Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: BJP

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുമ്പോള്‍?

കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ കേരളത്തിന് സന്തോഷിക്കാന്‍ ഏറെയുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സിനിമാ താരം സുരേഷ് ഗോപിയും ഇന്ന് മോദി സര്‍ക്കാരിന്റെ ഭാഗമാവും.ഒരു മലയാളി താരം കേന്ദ്രമന്ത്രിസഭയില്‍ അംഗമാവുന്നു എന്നതാണ് കേരളത്തിന്റെ സന്തോഷം.ബി ജെ പി ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനായി മോദി കണ്ടെത്തിയ താരമായിരുന്നു സുരേഷ് ഗോപി. നരേന്ദ്രമോദി ഇത് മൂന്നാം തവണയാണ് രാജ്യം ഭരിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നത്.പത്തുവര്‍ഷം മുന്‍പാണ് നരേന്ദ്രമോദിസുരേഷ് ഗോപിയെ ബി ജെ […]
Read more

മൂന്നാം മോദി സർക്കാർ ഇന്ന് അധികാരമേൽക്കും

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7.15 ന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കൾക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും. പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾ, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തിൽ പങ്കാളികളായവര്‍ക്കും ക്ഷണമുണ്ട്. മൂന്നാമത് എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ വേളയിൽ ഇത്തവണ […]
Read more

‘ഒരുപതിറ്റാണ്ട് കഴിഞ്ഞാലും കോൺഗ്രസ് 100 സീറ്റ് തികയ്ക്കില്ല, NDA ചരിത്രത്തിലെ ഏറ്റവും ശക്തമായ സഖ്യം’

ന്യൂഡല്‍ഹി: ഒരു പതിറ്റാണ്ടുകഴിഞ്ഞാലും കോണ്‍ഗ്രസിന് 100 സീറ്റ് തികയ്ക്കാനാകില്ലെന്ന് മോദി. ഇന്ത്യ സംഖ്യം വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമാണ് എന്‍.ഡി.എ എന്നും മോദി അവകാശപ്പെട്ടു. കേന്ദ്രമന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. വിജയത്തില്‍ ഉന്മത്തരാവുകയോ പരാജയപ്പെട്ടവരെ പരിഹസിക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് ഞങ്ങളുടെ മൂല്യം. തോറ്റവരെ പരിഹസിക്കുന്ന വൈകൃതം ഞങ്ങള്‍ക്കില്ല, മോദി പറഞ്ഞു. മത്സരാധിഷ്ഠിതവും സഹകരണത്തിലൂന്നിയതുമായി ഫെഡറലിസത്തിലാണ് തങ്ങളുടെ സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് മോദി […]
Read more

മോദി 3.0: സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് 6-ന്

തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർലമെൻ്ററി പാർട്ടി യോഗത്തിൽ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി. ഞായറാഴ്‌ച വൈകീട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ. ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാംഗങ്ങളുടെ യോഗം പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പുരോഗമിക്കുകയാണ്. എൻ.ഡി.എ എം.പിമാരെ കൂടാതെ, മുഖ്യമന്ത്രിമാരുൾപ്പെടെയുള്ള സഖ്യത്തിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ മോദിയുടെ നേതൃത്വത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സഖ്യകക്ഷികളും എം.പിമാരും ഇത് അംഗീകരിക്കും. തുടർന്ന് […]
Read more

സുരേഷ് ഗോപിയുടെ വിജയം ബിജെപി പ്രവര്‍ത്തകര്‍ക്ക് മാതൃക

കോഴിക്കോട്: തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയ വിജയം ബിജെപി പ്രവർത്തകർക്ക് ആകെ മാതൃക എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മണ്ഡലത്തിൽ തിരിച്ചടി നേരിട്ടാലും അവിടെത്തന്നെ നിന്ന് പ്രവർത്തിച്ചത് വഴിയാണ് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വിജയം നേടാൻ കഴിഞ്ഞതെന്നും കെ സുരേന്ദ്രൻപറഞ്ഞു. സുരേഷ് ഗോപിയുടെ മാതൃകയിൽ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതാക്കൾ തൽപരരാകണം. ശോഭ സുരേന്ദ്രന് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് യാതൊരു തടസ്സവും ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ജോസ് കെ മാണി എൽഡിഎഫിൽ പോയതിന് […]
Read more

സത്യപ്രതിജ്ഞ ചടങ്ങ്; അയൽരാജ്യ തലവന്മാരെ ക്ഷണിച്ച് മോദി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ദില്ലിയിൽ പുരോ​ഗമിക്കുന്നു. അയൽരാജ്യ തലവന്മാരെ വീണ്ടും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. റനിൽ വിക്രമസിംഗയെ ക്ഷണിച്ചെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും മോദിയുടെ ക്ഷണമുണ്ട്. അതേസമയം, ഭൂട്ടാൻ രാജാവിനോടും നേപ്പാൾ പ്രധാനമന്ത്രിയോടും മോദി ഫോണിൽ സംസാരിച്ചതായാണ് വിവരം. എന്നാൽ ഇവർക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ഉണ്ടോയെന്ന് വ്യക്തമല്ല. വ്ലാദിമിർ പുടിനും റിഷി സുനക്കും മോദിയുമായി സംസാരിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. […]
Read more

വോട്ട് പര്‍ച്ചേയ്സ് ചെയ്തു; ആരോപണവുമായി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടുത്ത മത്സരമായിരുന്നു. രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നു താൻ മത്സരിച്ചത്. പണം കാര്യമായി പ്രചാരണത്തെ ബാധിച്ചു. ഇന്ത്യ സഖ്യത്തില്‍ വരുന്ന പാര്‍ട്ടികളാണ് വ്യത്യസ്തമായി മത്സരിച്ചത്. അത് എല്ലാ മണ്ഡലങ്ങളിലും ബാധിച്ചു. ഒരിക്കലും ഇങ്ങനെയൊരു ഫലം ഉണ്ടാകേണ്ടതല്ല. നല്ല ഭരണം കാഴ്ചവെയ്ക്കുന്ന സര്‍ക്കാരാണിത്. കേരളത്തിലെ ജനങ്ങള്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവരാണ്. ഇന്ത്യ മുന്നണിയിലെ രണ്ടു പേര്‍ പരസ്പരം മത്സരിക്കുന്നത് അവര്‍ ചര്‍ച്ച ചെയ്തു കാണും. അതാകും തോല്‍വിയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഘടനാ ദൗര്‍ബല്യമില്ല. നന്നായി തന്നെ മത്സരിച്ചു. പക്ഷേ […]
Read more

ജമാഅത്തും എസ് ഡി പിയും UDF നെ വിജയിപ്പിച്ചു- എ കെ ബാലന്‍

പാലക്കാട്:കേരളത്തിലെ യു ഡി എഫിനുണ്ടായ വലിയ വിജയത്തിനു പിന്നില്‍ ജമാഅത്തും, എസ് ഡി പി ഐയുമാണെന്ന് സി പി എം നേതാവ് എ കെ ബാലന്‍. ഇത് രാജ്യത്തിന് വലിയ അപകടമാണ്. തൃശ്ശൂരില്‍ ബി ജെ പി അക്കൗണ്ട് തുറന്നിട്ടുണ്ട്. എന്നാല്‍ സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടുകളെല്ലാം ബി ജെ പി വോട്ടാണെന്ന് കരുതരുത്. എല്‍ ഡി എഫ് വോട്ടുകള്‍ ചോര്‍ന്നിട്ടില്ല, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉണ്ടായിരിക്കുന്ന തിരിച്ചടികള്‍ പരിശോധിക്കുമെന്നും തിരുത്തേണ്ടത് വല്ലതുമുണ്ടെങ്കില്‍ തിരുത്തുമെന്നും  എ കെ ബാലന്‍ […]
Read more

കോൺ​ഗ്രസിനെയും ആപ്പിനെയും മലർത്തിയടിക്കാൻ അമൃത്പാൽ സിങ്, വന്‍ ഭൂരിപക്ഷത്തിലേക്ക്

ദില്ലി: അസം ജയിലിൽ നിന്ന് പഞ്ചാബിലെ ഖദൂർ സാഹിബിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മതപ്രഭാഷകൻ അമൃതപാൽ സിംഗ് വിജയത്തിലേക്ക്. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തിയപ്പോൾ അമൃത്പാൽ സിം​ഗം 1.60 ലക്ഷം വോട്ടിന് മുന്നിലാണ്. സ്വതന്ത്ര സ്ഥാനാർഥിയായണ് അമൃത്പാൽ മത്സരിക്കുന്നത്. കഴിഞ്ഞ വർഷം ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്നാണ് വാരിസ് പഞ്ചാബ് ദെ നേതാവായ അമൃതപാൽ സിംഗ് അസമിലെ ദിബ്രുഗഢിലെ ജയിലിലായത്. തൻ്റെ അനുയായികളിൽ ഒരാളെ അറസ്റ്റ് ചെയ്തതിൻ്റെ പേരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ജനക്കൂട്ടം […]
Read more

ചാഴിക്കാടനെ കൈവിട്ട് ജനം

2019 -ല്‍ സിപിഎമ്മിന്റെ ജില്ലയിലെ കരുത്തനായ നേതാക്കളിലൊരാളായ വി. എന്‍ വാസവനെ തോല്‍പിച്ച സ്ഥാനാർത്ഥി -തോമസ് ചാഴിക്കാടൻ. അതേ ചാഴിക്കാടനാണ് കോട്ടയത്ത് ഇത്തവണ എല്‍ഡിഎഫിനായി രംഗത്ത് ഇറങ്ങിയത്. എന്നാൽ, യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോണ്‍ഗ്രസ് നേതാവ് കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് ചാഴിക്കാടനേക്കാൾ 87464 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 362348 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്നുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വിളനിലമാണ് കോട്ടയം ലോക്സഭ മണ്ഡലം. എറണാകുളം […]
Read more

Recent News

Advertisement
WhiteswanTV Footer