Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CJP

കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണത്തിലേക്ക് കോക്ക്റോച്ച് ജനത പാര്‍ട്ടി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കോക്ക്റോച്ച് ജനത പാർട്ടി (CJP) സോഷ്യൽ മീഡിയ വഴി ശക്തമായ പ്രചാരണം ആരംഭിക്കുന്നു. ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് വിമർശനം ശക്തമാക്കുന്നത്. പാർട്ടി പുറത്തിറക്കിയ ലഘുലേഖയിൽ, യുവാക്കളുടെ ശബ്ദം അടിച്ചമർത്തപ്പെടുകയാണെന്നും സർക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും പറയുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിശബ്ദമാക്കാൻ ശ്രമങ്ങൾ നടന്നുവെന്നും ലഘുലേഖയിൽ ആരോപിക്കുന്നു. സ്വതന്ത്ര യുവജന പ്രക്ഷോഭത്തിന് രൂപം നൽകാൻ ആലോചിക്കുന്നതായും, പിന്തുണ നൽകുന്നവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും മുന്നോട്ടുപോകുകയെന്നും വ്യക്തമാക്കുന്നു. അതേസമയം, […]
Read more

സിജെപിയുടെ 94% അനുയായികളും ഇന്ത്യക്കാര്‍; തെളിവുകള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ അനുയായികളില്‍ ഭൂരിഭാഗവും പാകിസ്താനില്‍ നിന്നുള്ളവരാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്ത് ദിപ്‌കെ രംഗത്തെത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് മുന്‍പുള്ള വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. അതനുസരിച്ച്, പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അനുയായികളില്‍ 94.1 ശതമാനം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് വ്യക്തമാക്കുന്നു. ഏപ്രില്‍ 22 മുതല്‍ മെയ് 21 വരെ അക്കൗണ്ടിന് 1.6 ബില്യണ്‍ കാഴ്ചകളും 12 ദശലക്ഷം പുതിയ അനുയായികളുമാണ് ലഭിച്ചതെന്ന് അഭിജീത് വ്യക്തമാക്കി. അമേരിക്ക, […]
Read more

സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ വീടിന് പൊലീസ് കാവൽ

മുംബൈ: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ വീടിനു പൊലീസ് കാവൽ. യുഎസിലെ ബോസ്റ്റണിൽ വിദ്യാർഥിയായ അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലുള്ള വസതിക്കാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പങ്കജ് അതുൽക്കറാണ് ഈ വിവരം സ്ഥിരീകരിച്ചത്. എംഐഡിസി വാലുജ് മേഖലയിലുള്ള അഭിജീത്ത് ദിപ്കെയുടെ വീടിന് 24 മണിക്കൂറും പൊലീസ് കാവലുണ്ട്. കോക്രോച്ച് ജനതാ പാർട്ടി വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, […]
Read more

സിജെപിയെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത; യുവാക്കളുടെ വിയോജിപ്പുകളെ അവഗണിക്കത്

ന്യൂഡല്‍ഹി: എൻഡിഎയിൽ പുതിയ രാഷ്ട്രീയ ഭിന്നതകൾ ശക്തമാകുന്നു. യുവാക്കളുടെ വിയോജിപ്പുകളെ അവഗണിക്കരുതെന്ന നിലപാടിൽ തെലുങ്ക് ദേശം പാർട്ടി രംഗത്തെത്തി. കോക്രോച്ച് ജനതാ പാർട്ടി വിഷയമാണ് ഇപ്പോൾ മുന്നണിക്കുള്ളിൽ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. യുവജനങ്ങളുടെ അസന്തോഷം ഗൗരവമായി കാണണം. സാമ്പത്തിക പ്രതിസന്ധിയും നീറ്റ് ചോദ്യപേപ്പർ ചോർച്ച പോലുള്ള വിഷയങ്ങളും യുവാക്കളിൽ അസ്വസ്ഥത വർധിപ്പിച്ചിട്ടുണ്ടെന്നും ടിഡിപി പാർലമെന്ററി പാർട്ടി നേതാവ് ലാവു കൃഷ്ണ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവാക്കൾ കൂടുതൽ പ്രതികരിക്കുന്നതെന്നും അതിനെ അവഗണിക്കരുതെന്നും ടിഡിപി മുന്നറിയിപ്പ് നൽകി. തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങളും […]
Read more

‘എന്തിനാണ് BJP ഇങ്ങനെ പേടിക്കുന്നത്’; CJP അക്കൗണ്ട് പൂട്ടിച്ചതിനെതിരെ പിണറായി വിജയന്‍

തിരുവനന്തപുരം: കോക്റോച്ച് ജനതാ പാര്‍ട്ടി എന്ന യുവജന കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളര്‍ന്നു വരുമോ എന്ന ആശങ്കയാണ് ഇതു വെളിപ്പെടുത്തുന്നത്. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പിണറായി ചോദിക്കുന്നു. തൊഴില്‍ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങള്‍ ഇതില്‍ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്. ”പാറ്റകള്‍” എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര […]
Read more

കോക്രോച്ചിന് ഭീഷണി തുടരുന്നു; അഭിജീത്തിന്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂഡൽ‍ഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടും സ്ഥാപകൻ അഭിജീതിന്റെ വ്യക്തിഗത അക്കൗണ്ടും ഹാക്ക് ചെയ്തതായി റിപ്പോർട്ട്. അഭിജീത് തന്നെയാണ് ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. 21.9 മില്യൺ ഫോളോവേഴ്‌സുള്ള സിജെപിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം പേജ് പൂട്ടപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്ക അഭിജീത് നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. ഇതിനുമുമ്പ് സിജെപിയുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിക്കപ്പെട്ടതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര […]
Read more

മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാര്‍ട്ടി

ബെംഗളൂരു: പുതിയതായി രൂപപ്പെട്ട കോക്രോച്ച് ജനതാ പാർട്ടി ഞായറാഴ്ച ബെംഗളൂരു ടൗൺ ഹാളിന് മുന്നിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. എന്നാൽ കർണാടക പൊലീസ് ഇതിനായി അനുമതി നൽകിയിട്ടില്ലെന്ന് അറിയിച്ചു. ഹൈക്കോടതി നിർദേശങ്ങൾ അനുസരിച്ച് നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രചാരണം വ്യാപിപ്പിക്കരുതെന്നും അറിയിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കു ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി രാജിവെക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. സിജെപി സോഷ്യൽ മീഡിയ ക്യാമ്പയിനും ഓൺലൈൻ ഒപ്പ് ശേഖരണവും […]
Read more

കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്കെന്ന് സൂചന

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) ചുറ്റിപ്പറ്റിയുള്ള വിവാദം ശക്തമാകുന്നതിനിടെ എക്സ് അക്കൗണ്ട് വിലക്കിയ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അക്കൗണ്ടിലൂടെ യുവാക്കളെ ഏകോപിപ്പിക്കാൻ ശ്രമമുണ്ടായോയെന്ന് പരിശോധിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇതിനിടെ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി കടന്നിരിക്കുകയാണ്. കോൺഗ്രസ് നേതാവ് ശശി തരൂർ സിജെപിയെ അനുകൂലിച്ച് പ്രതികരിച്ചെങ്കിലും പാർട്ടി നേതൃത്വം ഇപ്പോൾ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് അറിയുന്നു. ശശി തരൂരിന്റെ പ്രതികരണത്തിന് […]
Read more

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെക്ക് വധഭീഷണി

ന്യൂഡൽഹി: കോക്രോച്ച്ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെക്ക് നേരെ വധഭീഷണി. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഭീഷണി ലഭിച്ചത്, അക്കൗണ്ട് നീക്കം ചെയ്തിലെങ്കിൽ കൊലപ്പെടുത്തും, നീക്കം ചെയ്താൽ പണം നൽകാം എന്നുമാണ് സന്ദേശത്തിൽ. നിങ്ങളുടെ നമ്പർ ഞങ്ങളുടെ പക്കലുണ്ട്, നിങ്ങളുടെ വീട് കണ്ടെത്താൻ അധിക സമയം വേണ്ട എന്ന് മറ്റൊരു സന്ദേശവും ലഭിച്ചിരുന്നു. ഭീഷണിക്ക് പിന്നിൽ ബിജെപി തന്നെയാണെന്നാണ് പാർട്ടിയുടെ ആരോപണം. ഇതിനിടെ, സിജെപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ NEET ചോദ്യപേപ്പർ ചോർച്ചയുടെ […]
Read more

സിജെപിക്ക് പിന്നാലെ ഒജെപി; ‘ഓ​ഗ ലക്ഷ്യം പാറ്റകളെ ഇല്ലാതാക്കൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളായി ശ്രദ്ധ നേടുന്ന “സിജെപി” അഥവാ കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നാലെ പുതിയതായി “ഒജെപി” അഥവാ ഓഗി ജനതാ പാർട്ടിയും രൂപം കൊണ്ടു. സിജെപിയെ വിമർശിച്ചുകൊണ്ടാണ് ഒജെപി പ്രധാനമായും രംഗത്തെത്തിയത്. കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയ്ക്ക് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണവും ഒജെപി ഉന്നയിച്ചു. എഎപിയുടെ സോഷ്യൽ മീഡിയ, തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗങ്ങളിൽ ദിപ്കെ വളണ്ടിയറായി പ്രവർത്തിച്ചിരുന്നുവെന്നും അവർ ആരോപിക്കുന്നു. പ്രാണികളെ (പാറ്റകൾ) ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer