സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: business news

മുത്തൂറ്റ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025 അവതരിപ്പിച്ച് മുത്തൂറ്റ് ഗ്രൂപ്പ്

കൊച്ചി: സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വെല്ലുവിളികളെ നേരിടാനായി നൂതനമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കാനായി രാജ്യവ്യാപകമായി നടത്തുന്ന ഇന്നൊവേഷന്‍ മത്സരമായ ‘മുത്തൂറ്റ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025’ മുത്തൂറ്റ് ഗ്രൂപ്പ് അവതരിപ്പിച്ചു. 9 ലക്ഷം രൂപയുടെ സമ്മാനങ്ങളും, വിജയികള്‍ക്ക് പ്രത്യേകമായി പ്രീ-പ്ലേസ്മെന്‍റ് ഇന്‍റര്‍വ്യൂ (പിപിഐ) അവസരങ്ങളും പുതുമകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു പ്ലാറ്റ്ഫോം ഈ മത്സരം ഒരുക്കുന്നു. ‘യുവര്‍ ചാന്‍സ് ടു പ്രോപെല്‍ ഇന്ത്യ ടവേഴ്സ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍’ എന്ന വിഷയത്തില്‍ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ […]
Read more

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് റെക്കോര്‍ഡിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് റെക്കോര്‍ഡിലേക്ക്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 59,600 രൂപയാണ്. ഇന്നലെ 400 രൂപ വര്‍ദ്ധിച്ച് വില 59,000 കടന്നിരുന്നു. ഇന്ന് 480 രൂപയാണ് ഉയര്‍ന്നത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,450 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6140 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആണ് മുന്‍പ് ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില […]
Read more

ടയർ ഡീലേഴ്സ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ (കേരള) ന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗ് 16 ന് കൊച്ചിയിൽ നടക്കും

കൊച്ചി: ടയർ ഡീലേഴ്സ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ കേരള, TDAAK ന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗ് ഈ മാസം 16 ന് നടക്കും. എറണാകുളം കോറൽ ഐൽ ഹോട്ടലിൽ നടക്കുന്ന മീറ്റിംഗിൽ വീൽ അലൈൻമെന്റ് സർവീസ് ചാർജിന്റെ പുതുക്കിയ പ്രൈസ് ലിസ്റ്റിന്റെ പ്രകാശനവും, റ്റിഡാക്കിന്റെ അംഗങ്ങൾക്കും, തൊഴിലാളികൾക്കും ഉള്ള ഇൻഷുറൻസ് കാർഡിന്റെ വിതരണവും നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ സി കെ ശിവകുമാർ പാവളം, സംസ്ഥാന സെക്രട്ടറി ഷാജഹാൻ എച്ച് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
Read more

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി അക്സല്‍ 650 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

കൊച്ചി: ഇന്ത്യയിലേയും തെക്കു കിഴക്കന്‍ ഏഷ്യയിലേയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി മുന്‍നിര ആഗോള വെഞ്ചര്‍ ക്യാപിറ്റല്‍ സ്ഥാപനമായ അക്സല്‍ 650 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. നിര്‍മിത ബുദ്ധി, കണ്‍സ്യൂമര്‍, ഫിന്‍ടെക്, നിര്‍മാണം തുടങ്ങിയ മേഖലകളിലാവും ഈ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. മെന്‍റര്‍ഷിപ്, നെറ്റ്വര്‍ക്ക്, തുടങ്ങിയ മേഖലകളിലും പിന്തുണ നല്‍കുന്ന അക്സല്‍ ആഗോള തലത്തില്‍ 40 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള സ്ഥാപനമാണ്. ഇന്ത്യയില്‍ 16 വര്‍ഷം മുമ്പാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി 2024ലെ 2,700 […]
Read more

ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ ആയി രജത് വര്‍മ്മ മാര്‍ച്ചില്‍ ചുമതലയേല്‍ക്കും

കൊച്ചി: 2025 മാര്‍ച്ച് ഒന്നിന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രജത് വര്‍മ്മ ചുമതലയേല്‍ക്കും. ഫെബ്രുവരി 28ന് സുരോജിത് ഷോം വിരമിക്കുന്നത്തോടെയാണ് ഡിബിഎസ് ബാങ്കിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവിയായ രജത് വര്‍മ്മ സിഇഒ ആയി ചുമതലയേല്‍ക്കുക. ഇതോടെ ഡിബിഎസ് ഗ്രൂപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലും വര്‍മ അംഗമാകും. 2015ല്‍ സിഇഒ ആയതിന് ശേഷം 2016ല്‍ ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ബാങ്കായ ഡിജി ബാങ്കിന്റെ അവതരണം പോലുള്ള നിരവധി പദ്ധതികളിലൂടെ ഷോം ഇന്ത്യയില്‍ ഡിബിഎസ് ബാങ്കിന്റെ […]
Read more

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധന. രണ്ട് ദിവസങ്ങളില്‍ ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 57,120 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 7140 രൂപയുമാണ്. ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. അതേസമയം സംസ്ഥാനത്തെ […]
Read more

ഭാവി ഒളിമ്പ്യന്‍മാരെ പിന്തുണയ്ക്കാന്‍ എഫ്പിഎസ്ജി, ഐഐഎസ് എന്നിവരുമായി സഹകരിച്ച് ആക്സിസ് ബാങ്ക്

 കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ ആക്സിസ് ബാങ്ക്, ഭാവി ഒളിമ്പ്യന്‍മാരെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ട്   ഒജിക്യൂ ഫൗണ്ടേഷന്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് (എഫ്പിഎസ്ജി), ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട് (ഐഐഎസ്) എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടു.  നിലവിലുള്ള അത്ലറ്റുകളെ ഉയര്‍ന്ന തലത്തില്‍ മത്സരിപ്പിക്കുന്നതിനും, യുവ ഇന്ത്യന്‍ അത്ലറ്റുകളെ പരിപോഷിപ്പിക്കുന്നതിനുമാണ് ഇരു പങ്കാളിത്തവും ലക്ഷ്യമിടുന്നത്. ബാങ്കിന്‍റെ സിഎസ്ആര്‍ പദ്ധതിക്ക് കീഴില്‍ ഇതാദ്യമായാണ് കായികരംഗത്തെ പിന്തുണയ്ച്ചുള്ള പങ്കാളിത്തമെന്നതും ശ്രദ്ധേയമാണ്. ഒജിക്യൂഎഫ്പിഎസ്ജിയുമായുള്ള പങ്കാളിത്തത്തിലൂടെ ആര്‍ച്ചറി, ബാഡ്മിന്‍റണ്‍, ബോക്സിങ്, ഷൂട്ടിങ്, ഗുസ്തി, അത്ലറ്റിക്സ്, സ്വിമ്മിങ്, ടേബിള്‍ ടെന്നീസ്, വെയ്റ്റ്ലിഫ്റ്റിങ്, സ്ക്വാഷ് തുടങ്ങി രാജ്യത്തിന് മെഡല്‍ സാധ്യതയുള്ള പത്ത് ഒളിമ്പിക്സ് ഇനങ്ങളിലും, അത്ലറ്റിക്സ്, ആര്‍ച്ചറി, ബാഡ്മിന്‍റണ്‍, ഷൂട്ടിങ്, പവര്‍ലിഫ്റ്റിങ്, ടേബിള്‍ ടെന്നീസ്, കനോയ്, ബ്ലൈന്‍ഡ് ജൂഡോ എന്നീ എട്ട് പാരാലിംപിക്സ് ഇനങ്ങളിലും നാലു വര്‍ഷത്തേക്ക് 150 അത്ലറ്റുകള്‍ക്ക് ആക്സിസ് ബാങ്ക് പിന്തുണ നല്‍കും. അത്യാധുനിക കളി ഉപകരണങ്ങള്‍, വിദഗ്ധ പരിശീലനം, ന്യൂട്രീഷണല്‍ ഗൈഡിങ്, ഇഞ്ചുറി റീഹാബിലിറ്റേഷന്‍ പ്രോഗ്രാം തുടങ്ങിയ സേവനങ്ങള്‍ അത്ലറ്റുകള്‍ക്ക് ലഭ്യമാവും. ഐഐഎസുമായി സഹകരിച്ച് ഇന്ത്യയിലെ ജൂഡോ പ്രതിഭകളുടെ തട്ടകമായി കണക്കാക്കുന്ന മണിപ്പൂരില്‍ ജൂഡോ ഡെവലപ്മെന്‍റ് പ്രോഗ്രാം ആരംഭിക്കാനാണ് ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നത്. യുവ ജൂഡോക്കകള്‍ക്കും (ജൂഡോ പരിശീലിക്കുന്നവര്‍) അടിസ്ഥാന വികസനത്തിന് പിന്തുണ നല്‍കാനും, അവര്‍ക്ക് മികച്ച പരിശീലനത്തിനും പരിശീലന സൗകര്യങ്ങളിലേക്കുമുള്ള ആഭിമുഖ്യം മെച്ചപ്പെടുത്താനും, മികച്ച ഒരു ജൂഡോ താരനിരയെ സൃഷ്ടിക്കാനും മൂന്ന് വര്‍ഷത്തെ പ്രോഗ്രാമിലൂടെ ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നു. മണിപ്പൂരില്‍ നിന്നുള്ള 50 യുവ ജൂഡോകകള്‍ക്കും, ഇന്ത്യയിലുടനീളമുള്ള 40 വനിതാ ജൂഡോകകള്‍ക്കും ഈ പ്രോഗ്രാമിലൂടെ പരിശീലനം ലഭിക്കും. ഇന്ത്യയിലെ ഊര്‍ജസ്വലമായ സ്പോര്‍ട്സ് മേഖലയെ പിന്തുണയ്ക്കുന്നതിനായി ഒജിക്യൂ പ്രോഗ്രാമുമായും ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ടുമായും പങ്കാളിയാകുന്നതില്‍ ആക്സിസ് ബാങ്കിന് ഏറെ സന്തോഷമുണ്ടെന്ന് ആക്സിസ് ബാങ്കിന്‍റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഫോര്‍ സ്ട്രാറ്റജിക് പ്രോഗ്രാംസ് ആന്‍ഡ് സസ്റ്റയിനബിലിറ്റി വിജയ് മുല്‍ബാഗല്‍ പറഞ്ഞു. രാജ്യത്തിന്‍റെ കായികമികവിനായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്), നാഷണല്‍ സ്പോര്‍ട്സ് ഫെഡറേഷന്‍(എന്‍എസ്എഫ്) എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒജിക്യുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആക്സിസ് ബാങ്കിന്‍റെ പ്രതിബദ്ധത തങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നുവെന്ന് ഒജിക്യൂഫൗണ്ടേഷന്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന്‍റെ എംഡിയും സിഇഒയുമായ വിരേന്‍ റാസ്ക്വിന്‍ഹ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്പോര്‍ട്സ് മേഖലയെ അതിന്‍റെ യഥാര്‍ഥ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതിന് കോര്‍പ്പറേറ്റ് ഇന്ത്യയുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്ന് ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട് പ്രസിഡന്‍റ് മനീഷ മല്‍ഹോത്ര പറഞ്ഞു.
Read more

വെന്‍റീവ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് ഐപിഒ ഡിസംബര്‍ 20 മുതല്‍

 കൊച്ചി: വെന്‍റീവ് ഹോസ്പിറ്റാലിറ്റി  ലിമിറ്റഡിന്‍റെ (മുമ്പ് ഐസിസി റീല്‍റ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)  2024 ഡിസംബര്‍ 20  മുതല്‍ 24 വരെ നടക്കും. 1600 കോടി രൂപയുടെ  പുതിയ ഓഹരികളാണ്  ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 610  രൂപ  മുതല്‍ 643  രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 23 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 23ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.   ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
Read more

2024ലെ ടാറ്റ ട്രാന്‍സ്ഫര്‍മേഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

 കൊച്ചി: ടാറ്റ ഗ്രൂപ്പും ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസും ചേര്‍ന്ന് 2024ലെ ടാറ്റ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രൈസ് വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.  ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ആരോഗ്യ സംരക്ഷണം തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന  മികച്ച സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ഇന്ത്യയിലെ  ശാസ്ത്രജ്ഞരെ തിരിച്ചറിയാനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് 2023-ല്‍ ആരംഭിച്ച ടാറ്റ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രൈസ്. ഭക്ഷ്യ സുരക്ഷ വിഭാഗത്തില്‍ തിരുവനന്തപുരത്തെ സിഎസ്‌ഐആര്‍ – നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ  സി. […]
Read more

കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസ് ഐപിഒ ഡിസംബര്‍ 19 മുതല്‍

 കൊച്ചി: കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ഡിസംബര്‍ 19 മുതല്‍ 23 വരെ നടക്കും. 175 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 4,186,368 ഇക്വിറ്റി ഓഹരികളുടെ  ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  5 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന്  665 രൂപ  മുതല്‍ 701  രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 21 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 21ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.