ദിസ്പുർ: നിയമസഭ തെരഞ്ഞെടുപ്പിൽ അസമിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൻ്റെ ചുമതല രാജിവെച്ച് ഭന്‍വര്‍ ജിതേന്ദ്ര സിങ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അങ്ങേയറ്റം നിരാശാജനകമായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അസം ജനതയുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് അയച്ച രാജിക്കത്തിൽ പറഞ്ഞു. അസമിലെ ജനങ്ങളോടും അസമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും അവര്‍ കാണിച്ച സ്‌നേഹത്തിനും ബഹുമാനത്തിനും നന്ദി പറയുന്നുവെന്നും കൂട്ടിച്ചേർത്തു.




