യുഎസ് സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ ഇറാന് ചൈനീസ് സഹായം
ടെഹ്റാൻ: ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ നിരീക്ഷിക്കാൻ ഇറാന് ചൈനീസ് നിർമ്മിത ഉപഗ്രഹങ്ങളുടെ സഹായം ലഭിച്ചതായി റിപ്പോർട്ട്. ചൈനീസ് കമ്പനിയായ എർത്ത് ഐ വികസിപ്പിച്ച ടി.ഇ.ഇ-01ബി ഉപഗ്രഹമാണ് ഇറാനെ സഹായിച്ചതെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതിന് പിന്നാലെ വിദേശ ഉപഭോക്താവായ ഇറാനിലേക്ക് കൈമാറിയതായാണ് വിവരം. നിലവിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ എയ്റോസ്പേസ് വിഭാഗമാണ് ഉപഗ്രഹത്തിന്റെ നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. കൂടാതെ, ചൈനീസ് കമ്പനിയായ എം പോസാറ്റിന്റെ ആഗോള […]
Read more