സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

അങ്കം കുറിച്ചു; കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 9ന്, ഫലം മെയ് 4

ന്യൂഡല്‍ഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 9നാണ് കേരളത്തിലെ വോട്ടെടുപ്പ്. ഒറ്റ ഘട്ടമായിട്ടാകും നടക്കുക. മെയ് 4ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. എല്ലാ പോളിങ് സ്‌റ്റേഷനുകളിലും വെബ് കാസ്റ്റിങ് ഉണ്ടായിരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ്ഐആറിനുശേഷം മാർച്ച്‌ 13 വരെയുള്ള […]
Read more

ഗുണം പിടിക്കുമോ രണ്ട്‌ സുധാകരന്മാർ ?

കേരള രാഷ്ട്രീയത്തിലെ രണ്ട് അതികായന്മാരായ ‘സുധാകരൻ’മാർ ഒരേസമയം തങ്ങളുടെ പാർട്ടികളുമായി ഇടഞ്ഞുനിൽക്കുന്ന അസാധാരണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. പ്രത്യയശാസ്ത്രപരമായി ഇരുധ്രുവങ്ങളിൽ നിൽക്കുമ്പോഴും, അധികാര രാഷ്ട്രീയത്തിലെ അവഗണനയും സീറ്റ് വിഭജനത്തിലെ തർക്കങ്ങളും ജി. സുധാകരനെയും കെ. സുധാകരനെയും സമാനമായ ഒരു പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നു. ഇടത് മുന്നണിയുടെ അനിഷേധ്യ നേതാവായിരുന്ന മുൻ മന്ത്രിയും സിപിഎമ്മിന്റെ ദീർഘകാല എംഎൽഎയും ആലപ്പുഴയിലെ മുഖവുമായ ജി. സുധാകരൻ പാർട്ടിയോട് കൊമ്പുകോർത്ത് ഒരു വശത്ത് ഒറ്റയാനായി നിൽക്കുമ്പോൾ, കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മന്ത്രിയും […]
Read more

നമസ്‌കാരം തടയാനാകില്ല, ക്രമസമാധാനം പാലിച്ചില്ലെങ്കില്‍ രാജിവെക്കണം; കളക്ടറോട് ഹൈക്കോടതി

അലഹാബാദ്: ഉത്തര്‍പ്രദേശിലെ സംഭാലില്‍ റമദാനില്‍ പള്ളിയില്‍ നമസ്‌കാരത്തിന് എത്തുന്നവരുടെ എണ്ണം കുറച്ച തീരുമാനത്തിനെതിരെ അലഹാബാദ് ഹൈക്കോടതി. ക്രമസമാധാനനില തകരുമെന്ന് ചൂണ്ടിക്കാട്ടി ബദൗനിലെ സ്വകാര്യ സ്ഥലത്തുള്ള പള്ളിയില്‍ നമസ്‌കാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്വകാര്യ സ്ഥലങ്ങളില്‍ മതപരമായ പ്രാര്‍ത്ഥനാ യോഗം നടത്തുന്നതിന് നിയമത്തില്‍ വിലക്കില്ലെന്നും ക്രമസമാധാന പരിപാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പറഞ്ഞ കോടതി, അതിന് പറ്റിയില്ലെങ്കില്‍ ക്രമസമാധാന ചുമതലയുള്ള പൊലീസ് സുപ്രണ്ടും കളക്ടറും രാജിവെച്ച് പോണമെന്നും കോടതി കടുപ്പിച്ചു.
Read more

നേമം പിടിക്കാൻ പോർവിളി : രാജീവ് ചന്ദ്രശേഖറെ സംവാദത്തിന് വെല്ലുവിളിച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടം കൊഴുക്കുന്നതിനിടെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി. ശിവൻകുട്ടി. മണ്ഡലത്തിലെ വികസന കാര്യങ്ങളെക്കുറിച്ച് വസ്തുതകൾ മനസ്സിലാക്കാതെയാണ് രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പരിചയക്കുറവ് കൊണ്ടാകാമെന്നും, ധൈര്യമുണ്ടെങ്കിൽ താനുമായി നേരിട്ട് സംവാദത്തിന് വരാമെന്നും ശിവൻകുട്ടി പറഞ്ഞു.​ഇത്തവണ നേമത്ത് എൽഡിഎഫ് വൻ വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്ടമായ വോട്ടുകൾ കൂടി ഇത്തവണ […]
Read more

യുദ്ധം തുടങ്ങി; സ്ഥാനാര്‍ത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കാന്‍ LDF, കോണ്‍ഗ്രസും BJPയും നാളെ

തിരുവനന്തപുരം: അങ്കത്തട്ട് ഒരുങ്ങി. പോരിന് മൂര്‍ച്ച കൂട്ടാന്‍ മുന്നണികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ പ്രചരണ നടപടികള്‍ സജീവമാക്കാന്‍ തന്നെയാണ് മുന്നണികളുടെ തീരുമാനം. തീയതി പ്രഖ്യാപിച്ച ഉടന്‍ ഇന്ന് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടും. എന്നാല്‍ പല മണ്ഡലങ്ങളിലും ഇപ്പോഴും അനിശ്ചിതത്വം തുടരുന്ന കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെയായിരിക്കും പുറത്തിറക്കുക. പലയിടത്തും സമാനമായ പ്രശ്‌നം നേരിടുന്ന ബിജെപിയും […]
Read more

‘ബിജെപി അധികാരത്തില്‍ വന്നാല്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കും’

മോഗ: പഞ്ചാബില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമി്ത് ഷാ. 2024ല്‍ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ കരട് പാസാക്കുകയും 2026ല്‍ ബില്‍ നിയമസഭ അംഗീകരിക്കുകയും ചെയ്തു. പ്രധാനമായും ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നിയമം. പഞ്ചാബിലും ഇത് തന്നെയാണ് ലക്ഷ്യം വെക്കുന്നത്. തംമാറ്റം ജാമ്യമില്ലാക്കുറ്റമാക്കി പത്തുവര്‍ഷംവരെ ജയിലിലടയ്ക്കുന്ന നിയമമാണ് ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയത്. 2027 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പഞ്ചാബിലെ നീക്കങ്ങള്‍. പഞ്ചാബ് നേരിടുന്ന പ്രധാന […]
Read more

സഹോദരിയെ 84 തവണ കുത്തിക്കൊലപ്പെടുത്തി യുവാവ് : ‘സർപ്രൈസ്’ ഉണ്ടെന്ന് പറഞ്ഞ് അമ്മയെ വിളിച്ചുവരുത്തി വധിക്കാൻ ശ്രമം

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്വന്തം ഇരട്ടസഹോദരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അമ്മയെയും വധിക്കാൻ ശ്രമിച്ച സംഭവത്തിൽ 25കാരനായ ഹാർദിക് പിടിയിലായി. ഇൻഷുറൻസ് കമ്പനി അസിസ്റ്റന്റ് മാനേജരായ നീലിമയുടെ മകനാണ് പ്രതിയായ ഹാർദിക്. സഹോദരി ഹിമശിഖയെ കൊലപ്പെടുത്തിയ ശേഷം അമ്മ ജോലി ചെയ്യുന്ന ഓഫീസിലെത്തി “അമ്മേ വീട്ടിലേക്ക് വരൂ, ഒരു സർപ്രൈസുണ്ട്” എന്ന് പറഞ്ഞാണ് ഹാർദിക് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയ നീലിമ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ്. ഈ നടുക്കം മാറുന്നതിന് മുൻപേ ഹാർദിക് സ്വന്തം […]
Read more

എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് കെ.ബാബു: തൃപ്പൂണിത്തുറയിൽ ദീപക് ജോയിക്ക് പിന്തുണ

തൃപ്പൂണിത്തുറ:നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പിമാർ മത്സരിക്കുന്നത് അനാവശ്യമാണെന്ന് കെ. ബാബു എം.എൽ.എ വ്യക്തമാക്കി. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് അനാവശ്യമായ ഉപതിരഞ്ഞെടുപ്പുകൾക്ക് വഴിതെളിക്കുമെന്നും ഇത് പാർട്ടി പ്രവർത്തകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റുള്ളവരും സമാനമായ ആവശ്യം ഉന്നയിക്കാൻ സാധ്യതയുള്ളതിനാൽ, എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിനോട് താൻ പൂർണ്ണമായും യോജിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ​സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് താൻ ആരുടെയും പേര് ഹൈക്കമാൻഡിന് മുൻപാകെ ഔദ്യോഗികമായി നിർദ്ദേശിച്ചിട്ടില്ല. തൃപ്പൂണിത്തുറ മണ്ഡലത്തിൽ പല പേരുകളും […]
Read more

കേന്ദ്രഫണ്ടിൽ നിർമിച്ച കെട്ടിടം ആരോഗ്യമന്ത്രിക്കു മുൻപേ ഉദ്ഘാടനംചെയ്ത് ബിജെപി

കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോർജ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന പാവമണി റോഡിലെ വെക്ടർ കൺട്രോൾ യൂണിറ്റ് കെട്ടിടം ബി.ജെ.പി. സിറ്റി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാപ്രസിഡന്റ് കെ.പി. പ്രകാശ്ബാബുവാണ് പ്രവർത്തകരോടൊപ്പം എത്തി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്രമന്ത്രിമാരെയോ എം.പി.മാരെയോ ക്ഷണിക്കാതെയാണ് കേന്ദ്രസഹായത്തോടെ നിർമിച്ച കെട്ടിടം ആരോഗ്യമന്ത്രി ഏകപക്ഷീയമായി ഉദ്ഘാടനം ചെയ്യുന്നതെന്ന് ആരോപിച്ച് പ്രതിഷേധത്തിന്റെ ഭാഗമായാണ് സമാന്തര ഉദ്ഘാടനം നടത്തിയതെന്ന് പ്രകാശ്ബാബു പറഞ്ഞു. മന്ത്, ഡെങ്കിപ്പനി എന്നിവ ഉൾപ്പെടെയുള്ള പ്രാണിജന്യ രോഗങ്ങൾ പരിശോധിക്കുന്നതിനായുള്ള […]
Read more

കേരള എന്നത് കേരളം ആക്കിയത് NDA സര്‍ക്കാരെന്ന് മോദി

കൊച്ചി: ധീവരസഭ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സ്യത്തൊഴിലാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി ധീവരസഭയെ അഭിനന്ദിച്ചു. ജനങ്ങളില്‍ നിന്ന് അനുഗ്രഹം തേടാനാണ് താന്‍ എത്തിയതെന്ന് മോദി പറഞ്ഞു. കേരളയെ കേരളം എന്നാക്കിയത് എന്‍ഡിഎ സര്‍ക്കാരാണ്. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചു. കൊച്ചി സാമൂഹിക പരിവര്‍ത്തനത്തിന്റെ നാടാണെന്നും മോദി പറഞ്ഞു. പണ്ഡിറ്റ് കറുപ്പനെയും മോദി പ്രസംഗമധ്യേ അനുസ്മരിച്ചു. മത്സ്യത്തൊഴിലാളി സമൂഹം സമുദ്രാതിര്‍ത്തി കാക്കുന്നവരാണ്. പ്രളയകാലത്തെ സേവനങ്ങളും മോദി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.