രോഗക്കിടക്കയിലും വോട്ട് ചെയ്യണമെന്ന് 78കാരി
ബംഗളൂരു: വോട്ട് ചെയ്യണോ വേണ്ടേ? എന്നതായിരുന്നു ബംഗളൂരുവിലെ 78 വയസുള്ള കലാവതിക്കു മുന്നിലുള്ള ചോദ്യം. ബംഗളൂരു സ്വദേശിയായ കലാവതിയെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും ശ്വാസം മുട്ടലുമായിരുന്നു രോഗലക്ഷണം. സാധാരണഗതിയിൽ രക്തത്തിൽ 95 ശതമാനം ഓക്സിജൻ വേണം. എന്നാൽ കലാവതിയെ ജയനഗറിലെ മണിപ്പാൽ ആശുപത്രിയിലെത്തിച്ചപ്പോൾ അവരുടെ ഓക്സിജൻ അളവ് 80 ശതമാനമായിരുന്നു. പരിശോധനയിൽ ന്യൂമോണിയയും സ്ഥിരീകരിച്ചു. തുടർന്ന് ആന്റിബയോട്ടിക്കുകളും ഓക്സിജൻ തെറാപ്പിയും ആന്റിവൈറൽ മരുന്നുകളും തുടങ്ങി.ഓരോ ദിവസംകഴിയുമ്പോഴും […]
Read more