സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

രാഷ്രീയത്തില്‍ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ല, സിനിമയില്‍ പറ്റും: മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. രാഷ്രീയത്തില്‍ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ലെന്നും സിനിമയില്‍ പറ്റുമെന്നുമാണ് റിയാസിന്റെ മറുപടി. സിബിഐക്ക് വിശേഷണം കൂട്ടില്‍ അടച്ച തത്ത എന്നാണെന്നും റിയാസ് പ്രതികരിച്ചു. യുഡിഎഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആവുകയാണ്. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോണ്‍ഗ്രസും ഉണ്ടെന്ന് റിയാസ് വിമര്‍ശിച്ചു. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎന്‍എ ടെസ്റ്റ് ഫലം […]
Read more

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എത്രയും വേഗം രാജ്യത്ത് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസമോ അല്ലെങ്കില്‍ ഒരു നിശ്ചിത സമയപരിധിയ്ക്കുള്ളിലോ നടത്താനാണ് ലക്ഷ്യമിടുന്നത്. ഇത് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149 -ാം ജന്മദിനത്തില്‍ ഗുജറാത്തിലെ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ബില്ലിന് ഈ വര്‍ഷം ആദ്യം കേന്ദ്രമന്ത്രിസഭ […]
Read more

കമ്മ്യൂണിസം അധംപതനത്തിന്റെ പാതയിൽ; സിപിഎം ബിജെപിക്ക് വഴിയൊരുക്കുന്നു: കെ സി വേണുഗോപാൽ എംപി

പാലക്കാട്‌: കമ്മ്യൂണിസം അധംപതനത്തിന്റെ പാതയിലാണെന്നും സംസ്ഥാനത്ത് സിപിഎം ബിജെപിക്ക് വഴിയൊരുക്കുന്ന സംവിധാനമായി മാറിയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിനുവേണ്ടി നടത്തപ്പെട്ട കോട്ടമൈതാനത്തെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർഭരണത്തിന്റെ അഹന്ത സിപിഎമ്മിനെ ജനമനസ്സുകളിൽ നിന്നും അകറ്റിയിരിക്കുകയാണ്. ഒരു സർക്കാർ എന്ത് ആകരുത് എന്നതിന്റെ ഉദാഹരണമാണ് പിണറായി സർക്കാർ. ജനങ്ങളെ ഇത്രത്തോളം ദ്രോഹിച്ച ഒരു ഭരണകൂടവും ഉണ്ടായിട്ടില്ല. ഇവന്റ് മാനേജ്മെന്റ് ടീമുകളും പി […]
Read more

ദീപോത്സവ് 2024 : 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ

ഈ വർഷത്തെ ദീപാവലി ആഘോഷമായ ദീപോത്സവ് 2024 നോടനുബന്ധിച്ച് രാമക്ഷേത്രത്തിൽ 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശ്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്കു ശേഷമുള്ള ആദ്യത്തെ ദീപോത്സവമാണിത്. കൂടാതെ ബുധനാഴ്ച നടക്കുന്ന ദീപോത്സവത്തിൽ 1,100-ലധികം ആളുകളെ പങ്കെടുപ്പിച്ച് സരയൂ ഘട്ടിൽ ഏറ്റവും വലിയ ആരതി നടത്തി മറ്റൊരു റെക്കോർഡിനും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവർ പങ്കെടുക്കും. കൂടാതെ ‘ഏക് ദിയാ രാം […]
Read more

നെൽകർഷകർക്ക് കേന്ദ്രം നൽകുന്ന സഹായം സംസ്ഥാനം നിഷേധിക്കുന്നു: കെ.സുരേന്ദ്രൻ

കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാല് വർഷമായി കേന്ദ്രസർക്കാർ നെല്ലിന് ക്വിന്റലിന് 438 രൂപ താങ്ങുവില വർദ്ധിച്ചപ്പോൾ സംസ്ഥാന സർക്കാർ 233 രൂപ കുറച്ചിരിക്കുകയാണ്. കേന്ദ്രം നൽകുന്ന പണം പോലും സംസ്ഥാന സർക്കാർ കർഷകർക്ക് നൽകാൻ തയ്യാറാവുന്നില്ല. സംസ്ഥാന സർക്കാരിന്റെ നയം കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഓരോ വർഷവും സംസ്ഥാന സർക്കാർ നെൽകർഷകരുടെ തുക കുറച്ചു കൊണ്ടിരിക്കുകയാണ്. ആന്ധ്ര അരിലോബിയെയും മില്ലുടമകളെയും […]
Read more

പിപി ദിവ്യയെ സംരക്ഷിച്ചതിന് എംവി ഗോവിന്ദനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസ് അനാസ്ഥ വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിച്ചത് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ്. ദിവ്യയ്ക്ക് ഗോവിന്ദന്റെ അടുപ്പക്കാരുമായി പലതരം ഇടപാടുകളുണ്ട്. ഗോവിന്ദനെതിരെ പൊലീസ് കേസ് എടുക്കണമെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മരണ ശേഷവും എഡിഎം നവീൻ ബാബുവിനെ കോടതിയിൽ അപമാനിക്കുകയാണ് ദിവ്യയുടെ അഭിഭാഷകനും സിപിഐഎം നേതാവുമായ വിശ്വൻ ചെയ്തത്. ദിവ്യയ്ക്ക് നിയമ സഹായം ചെയ്തത് സിപിഐഎം നേതൃത്വമാണ്. സിപിഐഎമ്മിന്റെ വക്കാലത്ത് സ്ഥിരമായി […]
Read more

പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന്?; മുഖ്യമന്ത്രി

ജനസഹസ്രങ്ങൾ പങ്കാളികളായ തൃശൂർ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. ഇത്തവണത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകൾ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്. വെടിക്കെട്ടിൻ്റെ മുന്നോടിയായി തൃശ്ശൂർ റൗണ്ടിൽ നിന്നും (സ്റ്റെറയിൽ സോൺ) ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ […]
Read more

തൃശ്ശൂർ പൂരം കലക്കിയത് സർക്കാർ: കെ.സുരേന്ദ്രൻ

തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.തൃശ്ശൂർ പൂരം കലക്കിയതിനെതിരെ ഇപ്പോൾ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്ഐആർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പൂരത്തിൻ്റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി. വെട്ടിക്കെട്ട് മനപൂർവ്വം വൈകിച്ചു. എല്ലാം സർക്കാരിൻ്റെ വീഴ്ചയാണ്. എന്നാൽ ഈ കാര്യത്തിൽ പിണറായിയെ വിഡി സതീശൻ പിന്തുണയ്ക്കുകയാണ്. ആർഎസ്എസാണ് പൂരംകലക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആർഎസ്എസിനോ […]
Read more

പാലക്കാട് ശോഭയെത്തുമോ ?

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശോഭാ സുരേന്ദ്രൻ വരുമോ ഇല്ലയോ ? പാലക്കാട് കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്. പാലക്കാട് സ്ഥാനാർത്ഥി നിർണയവുമായി ബി ജെ പിയിൽ ഉരുണ്ടുകൂടിയ വിഭാഗീയത കൂടുതൽ ശക്തമായതോടെ ദേശീയ നേതൃത്വം ഇടപെട്ടുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് ബി ജെ പി നേതാക്കൾ തമ്മിലുള്ള അകൽച്ച കൂടുതൽ സ്ഫോടനാത്മകമായത്. ബി ജെ പിയെ രണ്ടാം സ്ഥാനത്തെത്തിച്ച ശോഭാ സുരേന്ദ്രനെ ഇത്തവണ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ […]
Read more

എട്ടുവർഷത്തിനിടെ 1.8 ലക്ഷം പേർക്ക് പിൻവാതിൽ നിയമനം

സംസ്ഥാനത്ത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതി ഒന്നും രണ്ടും റാങ്കുകൾ നേടി കാത്തിരിക്കുമ്പോഴും സർക്കാർ ജോലി എന്നത് അവർക്ക് ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. വിവിധ സർക്കാർ സർവീസുകളിലേക്ക് പിൻവാതിൽ നിയമനങ്ങൾ വ്യാപകമാകുന്നുവെന്നത് ഏറെ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഒന്നും രണ്ടും പിണറായി സർക്കാർ 1.8 ലക്ഷം പാർട്ടി ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം നൽകിയെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണം ; പി.പി ദിവ്യ കീഴടങ്ങില്ല സംസ്ഥാനത്ത് എംപ്ളോയ്മെന്റ് എക്സേഞ്ചുകളിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.