വേനൽക്കാല ക്ലാസുകൾക്ക് നിയന്ത്രണം; കർശന നടപടിക്ക് ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസുകൾ നടത്തുന്നത് സംബന്ധിച്ച സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശം നൽകി. ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടപടി എടുത്ത് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറും അംഗം ഡോ. എഫ്. വിൽസണും അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, സിബിഎസ്സി റീജണൽ ഓഫീസർ, ഐസിഎസ്ഇ ചെയർമാൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കാണ് കമ്മിഷൻ നിർദേശം […]
Read more