സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറും..?

കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരൻ മാറുമെന്ന അഭ്യൂഹങ്ങൾ ആരംഭിക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ അദ്ദേഹം മാറുമെന്ന തരത്തിലുള്ള ചർച്ചകളും ഉടലെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം ബാക്കി നിൽക്കെ കെപിസിസി നേതൃത്വത്തിൽ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. അങ്ങനെ വലിയൊരു മാറ്റം സംഭവിക്കുകയാണെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരന് മാറേണ്ടി വരും. നേതൃമാറ്റത്തിലും പുനഃസംഘടനയിലും നേതാക്കളെ പ്രത്യേകം പ്രത്യേകം കണ്ട് കേരളത്തിൻെറ ചുമതലയുളള എഐസിസി ജനറൽ […]
Read more

മാരാമൺ കൺവെൻഷൻ: വി ഡി സതീശൻ പുറത്ത്

കൊച്ചി: മാരാമൺ കൺവെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുറത്ത്. മതിയായ കൂടിയാലോചന ഇല്ലാതെ വി ഡി സതീശനെ ക്ഷണിച്ചതിൽ മാർത്തോമാ സഭയ്ക്കുള്ളിൽ കല്ലുകടി ഉണ്ടായിരുന്നു. കൺവെൻഷനിലെ പ്രാസംഗികനായി പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കൺവെൻഷന്റെ ഭാഗമായി ഫെബ്രുവരി 15ന് നാലിന് നടക്കുന്ന യുവജനസമ്മേളനത്തിൽ‌ സതീശൻ‌ പ്രസംഗിക്കുമെന്നായിരുന്നു മുൻപ് പുറത്തുവന്നിരുന്നത്. മാരാമൺ കൺവെൻഷന്റെ 130-ാമത് യോഗം ഫെബ്രുവരി ഒമ്പതു മുതൽ 16 വരെ പമ്പാ മൺൽപ്പുറത്ത് പ്രത്യേകം […]
Read more

അസമത്വത്തിനെതിരെ വൈറ്റ് ടീഷര്‍ട്ട് സമരവുമായി രാഹുല്‍ ഗാന്ധി

രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കുചേരണം എന്ന ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധി . ഇതിനുവേണ്ടി #WhiteTshirtMovement ആരംഭിച്ചതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ ദരിദ്രര്‍ക്കുനേരെ പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും ഇതിനെതിരായി പോരാടണമെന്നും ആവശ്യപ്പെട്ടാണ് ഈ വേറിട്ട രാഷ്ട്രീയ പ്രചാരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്ത്. ദരിദ്രരും സാധാരണക്കാരുമായ ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തേണ്ടതും അവര്‍ക്ക് നീതി നേടിക്കൊടുക്കേണ്ടതും നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് ഈനും രാഹുൽ ട്വിറ്ററിൽ കുറിച്ചു
Read more

വിദ്യാർത്ഥിക്കൾക്ക് സൗജന്യ യാത്ര : മെട്രോ യാത്രനിരക്കില്‍ 50 ശതമാനം ഇളവ് ;വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശക്തമായ പ്രചാരണങ്ങളും വാഗ്ദാനങ്ങളും ആയി എത്തിയിരിക്കുകയാണ് മുന്നണികൾ . ഇപ്പോഴിതാ അത്തരത്തിൽ ഒരു വാഗ്ദാനവുമായി ജനങ്ങളെ കൈയിൽ എടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് ആം ആദ്മി പാർട്ടി നേതാവായ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര നല്കുമെന്ന വാഗ്‌ദാനവുമായാണ് കെജ്രിവാൾ എത്തിയത് .പണമില്ലത്തതു കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നഷ്ടപെടരുതെന്നും അദേഹം പറഞ്ഞു. സൗജന്യ യാത്ര പദ്ധതി സര്‍ക്കാരിന്റെ പരിഗണയിലാണെന്നും ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ […]
Read more

കായംകുളത്ത് കോൺഗ്രസിൽ പടപ്പുറപ്പാട് ലക്ഷ്യം അരിത ബാബു

നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം ഒന്നര വർഷക്കാലം മാത്രം അവശേഷിക്കെ കോൺഗ്രസിനുള്ളിൽ ഒതുക്കൽ പരിപാടികളും തകൃതിയായി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് കോൺഗ്രസിന് വിജയിച്ചു കയറുവാൻ കഴിഞ്ഞത്. എല്ലാവരും ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു കായംകുളം മണ്ഡലത്തിലേത്. സിറ്റിംഗ് എംഎൽഎ ആയിരുന്ന യു പ്രതിഭയെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബു ശക്തമായ മത്സരത്തിലൂടെ വിറപ്പിച്ചിരുന്നു. പരാജയം നേരിട്ടെങ്കിലും അരിത ഇടതുകോട്ടകളെ വിറപ്പിക്കുകയായിരുന്നു. കെ സി വേണുഗോപാലിന്റെ ഒപ്പം നിൽക്കുന്ന അരിതയെ തന്നെ […]
Read more

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സോണിയ ഗാന്ധി

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനം ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം നിർവഹിച്ച് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോട്‌ല റോഡിലെ 9 എയിൽ സ്ഥിതി ചെയ്യുന്ന പാർട്ടിയുടെ പുതിയ ആസ്ഥാനത്തിന്റെ ഉത്‌ഘാടന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരും മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്തു. രാവിലെ 10 മണിയോടെ തന്നെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. ചടങ്ങിൽ പാർട്ടി […]
Read more

നിലമ്പൂരിൽ പെട്ട് കോൺഗ്രസ്; പാർട്ടി പിളർപ്പിലേക്ക്

പി വി അൻവർ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനം കോൺഗ്രസിനെ കൂടുതൽ വലച്ചിരിക്കുകയാണ്. അൻവറിൻ്റെ അപ്രതീക്ഷിത രാജി യുഡിഎഫിനെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. യുഡിഎഫിൻ്റെ സ്ഥാനാർത്ഥി ആരാകണമെന്ന നിർദ്ദേശം അൻവർ മുന്നോട്ട് വച്ചത്, കോൺഗ്രസ്സിൽ വലിയ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. അൻവർ ശുപാർശ ചെയ്ത ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കിയാൽ, മലപ്പുറം ജില്ലയിലെ കോൺഗ്രസ്സ് പിളരും. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം കോൺഗ്രസ് വിട്ടാൽ, അത് മലപ്പുറത്തെ യുഡിഎഫിന് […]
Read more

ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പ്രസ്താവന; മുന്‍കൂര്‍ ജാമ്യം തേടി പി.സി ജോര്‍ജ്

ഈരാറ്റുപേട്ട: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പ്രസ്താവനയുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ മുൻകൂർ ജാമ്യഹർജി നൽകി പി.സി.ജോർജ്. സംഭവത്തിൽ പി.സി.ജോർജ് മാപ്പുപറഞ്ഞതാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഷോൺ ജോർജ് പറഞ്ഞു. പി സി ജോർജ് പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറഞ്ഞതാണ്, അതിലപ്പുറം എന്താണ് ഒരാൾക്ക് ചെയ്യാനാവുക. മാപ്പ് അം​ഗീകരിക്കാതെ അതിനെ ഏതുവിധേനയും സജീവ വിഷയമായി കൊണ്ടുനടക്കണമെന്ന് ആ​ഗ്രഹിക്കുന്നവരുണ്ട്. നാട്ടിൽ മത സ്പർധ വളർത്തുന്ന അത്തരക്കാരെയും അവരുടെ പ്രവർത്തനങ്ങളെയും രാഷ്ട്രീയപ്പാർട്ടിയുടെ അം​ഗമെന്ന നിലയിലും രാജ്യസ്നേഹി എന്ന നിലയിലും നിയമപരമായി […]
Read more

ഇടതിന്റെ അടുത്ത വിക്കറ്റ് കൂടി വീഴുന്നു; തോമസ് കെ തോമസ് എംഎൽഎ കൊൽക്കത്തയിലേക്ക്?

പി വി അൻവർ എംഎൽഎയുടെ തൃണമൂൽ കോൺഗ്രസ് പ്രവേശനത്തെ പല കോണുകളിൽ നിന്നുകൊണ്ടാണ് രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്. ആത്മഹത്യാപരമൊന്നും അതിശയകരമെന്നും അനിവാര്യമെന്നുമെല്ലാം ഈ രാഷ്ട്രീയ നീക്കത്തെ നോക്കിക്കാണുന്നവരുണ്ട്. ഏറെ നാളത്തെ രാഷ്ട്രീയ വനവാസത്തിനു ശേഷമാണ് അൻവർ ഒടുവിൽ ഒരു വഴി തിരഞ്ഞെടുത്തിരിക്കുന്നത്. അൻവർ കൊൽക്കത്തയ്ക്ക് വണ്ടി കയറുമ്പോൾ തനിക്കൊപ്പം ഇടതുപക്ഷത്തുനിന്ന് കൂടുതൽ എംഎൽഎമാർ കടന്നു വരുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. അതിൽ ഒരാൾ ആരെന്ന് ഏറെക്കുറെ വ്യക്തമാകുകയാണ്. എൻസിപി എസുമായി ഇടഞ്ഞു നിൽക്കുന്ന തോമസ് കെ തോമസ് എംഎൽഎ […]
Read more

സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നതയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നേതാക്കള്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന ഭിന്നതയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. ഇന്നലെ എത്തിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി സംസ്ഥാന നേതാക്കളെ കാണാതെ മടങ്ങി. പുനഃസംഘടന വൈകുന്നത് ഭിന്നത കാരണമെന്നും ഹൈക്കമാന്‍ഡിന്റെ വിമര്‍ശനം. രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിയതിലും ദേശീയ നേതൃത്വം അതൃപ്തിയിലാണ്. സംസ്ഥാനത്തെ പാര്‍ട്ടിയെ സംബന്ധിച്ച് അതിനിര്‍ണ്ണായകമായ യോഗത്തില്‍ പങ്കെടുക്കാന്‍ പോലും നേതാക്കള്‍ തയ്യാറാകത്തതിനെ ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. സംസ്ഥാന നേതാക്കളുടെ സമീപനത്തില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ദേശീയ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.