Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cinema

രാം ചരണ്‍- ബുചി ബാബു സന ചിത്രം ‘പെദ്ധി’; ജഗപതി ബാബു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ ജഗപതി ബാബുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തില്‍ വേഷമിടുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാര്‍ച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ […]
Read more

യാഷിന്റെ ‘ടോക്‌സികില്‍ എലിസബത്തായി ഹുമ ഖുറേഷിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി

2026ല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ റോക്കിംഗ് സ്റ്റാര്‍ യാഷ് അവതരിപ്പിക്കുന്ന ചിത്രം ടോക്‌സിക് വീണ്ടും പ്രേക്ഷകരുടെ കൗതുകം ഇരട്ടിപ്പിക്കുന്നു. ചിത്രത്തില്‍ ‘എലിസബത്ത്’ എന്ന കഥാപാത്രമായി ഹുമാ ഖുറേഷിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. എല്ലായ്‌പ്പോഴും പ്രതീക്ഷകള്‍ മറികടക്കുന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹിമയുടെ ഈ പ്രവേശനം ‘ടോക്‌സിക്’ എന്ന ഇരുണ്ട ലോകത്ത് രഹസ്യവും ആകര്‍ഷണവും ശാന്തമായ ഭീഷണിയും നിറഞ്ഞ ഒരു കഥാപാത്രത്തെ സൂചിപ്പിക്കുന്നു. ദീര്‍ഘകാലം ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന പ്രകടനമായിരിക്കും ഇതെന്ന സൂചനയാണ് ക്യാരക്റ്റര്‍ പോസ്റ്റര്‍ […]
Read more

ജനനായകനിൽ വിജയ് ആലപിച്ച “ചെല്ല മകളേ” പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു

വിജയുടെ ജനനായകനിലെ ഓരോ അപ്‌ഡേറ്റിനും വമ്പൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. ഇപ്പോഴിതാ ജനനായകനിൽ അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ വിജയ് ആലപിച്ച മെലഡി ഗാനം ചെല്ല മകളേ റിലീസായി ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് . വിവേകാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിക്കും രണ്ടാം ഗാനമായ ഒരു പേരെ വരലാര് എന്ന ഗാനത്തിനും ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് മൂന്നാമത്തെ ഗാനം ഗാനം പ്രേക്ഷകരിലെക്കെത്തുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനനായകൻ 2026 […]
Read more

വിജയ് ദേവരകൊണ്ടദില്‍ രാജുരവി കിരണ്‍ കോല കൂട്ടുകെട്ടില്‍ ‘റൗഡി ജനാര്‍ദന’ ടൈറ്റില്‍ ഗ്ലിംപ്സ് പുറത്തിറങ്ങി ചിത്രം ഡിസംബര്‍ 2026ല്‍ തിയേറ്ററുകളിലേക്ക്

പ്രശസ്ത പ്രൊഡക്ഷന്‍ ബാനറായ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ കീഴില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ ഹീറോ വിജയ് ദേവരകൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റൗഡി ജനാര്‍ദന. ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ചിത്രം രാജ വാരു റാണി ഗാരു സംവിധാനം ചെയ്ത രവി കിരണ്‍ കോല സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്‌സും ഇന്ന് ഹൈദരാബാദില്‍ നടന്ന ഗംഭീര ചടങ്ങില്‍ പുറത്തിറങ്ങി. 1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ശക്തമായ ഒരു […]
Read more

വിജയ് ദേവരകൊണ്ട ദില്‍ രാജു കൂട്ടുകെട്ടിലെ ‘SVC 59’ :സംവിധായകന്‍ രവി കിരണ്‍ കോല അവതരിപ്പിക്കുന്ന ‘പൂര്‍ണ്ണമല്ലാത്ത’ ഒരു മനുഷ്യന്റെ കഥ

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ നായകനായ വിജയ് ദേവരകൊണ്ട മുഖ്യ വേഷത്തില്‍ എത്തുന്നു. ‘രാജ വാരു റാണി ഗാരു’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രവി കിരണ്‍ കോല സംവിധാനം ചെയ്യുന്ന ഈ ചിത്രം ശക്തമായ വികാരങ്ങളും ആക്ഷനും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയായിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു. പാന്‍-ഇന്ത്യ പ്രോജക്ടായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. […]
Read more

ശിവരാജ് കുമാര്‍ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അര്‍ജുന്‍ ജന്യ പാന്‍ ഇന്ത്യന്‍ ചിത്രം ’45 ‘ ട്രെയ്ലര്‍ പുറത്ത്

കന്നഡ സൂപ്പര്‍ താരങ്ങളായ ശിവരാജ് കുമാര്‍, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യ രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം ’45 ‘ ന്റെ ട്രെയ്ലര്‍ പുറത്ത്. അര്‍ജുന്‍ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും സംവിധായകനായ അര്‍ജുന്‍ ജന്യ […]
Read more

‘ഡോസു’മായി സിജു വില്‍സണ്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സിജു വില്‍സണ്‍ നായകനാകുന്ന മെഡിക്കല്‍ ത്രില്ലര്‍ ഡോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ ബ്ലെസ്സിയും പദ്മകുമാറും ചേര്‍ന്ന് പുറത്തിറക്കി. നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്ചേഴ്സിന്റെ ബാനറില്‍ വണ്ടര്‍ മൂഡ് പ്രൊഡക്ഷന്‌സിനൊപ്പം ചേര്‍ന്ന് ഷാന്റോ തോമസ് ആണ് നിര്‍മിക്കുന്നത്.ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റോണി ഡേവിഡ്, കൃഷ്ണ ശങ്കര്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.
Read more

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം ദശാവതാരത്തിലെ “ജയ് ഹനുമാൻ” ഗാനം പുറത്ത്; ചിത്രത്തിൻ്റെ കേരള റിലീസ് ഇന്ന്

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ മൂന്നാം ഗാനം പുറത്ത്. “ജയ് ഹനുമാൻ” എന്ന ടൈറ്റിലോടെ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചത് ഗിരീഷ് ആണ്. എ വി.പ്രഫുൽചന്ദ്ര ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് ദീപക് റാം. പൂജ കാലേ ആണ് ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത്. അനുപം ഹിംഗെ, പുഷ്പ ജാദവ് എന്നിവരാണ് ഈ ഗാനത്തിൻ്റെ നൃത്ത സംവിധാന ടീം. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ […]
Read more

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളിലെ പുതിയ ഗാനം “മലരേ മലരേ” റിലീസായി

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം അമ്പലമുക്കിലെ വിശേഷങ്ങൾ ചിത്രത്തിന്റെ പുതിയ ഗാനം “മലരേ മലരേ” റിലീസായി. അരുൾ ദേവ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹനും നിഖിൽ മാത്യുവും ആണ്. ഡിസംബർ 12ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ ഗോകുല്‍ സുരേഷ്, ലാൽ,ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. […]
Read more

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം ദശാവതാരത്തിലെ “ഋതുചക്രം” ഗാനമെത്തി, ചിത്രം ഡിസംബർ 12 ന്

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ പുതിയ ഗാനം പുറത്ത്. “ഋതുചക്രം” എന്ന ടൈറ്റിലോടെ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചത് മനു വിദാർഥ്, ഗായത്രി എന്നിവർ ചേർന്നാണ്. എ വി.പ്രഫുൽചന്ദ്ര ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് ദീപക് റാം. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത […]
Read more
Advertisement
WhiteswanTV Footer