Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: asam

അസമിൽ പശു മോഷണം ആരോപിച്ച് ആൾക്കൂട്ട ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഭുവനേശ്വർ: അസമിലേ സോണിറ്റ്‌പൂർ ജില്ലയിൽ പശു മോഷണം ആരോപിച്ച് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ ദലിത് യുവാവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് പേരടങ്ങുന്ന സംഘത്തിനുനേരെയായിരുന്നു ആക്രമണം നടന്നത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം, സെൻട്രൽ അസമിൽ നിന്ന് എത്തിയ സംഘം മൂന്ന് പശുക്കളെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിനിടെ നാട്ടുകാർ പിന്തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് പറയുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. […]
Read more

അസമിൽ ഏകീകൃത സിവിൽ കോഡ്; ബില്ല് അവതരിപ്പിക്കാൻ ബിജെപി സർക്കാർ

ഗുവാഹത്തി: അസമിൽ ഭരണം നിലനിർത്തിയതിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കാൻ ബിജെപി സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മെയ് 26ന് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബില്ല് അവതരിപ്പിക്കും. ഏകീകൃത സിവിൽ കോഡിൻ്റെ കരടുരേഖയ്ക്ക് മന്ത്രിസഭ അംഗീകരിച്ചിരുന്നു. അടിസ്ഥാനപരമായി വിവാഹം, ലിവ്-ഇൻ റിലേഷൻഷിപ്പ് എന്നിവയാണ് ഏകീകൃത സിവിൽ കോഡ് കൈകാര്യം ചെയ്യുന്നതെന്ന് ഹിമന്ത ബിശ്വ ശർമ അറിയിച്ചു. വിവാഹത്തിനും വിവാഹ മോചനത്തിനും നിർബന്ധിത രജിസ്ട്രേഷൻ ഇതിൻ്റെ ഭാഗമാണ്. രാജ്യത്ത് ഏകീകൃത […]
Read more

അസമിൽ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോണ്‍ഗ്രസില്‍ ആദ്യ രാജി; ജിതേന്ദ്ര സിങ് രാജിവച്ചു

ദിസ്പുർ: നിയമസഭ തെരഞ്ഞെടുപ്പിൽ അസമിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൻ്റെ ചുമതല രാജിവെച്ച് ഭന്‍വര്‍ ജിതേന്ദ്ര സിങ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അങ്ങേയറ്റം നിരാശാജനകമായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അസം ജനതയുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് അയച്ച രാജിക്കത്തിൽ പറഞ്ഞു. അസമിലെ ജനങ്ങളോടും അസമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും അവര്‍ കാണിച്ച സ്‌നേഹത്തിനും […]
Read more

കേരളത്തിനൊപ്പം അസമിലും നാളെ ജനം വിധിയെഴുതും

ന്യൂഡൽഹി: കേരളത്തോടൊപ്പം അസമിലും നാളെ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക്. ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിം​ഗ് നടക്കുക. തിരിച്ചുവരവിന് കോണ്‍ഗ്രസം മൂന്നാം തവണയും വിജയം തുടരാൻ ബിജെപിയും പ്രതീക്ഷയിൽ ശക്തമായ പോരാട്ടമാണ് അസമിൽ നടക്കുക. മുന്നണികൾ തമ്മിൽ വാക്പോരും മുറുകുകയാണ്. ബിജെപിയും ആർഎസ്എസും വിഷ സർപ്പങ്ങളാണെന്ന കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ കഴിഞ്ഞ ദിവസം പ്രസ്‍താവന നടത്തിയിരുന്നു. അതിനെതിരെ ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഖർ​ഗെ ഭ്രാന്ത് പിടിച്ചതുപൊലെയാണ് സംസാരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ […]
Read more

അസമിൽ ബിജെപിക്ക് ‌ഞെട്ടൽ, സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കൾ കോൺഗ്രസിൽ

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിടുന്ന ബിജെപിക്ക് ഉൾപ്പാർട്ടി തർക്കങ്ങളും വിമതനീക്കങ്ങളും തലവേദന ആകുന്നു. ഏപ്രിൽ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ, സീറ്റ് ലഭിക്കാത്ത പ്രമുഖ നേതാക്കൾ പാർട്ടി വിടുന്നതും സ്വതന്ത്രരായി മത്സരിക്കുന്നതും എൻഡിഎ ക്യാമ്പുകളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനുപുറമെ, സഖ്യകക്ഷിയായ അസം ഗണ പരിഷത്തുമായി ധാരണയിലെത്താൻ കഴിയാത്ത സീറ്റുകളിൽ സൗഹൃദ മത്സരം നടക്കുന്നത് വോട്ടുകൾ ഭിന്നിക്കാനും പ്രതിപക്ഷമായ കോൺഗ്രസിന് ഗുണകരമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഹിമന്ത ബിശ്വ ശർമ്മ സർക്കാരിലെ […]
Read more

മാലാഖമാരുടെ കൈയിൽ ഈ കുഞ്ഞുങ്ങൾ ഭദ്രം ; വൈറലായി അസമിലെ ആശുപത്രി കാഴ്ചകൾ

ഗുവാഹത്തി ∙ ഭൂചലനത്തിൽ കെട്ടിടം ആടിയുലയുമ്പോഴും നവജാത ശിശുക്കളെ സംരക്ഷിക്കുന്ന നഴ്സുമാരുടെ വിഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം അസമിലുണ്ടായ ഭൂചലനത്തിൽ നാഗോണിലെ ആദിത്യ നഴ്‌സിങ് ഹോമിൽനിന്നുള്ള വിഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നത്. ഭൂകമ്പം ഉണ്ടായപ്പോൾ രണ്ട് നഴ്സുമാരായിരുന്നു കുഞ്ഞുങ്ങളുടെ തീവ്രപരിചരണ വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായി ഭൂമികുലുങ്ങിയപ്പോൾ നഴ്സുമാർ കുഞ്ഞുങ്ങൾ നിലത്തുവീഴാതെ ചേർത്തുനിർത്തുകയായിരുന്നു. റിക്ടർ സ്‌കെയിലിൽ 5.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഞായറാഴ്ച വൈകുന്നേരം അസമിലുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലെ വസ്തുക്കൾ ഭൂചലനത്തിനിടെ ആടിയുലയുന്നത് വിഡിയോയിൽ കാണാം. ഈ […]
Read more
Advertisement
WhiteswanTV Footer