായ ചൈനീസ് പിഎച്ച്ഡി വിദ്യാർത്ഥിക്ക് 24 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2019 സെപ്റ്റംബറിനും 2023 മെയ് മാസത്തിനും ഇടയിൽ ലണ്ടനിൽ മൂന്ന് സ്ത്രീകളെയും ചൈനയിൽ ഏഴ് സ്ത്രീകളെയും മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചൈനീസ് പൗരനായ ഴെൻഹാവോ സൂവിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബാധിക്കപ്പെട്ട 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. എന്നാൽ ഇയാൾ ഇതിൽക്കൂടുതൽ സ്ത്രീകളെ ലക്ഷ്യം വച്ചിട്ടുണ്ടാകാമെന്ന് മെട്രോപൊളിറ്റൻ […]
Read more
Advertisement
WhiteswanTV Footer