Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: brics

ബ്രിക്സ് ഉച്ചകോടി സമാപിച്ചു; അടുത്ത ആതിഥേയർ ചൈന

ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് ദിവസമായി നടന്നുവന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം. അംഗരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന അംഗീകരിച്ചാണ് ഉച്ചകോടി അവസാനിച്ചത്. ആഗോള സമാധാനം, ബഹുമുഖ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ അംഗരാജ്യങ്ങൾ ഏകകണ്ഠമായ നിലപാട് സ്വീകരിച്ചു. 2027ൽ നടക്കുന്ന 19-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ചൈന ആതിഥേയത്വം വഹിക്കും. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അബുദാബി കിരീടാവകാശിയും ഇറാൻ പ്രസിഡന്റും തമ്മിലും […]
Read more

ബ്രിക്സ് ഉച്ചകോടിക്ക് സമാപനം; നന്ദി അറിയിച്ച് മോദി

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടി ദില്ലിയിൽ സമാപിച്ചു. ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്രത്തലവന്മാർക്ക് നന്ദി അറിയിച്ച് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ബ്രിക്സ് കേവലം രാജ്യങ്ങളുടെ കൂട്ടായ്മ മാത്രമല്ലെന്നും ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള സംവിധാനമാണെന്നും മോദി പറഞ്ഞു. ദില്ലി ഉച്ചകോടി ബ്രിക്സിന് കൂടുതൽ ശക്തി പകർന്നെന്നും കൂട്ടായ തീരുമാനങ്ങൾ നടപ്പാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രിക്സ് മൂന്നാം ദശാബ്ദത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ലോകം ശക്തമായ മുന്നേറ്റമാണ് കൂട്ടായ്മയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അത് […]
Read more

ബ്രിക്സിലേക്ക് കയറാൻ പഠിച്ച പണി പതിനെട്ടും നോക്കി പാകിസ്ഥാൻ; തടസ്സം ഇന്ത്യ മാത്രം

ന്യൂഡൽഹി: ബ്രിക്സിൽ അംഗത്വത്തിനുള്ള പാകിസ്ഥാന്റെ കാത്തിരിപ്പ് നീളുന്നു. 2023ൽ അപേക്ഷ നൽകിയെങ്കിലും ഇതുവരേയും തീരുമാനമായിട്ടില്ല. ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളെ കഴിഞ്ഞ വർഷം സംഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വീറ്റോ അധികാരമാണ് പാക്കിസ്ഥാനെ ബ്രിക്സിനു പുറത്തു നിർത്തിയിരിക്കുന്നത്. പുതിയൊരു രാജ്യത്തിന് അംഗത്വം നൽകാൻ നിലവിലുള്ള എല്ലാ അംഗങ്ങളുടെയും അംഗീകാരം ആവശ്യമാണ്. ബ്രിക്സ് അംഗത്വത്തിനായി അപേക്ഷിച്ച 29 രാജ്യങ്ങളിൽ ഒന്നാണ് പാക്കിസ്ഥാൻ. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികളാണ് ബ്രിക്സിൽ ചേരാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്ക് പ്രധാന കാരണം. ബ്രിക്സിലൂടെ സാമ്പത്തിക […]
Read more

ബ്രിക്‌സ് ഉച്ചകോടിക്കൊരുങ്ങി രാജ്യ തലസ്ഥാനം; നിര്‍ണായക കൂടിക്കാഴ്ചകള്‍ ഇന്ന്

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കമാകാനിരിക്കെ തലസ്ഥാനത്ത് നിർണായക നയതന്ത്ര കൂടിക്കാഴ്ചകൾക്ക് കളമൊരുങ്ങുന്നു. ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് 6.15ന് പെസെഷ്‌കിയാൻ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നാളെ ഉച്ചയോടെ ഇന്ത്യയിലെത്തും. തുടർന്ന് വൈകിട്ട് മോദി–ഷി കൂടിക്കാഴ്ച നടക്കും. സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ, ഊർജ-ഭക്ഷ്യ സുരക്ഷ, ആഗോള ഭരണപരിഷ്‌കാരം […]
Read more

‘ഊറ്റാന്‍ മറ്റൊരാളെ കണ്ടെത്തണം’ ; ബ്രിക്‌സ് രാജ്യങ്ങൾക്ക് ട്രംപിന്റെ താക്കീത്

വാഷിങ്ടണ്‍: ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറന്‍സികളെ ആശ്രയിക്കരുതെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. ആശ്രയിച്ചാൽ 100% നികുതി ഈടാക്കുമെന്ന് ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ പുതിയ കറന്‍സി നിര്‍മിക്കാനോ യു.എസ്. ഡോളറിന് പകരം മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാല്‍ 100% ചുങ്കം ചുമത്തുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു. ‘ഊറ്റാന്‍ മറ്റൊരാളെ കണ്ടെത്തണം’. ബ്രിക്‌സ് രാജ്യങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍നിന്ന് ഡോളറിനെ നീക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix