Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CPM

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ല് നിയമമായി

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി ഒപ്പിട്ടതോടെ ബില്ല് നിയമമായി. കഴിഞ്ഞ ദിവസമാണ് പാർലമെന്റ് ബില്ല് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ഇരുസഭകളിലും വഖഫ് ബില്ല് പാസാക്കിയിരുന്നത്. 232-ന് എതിരെ 288 വോട്ടുകൾക്കാണ് ബില്ല് ലോക്സഭയിൽ പാസായത്. രാജ്യസഭയിൽ നടന്ന വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തിരുന്നു.17 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് ബില്ല് രാജ്യസഭ കടന്നത്. 13 മണിക്കൂർ ചർച്ചകൾക്കൊടുവിലാണ് ലോക്സഭയിൽ ബില്ല് പാസായത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും […]
Read more

സിഐടിയു സമരം: കച്ചവടം അവസാനിപ്പിച്ച് വ്യാപാരി

പാലക്കാട്: കുളപ്പുള്ളിയിലെ സിമന്‍റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെതിരെ സിഐടിയു സമരം നടത്തിയതിനെ തുടർന്ന് കച്ചവടം നിർത്തിയതായി വ്യാപാരി. ഷൊർണൂർ കുളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തെ തുടർന്ന് സിമന്റ് കച്ചവടം നിർത്തിയത്. കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെതിരെ കടയുടെ മുന്നില്‍ ഷെഡ് കെട്ടി രണ്ടാഴ്ചയായി സി ഐ ടി യു തൊഴില്‍ സമരം നടത്തുകയായിരുന്നു. ലോഡിറക്കാൻ കഴിയാതെ വന്നതോടെയാണ് കച്ചവടം താല്‍ക്കാലികമായി നിർത്തുന്നതെന്ന് ജയപ്രകാശ്. യന്ത്രമുണ്ടെങ്കിലും സിമന്‍റ് കയറ്റിയിറക്കാൻ അഞ്ച് തൊഴിലാളികളെങ്കിലും വേണമെന്നാണ് സിഐടിയുവിന്‍റെ വാദം യന്ത്രം […]
Read more

എംഎം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; രണ്ടു ദിവസം കൂടി ഐസിയുവിൽ തുടരും

ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന എം.എം മണിയുടെ ആരോഗ്യനിലയിൽ പുരോഗതി. വെൻ്റിലേറ്ററിന്റെ സഹായം മാറ്റിയ എം.എം മണി രണ്ടു ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തിൽ തന്നെ തുടരും. മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെയാണ് ഇന്നലെ വൈകുന്നേരം നാലു മണിയോടെ എംഎം മണിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ശ്വാസതടസ്സ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മാണി വിശ്രമത്തിലിരിക്കുന്നതിനിടെയാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി മധുരയിൽ എത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കവെ വീണ്ടും […]
Read more

സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി മാസപ്പടി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതി ചേർത്തതോടെ പ്രതിരോധത്തിലായി സിപിഎം. ആരോപണം ഉയർന്ന ആദ്യഘട്ടത്തിൽ വീണയ്ക്ക് പ്രതിരോധമുയർത്തി സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. എസ്എഫ്ഐഒ കുറ്റപത്രം മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരായ ആയുധമാക്കുകയാണ് പ്രതിപക്ഷം. സിപിഎം പാർട്ടി കോൺഗ്രസ് മധുരയിൽ പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രം. വീണക്കെതിരായ മാസപ്പടി ആരോപണം രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു തുടക്കം മുതൽ സിപിഎം നേതാക്കളുടെ നിലപാട്. ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ്റെ […]
Read more

മാസപ്പടി കേസ്: വീണ വിജയനെ പ്രതി ചേർത്ത സാഹചര്യത്തില്‍ പിണറായി രാജിവെക്കണം; രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: മാസപ്പടി കേസില്‍ എസ്‌ഫ്‌ഐഒ വീണ വിജയനെ പ്രതി ചേർത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ആവശ്യപ്പെട്ടു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നു. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നല്‍കാതെ വീണ വിജയൻ 2.70 […]
Read more

“പൾസർ സുനിയുടെ വെളിപ്പെടുത്തൽ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്നത്”; എം വി ഗോവിന്ദൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നടിയെ ആക്രമിച്ചതിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് നേരത്തെ പുറത്ത് വന്നതാണ്. ഇപ്പോഴത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൾസർ സുനി പറഞ്ഞത് വേദവാക്യമായി കാണേണ്ടെന്നും ക്രിമിനൽ കുറ്റം ചെയ്ത ഒരാളുടെ തന്നെ തുറന്നുപറച്ചിലാണിതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. നടിയെ ആക്രമിക്കാന്‍ ഒന്നര കോടി രൂപയുടെ ക്വട്ടേഷന്‍ നൽകിയത് ദിലീപ് എന്നാണ് […]
Read more

പ്രായപരിധി നിബന്ധന ഒഴിവാക്കണം; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസ്ഥാന ഘടകങ്ങള്‍

മധുര: നേതൃസമിതികളിലൈ അംഗത്വത്തിനുള്ള 75 വയസ് പരിധി നിബന്ധനക്കെതിരെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസ്ഥാന ഘടകങ്ങള്‍. പ്രായപരിധി നിബന്ധന ഒഴിവാക്കണമെന്ന് കേരളം ബംഗാള്‍ ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളുടെ ഗ്രൂപ്പ് ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു. നേതാക്കള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നത് നേതൃത്വത്തില്‍ ശൂന്യത സൃഷ്ടിക്കുമെന്ന വാദം ഉയര്‍ത്തിയാണ് പ്രായപരിധി നിബന്ധന നീക്കണമെന്നെ ആവശ്യം ഉയര്‍ന്നത്. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മാത്രം ഏഴ് നേതാക്കളാണ് 75 വയസ്സ് പൂര്‍ത്തിയാകുന്നത്. കണ്ണൂരില്‍ ചേര്‍ന്ന 23 ആം പാര്‍ട്ടി കോണ്‍ഗ്രസാണ് പാര്‍ട്ടി ഭരണഘടന ഭേദഗതിയിലൂടെ 75 […]
Read more

നിലമ്പൂരിൽ കോൺഗ്രസ് പ്രതിസന്ധിയിൽ

നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ലെങ്കിലും എല്ലാ മുന്നണികളും തെരഞ്ഞെടുപ്പിന്റെ ഒരുക്കം ആരംഭിച്ചു കഴിഞ്ഞു. ഇടത് സ്വതന്ത്രനായിരുന്ന പി വി അൻവർ രാജി വെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഏപ്രിൽ മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. ഒരു മണ്ഡലത്തിൽ ഒഴിവ് വന്നാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചട്ടം പരിഗണിച്ചാൽ ജൂലൈ 13 നകം നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. എന്നാൽ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിലമ്പൂർ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് […]
Read more

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

മധുര: സിപിഎമ്മിൻ്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 800ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കീഴ് വെൺമണിയിൽ നിന്ന് കേന്ദ്ര കമ്മറ്റിയംഗം യു വാസുകി നയിക്കുന്ന പതാക ജാഥ ബുധനാഴ്ച രാവിലെ സമ്മേളന നഗരിയിലെത്തും. ഈ മാസം 6ന് വൻ റാലിയോടെയാണ് സമ്മേളനം സമാപിക്കുക.
Read more

സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയില്‍ തുടക്കം; 811 പ്രതിനിധികള്‍ പങ്കെടുക്കും

മധുര: സിപിഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തമിഴ്നാട്ടിലെ മധുരയില്‍ തുടക്കം. തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ ഈ മാസം ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. എണ്‍പത് നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. കേരളത്തിന് തൊട്ടരികിലാണെങ്കിലും സിപിഎമ്മിന് അത്ര വളക്കൂറുള്ള മണ്ണല്ല തമിഴ്‌നാട്. പാര്‍ട്ടി എംപിയും അല്‍പം സംഘടാനാ ശക്തിയും ഉള്ള മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുമ്പോള്‍ സിപിഎം സംഘടനാപരമായി ലക്ഷ്യമിടുന്നത് തമിഴ്‌നാട്ടില്‍ പാര്‍ട്ടി കരുത്ത് അര്‍ജിക്കുക എന്നതാണ്. 2008 ഏപ്രിലില്‍ നടന്ന […]
Read more

Recent News

Advertisement
WhiteswanTV Footer