Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Business

രത്തൻ ടാറ്റയുടെ പ്രിയപ്പെട്ടവൻ; ശന്തനുവിന് ടാറ്റാ മോട്ടോസിൽ സുപ്രധാനപദവി

മുംബൈ: രത്തൻ ടാറ്റയുടെ സന്തതസഹചാരിയായിരുന്ന ശന്തനു നായിഡുവിന് ടാറ്റ മോട്ടോസിൽ പുതിയ ചുമതല. ജനറൽ മാനേജർ ആൻഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവിയായാണ് ശന്തനുവിന് പുതിയ നിയമനം. രത്തൻ ചാറ്റ് യുടെ പേഴ്സണൽ അസിസ്റ്റന്റും ബിസിനസ് മാനേജറും ആയിരുന്നു 30കാരനായ ശന്തനു. പുതിയ ചുമതലയുടെ സന്തോഷം ശന്തനു സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു, വെള്ള ഷർട്ടും നേവി നിറത്തിലുള്ള പാൻസും ധരിച്ച് പിതാവ് ടാറ്റ മോട്ടോഴ്സ് പ്ലാന്റിൽ നിന്ന് തിരിച്ചു വരുന്നത് ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന് വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു.’ […]
Read more

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡിയിലൂടെ  400 കോടി രൂപ സമാഹരിക്കും 

കൊച്ചി:138  വര്‍ഷത്തെ  പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ സെക്യൂര്‍ഡ് ആന്‍ഡ് റെഡീമബിള്‍ നോണ്‍  കണ്‍വെര്‍ട്ടബിള്‍  ഡിബഞ്ചറുകളുടെ  (എന്‍സിഡി) ട്രാഞ്ച് നാല് സീരിസിലൂടെ 400 കോടി രൂപ സമാഹരിക്കും.  1000 രൂപ മുഖവിലയുള്ള എന്‍സിഡി ഫെബ്രുവരി നാല് മുതല്‍ ലഭ്യമാണ്.  കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടവ്, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക.  ആകെയുള്ള 2000 കോടി രൂപയുടെ എന്‍സിഡി പരിധിയില്‍ 400 കോടി രൂപയാണ് എന്‍സിഡിയിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. 100 കോടി രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന എന്‍സിഡി വിതരണം. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൈവശം വെക്കാനുള്ള അവകാശവും കൂടിയുണ്ട്. 18, 24, 36, 60, 72, മാസങ്ങളുടെ കാലാവധിയുള്ള എന്‍സിഡികളാണ് ലഭ്യമായിട്ടുള്ളത്. ഇവയുടെ വരുമാനം പ്രതിമാസ, വാര്‍ഷിക രീതികളിലോ കാലാവധി എത്തുമ്പോള്‍ ഒരുമിച്ച് നല്‍കുന്ന രീതിയിലോ തെരഞ്ഞെടുക്കാം.  9.38 ശതമാനം മുതല്‍ 10.10 ശതമാനം വരെയായിരിക്കും എന്‍സിഡി ഉടമകള്‍ക്ക് വിവിധ വിഭാഗങ്ങളിലായി ലഭിക്കുന്ന വരുമാനം. 2025 ഫെബ്രുവരി 4 മുതല്‍17 വരെയായിരിക്കും പൊതുജനങ്ങള്‍ക്ക് ഈ എന്‍സിഡി ലഭ്യമാകുക. സെബിയുടെ 33എ റെഗുലേഷന് കീഴിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഡയറക്ടര്‍ ബോര്‍ഡിന്‍റേയോ സ്റ്റോക്ക് അലോട്ട്മെന്‍റ് കമ്മിറ്റിയുടേയോ അംഗീകാരത്തിനു വിധേയമായി നേരത്തെ തന്നെ എന്‍സിഡി വിതരണം അവസാനിപ്പിക്കാനും സാധിക്കും.          സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്റ്റേഡ് സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഇഷ്യു രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്‍റ്, ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റുമാര്‍ തുടങ്ങിയ ഇടനിലക്കാര്‍ വഴി അപേക്ഷിക്കുന്ന 5 ലക്ഷം രൂപ വരെ അപേക്ഷാ തുകയുള്ള വ്യക്തിഗത നിക്ഷേപകര്‍ ഫണ്ട് ബ്ലോക്ക് ചെയ്യാനായി യുപിഐ മാത്രം ഉപയോഗിക്കണം. യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയും വേണം. ഇതേ സമയം മറ്റു സംവിധാനങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കാനും വ്യക്തിഗത നിക്ഷേപകര്‍ക്ക് അവസരമുണ്ടാകും.  മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പിന്‍റെ ഉപഭോക്താക്കള്‍ക്ക് എവിടേയും എപ്പോഴും അപേക്ഷ സമര്‍പ്പിക്കാം. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ 3700ല്‍ പരം ശാഖകള്‍ വഴിയും അപേക്ഷ നല്‍കാം.  ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ എന്‍സിഡി മോഡ്യൂളിലുള്ള യുപിഐ അധിഷ്ഠിത നിക്ഷേപ സൗകര്യങ്ങളും ഉപയോഗിക്കാം. ഈ എന്‍സിഡികള്‍ക്ക്  ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങും നല്‍കിയിട്ടുണ്ട്.  സാമ്പത്തിക ബാധ്യതകള്‍ക്ക് കൃത്യ സമയത്തു സേവനങ്ങള്‍ നല്‍കുന്നതില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ഈ എന്‍സിഡികള്‍ ബിഎസ്ഇയിലെ ഡെറ്റ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. സുരക്ഷിതവും ഉയര്‍ന്ന വരുമാനമുള്ള നിക്ഷേപ അവസരങ്ങള്‍ നല്‍കുന്നതുമായ പുതിയ എന്‍സിഡി സീരീസ് അവതരിപ്പിക്കുന്നതില്‍  സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്  സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. 3700ലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെയോ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എളുപ്പത്തില്‍ അപേക്ഷിക്കാം. എളുപ്പവും സൗകര്യപ്രദവുമായ രീതിയില്‍ നൂതനമായ സാമ്പത്തിക പരിഹാരങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ  പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more

ട്രംപ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി; ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു

മുംബൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കുള്ള ഇറക്കുമതി നിരക്കുകൾ കൂടുതൽ ഉയർത്തിയതിന്റെ ഫലമായി ലോകവ്യാപാര വിപണിയിൽ വലിയ ആഘാതം ഉണ്ടായി. കാനഡ, മെക്‌സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളോട് കൂടുതൽ കനത്ത വിപണിയുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് അഭ്യൂഹം. മറ്റുള്ള പല കറൻസികളോടും ചേർന്ന്, ഇന്ത്യൻ രൂപക്കും ഇടിവ് സംഭവിച്ചു. വെള്ളിയാഴ്ചയോട് താരതമ്യം ചെയ്താൽ, ഇന്ന് 67 പൈസ കുറവാണ് രൂപയുടെ മൂല്യം. 87.29 എന്ന പുതിയ നിരക്കിൽ യുഎസ് ഡോളർ 1-ന് 87.29 രൂപയായി തീർന്നു, ഇതാണ് […]
Read more

ഒരാഴ്ച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; വെള്ളി വിലയിൽ വർദ്ധനവ്

തിരുവനന്തപുരം: ഒരാഴ്ചയ്ക്കു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ വിപണി വില ഒരു പവന് 61,640 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില 2,782 ഡോളറിലേക്കു താഴ്ന്നതും രൂപയുടെ വിനിമയ നിരക്ക് 87.17 രൂപയായതുമാണ് ആഭ്യന്തര വിപണിയിലെ വിലയിടിവിന് പ്രധാനകാരണമായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവില 1,880 രൂപ വരെ ഉയർന്നിരുന്നു, ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടന്നത്. അതേസമയം, സംസ്ഥാനത്ത് ഒരു […]
Read more

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ടൊയോട്ട

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. കഴിഞ്ഞ വര്‍ഷം 10.8 ദശലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചതത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹന നിര്‍മാതാവെന്ന പദവി തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ടൊയോട്ട നിലനിര്‍ത്തുന്നത്. അതേസമയം കോംപാക്റ്റ് കാര്‍ നിര്‍മ്മാതാക്കളായ ആഗോള വില്‍പ്പനയില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാവ് കഴിഞ്ഞ വര്‍ഷം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജപ്പാനിലെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവാണ് ഇതിനുകാരണം. രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മന്‍ എതിരാളിയായ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് വില്‍പ്പനയില്‍ 2.3 ശതമാനം […]
Read more

തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ വരുമാനം 1716 കോടി രൂപ

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കഴിഞ്ഞ വർഷം 1716.42 കോടി രൂപയുടെ വരുമാനം നേടിയതായി തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് ധപ്യാല്‍. യാത്രക്കാരുടെ എണ്ണത്തിൽ ഒന്‍പതു ശതമാനം വര്‍ധനയുണ്ട്. 8.10 കോടി പേരാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ വിവിധ സ്റ്റേഷനുകളില്‍നിന്നു യാത്രചെയ്തത്. ചരക്കുകടത്തില്‍ 305.19 കോടി രൂപയും ടിക്കറ്റിതര വിഭാഗത്തില്‍ 24.38 കോടി രൂപയും നേടി. 75 കിലോമീറ്റര്‍ പാത നവീകരിക്കുകയും 10 പ്രധാന പാലങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്തതോടെ തിരുവനന്തപുരം-എറണാകുളം പാതയില്‍ 100 കിലോമീറ്റര്‍ വേഗതയുണ്ട്. […]
Read more

കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്ന് ഇൻഫോപാർക്കിലേക്കുള്ള ഇലക്ട്രിക് ബസ് സർവീസ് ജനുവരി 29 മുതൽ

കൊച്ചി: കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനെ ഇൻഫോപാർക്കും കാക്കനാട് സിവിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്റ്റ് ഇലക്ട്രിക് ബസ് സർവീസ് ജനുവരി 29 ബുധനാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. ഈ റൂട്ടിൽ മൂന്ന് ബസുകൾ സർവീസ് നടത്തുക. കാക്കനാട് വാട്ടർ മെട്രോ-കിൻഫ്രാ-ഇൻഫോപാർക്ക് റൂട്ടിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സർവീസ് ലഭ്യമാകും. നേരിട്ട് കളമശേരിയിൽ നിന്ന് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴിയുള്ള ഇൻഫോപാർക്ക് സർവീസുകൾ രാവിലെ 7.00, 7.20, […]
Read more

വീണ്ടും ആശ്വാസം; സ്വർണം പവന് 240 രൂപ കുറഞ്ഞു

സ്വർണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7510 രൂപയും പവന് 60080 രൂപയുമായി.18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയില്‍ ഇന്ന് വ്യത്യാസമില്ല. ഗ്രാമിന് 98 രൂപതന്നെയാണ് വിപണിവില. മൂന്നാഴ്ച കൊണ്ട് 3200 രൂപ വര്‍ധിച്ചശേഷമാണ് സ്വര്‍ണവിലയില്‍ രണ്ടു ദിവസമായി നേരിയ കുറവ് അനുഭവപ്പെടുന്നത്. വരാനിരിക്കുന്ന ഫെഡ് റിസര്‍വ് യോഗവും കേന്ദ്ര […]
Read more

നേരിയ ഇടിവ്; സ്വർണം പവന് 120 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 7,555 രൂപയും പവന് 60,320 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 60,440 രൂപയിലായിരുന്നു സ്വർണവില. 18 കാരറ്റ് സ്വർണ്ണവിലയിലും കുറവുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6220 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ 98 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി […]
Read more

അനക്കമില്ല! സ്വർണവില പവന് 60,440 രൂപയിൽ തന്നെ

റെക്കോഡുകള്‍ക്കൊടുവില്‍ സ്വര്‍ണവിലയില്‍ അനക്കമില്ല. ഗ്രാമിന് 7,555 രൂപയും പവന് 60,440 രൂപയുമെന്ന നിലയിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,230 രൂപയില്‍ തന്നെയാണ്. വെള്ളിവില 99 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയും ചേര്‍ന്നാല്‍ ഏകദേശം 65,419 രൂപ വേണം. ഓരോ ജ്വല്ലറിയിലും നിരക്കില്‍ അല്‍പം വ്യത്യാസം വന്നേക്കാം. എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സ്വർണത്തിന് താരതമ്യേന […]
Read more

Recent News

Advertisement
WhiteswanTV Footer